എൻ്റെ കിളിക്കൂട് – 18
Ente Kilikkodu | Author : Dasan
[ Previous Part ] [ www.kambi.pw ]
ഞാൻ: നീ ഇറങ്ങി പോകുന്നത് എൻറെ മനസ്സിൽ നിന്നാണ്. നീ എന്നെ അധിക്ഷേപിക്കുന്നത് ആദ്യത്തെ തവണയല്ല, അതുകൊണ്ട് ഈ ഇറങ്ങിപ്പോക്ക് എൻറെ മനസ്സിൽ നിന്നു തന്നെയാണ്. ഈ ഗേറ്റ് കടന്ന് നീ പുറത്തേക്കിറങ്ങിയാൽ അതോടെ തീരും…… ഇനിയൊരു അന്വേഷിച്ചു വരവുണ്ടാകില്ല. ഓർമ്മയിരിക്കട്ടെ, രണ്ടുകൂട്ടർക്കും.
ഇത്രയും പറഞ്ഞ് ഞാൻ അകത്തേക്ക് കയറിപ്പോയി, എൻറെ മുറിയിൽ കയറി വാതിലടച്ചു കുറ്റിയിട്ടു കട്ടിലിൽ കിടന്നു. ഇത്രയും പറഞ്ഞെങ്കിലും എൻറെ മനസ്സ് വ്യാകുലം ആയിരുന്നു. പുറത്ത് എന്തൊക്കെയോ നടക്കുന്നുണ്ട് ഉച്ചത്തിലുള്ള സംസാരവും മറ്റും. ഞാൻ ഒന്നും ഗൗനിച്ചില്ല. പുകഞ്ഞ കൊള്ളി പുറത്ത്, അത്രയേ ഉള്ളൂ ഇനി കാര്യം. എന്തായിരുന്നു ഇന്നലെ രാത്രി, എന്തൊരു ഭാവാഭിനയം ആയിരുന്നു അവളുടേത്. ഇത്രയൊക്കെയുള്ളൂ, എന്നാലും എൻറെ മനസ്സ് ഇതുമായി താദാത്മ്യപ്പെടാൻ കഴിയുന്നില്ല. എനിക്ക് ഇപ്പോൾ ഗാന രചയിതാവ് MD രാജേന്ദ്രൻ്റെ വരികളാണ് ഓർമ്മ വന്നത്.
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിട പറയുന്നൊരീ നാളിൽ….
നിറയുന്ന കണ്ണുനീർ തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റുവീഴുമീ നാളിൽ.
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴി………
എൻറെ മനസ്സ് വിങ്ങി പൊട്ടുകയായിരുന്നു. അവരുടെ മുൻപിൽ ധൈര്യത്തോടെ ഇത്രയൊക്കെ പറഞ്ഞെങ്കിലും, കിളിയിൽ നിന്നും ഇങ്ങനെ ഒന്ന് ഞാൻ പ്രതീക്ഷിച്ചില്ല. എല്ലാം ഇന്നത്തോടെ തീരുമല്ലോ? ഈ നാടുമായി യാതൊരു ബന്ധവും ഇനി ഇല്ല. എല്ലാം അവസാനിപ്പിച്ചു പോവുകയാണ്. ഇപ്പോൾതന്നെ തിരിച്ചു പോയാലോ എന്ന് ആലോചിച്ചു, പക്ഷേ അമ്മുമ്മ ഇവിടെ തനിച്ചാണ്. നാളെ രാവിലെ അമ്മൂമ്മയെ ചിറ്റയുടെ അടുത്ത് ആക്കണം, എന്നിട്ട് രാവിലെതന്നെ മടങ്ങുക. ഞാൻ എഴുന്നേറ്റു, കൊണ്ടുവാ പോകുവാനുള്ള എല്ലാ സാധനങ്ങളും ബാഗിലാക്കി. എൻറെ തായി ഒന്നും അവിടെ അവശേഷിപ്പിച്ചില്ല, എല്ലാം എടുത്തു. അപ്പോഴാണ് ഇന്നലെ അവൾക്ക് ഇടാൻ കൊടുത്ത് ഷർട്ടും
മുണ്ടും ഓർമ്മയിൽ വന്നത്, പുറത്തേക്കിറങ്ങുമ്പോൾ അതും എടുത്തു വയ്ക്കണം. ഇതിനിടയിൽ സീത വിളിച്ചെങ്കിലും ഞാൻ അറ്റൻഡ് ചെയ്തില്ല, ആ പെൺ കൊച്ചിനോട് എന്തു പറയാൻ. എല്ലാം നേരിൽ കാണുമ്പോൾ പറയാം. അങ്ങനെ കിടന്ന് മയങ്ങിപ്പോയി. അമ്മുമ്മ വന്ന് വിളിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത്. അമ്മൂമ്മ: എടാ മോനെ, ചോറ് എടുത്തു വച്ചിട്ടുണ്ട്. എൻറെ നെഞ്ച് പുകയുകയാണ്, വിശപ്പില്ല പരവശം ആണ് ഞാൻ: എനിക്ക് വിശപ്പില്ല, കുറച്ചു വെള്ളം തന്നാൽ മതി അമ്മുമ്മേ. അമ്മുമ്മ: എടാ, അത്താഴ പട്ടിണി കിടക്കണ്ട. എഴുന്നേറ്റ് ഒരു പിടി ചോറെങ്കിലും തിന്നിട്ട് കിടക്ക്. ഞാൻ അമ്മൂമ്മയെ വിഷമിപ്പിക്കേണ്ട എന്ന് കരുതി. ഞാൻ: ഞാൻ വീട്ടിൽ നിന്നും പോരുമ്പോൾ, അമ്മ വയറുനിറച്ചു തന്നിട്ടുണ്ടായിരുന്നു. അതുകൊണ്ട് വെള്ളം മാത്രം മതിയമ്മുമ്മെ. ആ വലിയ പാത്രത്തിൽ വെള്ളം എടുത്തൊ. അമ്മുമ്മ വലിയ പാത്രത്തിൽ വെള്ളവുമായി വന്നു. അത് മേശമേൽ വെച്ച് അമ്മുമ്മ തിരിച്ചു പോയി. ഞാനോ അമ്മുമ്മയോ കഴിഞ്ഞ കാര്യത്തെക്കുറിച്ച് സംസാരിച്ചില്ല. അമ്മൂമ്മയുടെ മുഖത്തും ദുഃഖം നിഴലിച്ചിരുന്നു. കിടക്കുന്നതിനു മുമ്പ് മൂത്രമൊഴിക്കാൻ പുറത്തേക്ക് പോയെങ്കിലും, ആ മുറിയുടെ ഭാഗത്തേക്ക് നോക്കാൻ എൻറെ മനസ്സ് അനുവദിച്ചില്ല. അങ്ങോട്ടു നോക്കിയാൽ എനിക്ക് നിയന്ത്രിക്കാൻ പറ്റാതെ പൊട്ടിക്കരഞ്ഞു പോയാലോ എന്ന് കരുതിയാണ്. പുറത്തുപോയി മൂത്രമൊഴിച്ച് തിരിച്ചുവന്നു. വാതിലും അടച്ചു മുറിയിൽ കയറി കിടന്നു. രാത്രിയിൽ വീണ്ടും സീത വിളിച്ചു, ഞാൻ അറ്റൻഡ് ചെയ്തു. ഇവിടെ കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞുവെങ്കിലും എൻറെ ശബ്ദത്തിലെ ഇടർച്ച മനസ്സിലാക്കിയിട്ടൊ എന്തോ സീത കുത്തി കുത്തി ചോദിച്ചു. ഞാനപ്പോഴും കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു, അവസാനിപ്പിച്ച് ഫോൺ കട്ട് ചെയ്തു. രാത്രിയിൽ ഉറക്കം ശരിയാകുന്നുണ്ടായിരുന്നില്ല, ഇടക്കിടക്ക് ഞെട്ടിയെഴുന്നേൽക്കുമായിരുന്നു. അതുകൊണ്ട് വെളുപ്പിന് തന്നെ എഴുന്നേറ്റ് ബ്രഷ് ചെയ്ത് പ്രാഥമിക കാര്യങ്ങൾ നിർവഹിച്ച് പോകാനുള്ള തയ്യാറെടുപ്പിൽ എൻറെ ബാഗും സാധനങ്ങളും വണ്ടിയിൽ എടുത്തു വച്ചു. ഇനി അമ്മൂമ്മയെ ചിറ്റയുടെ വീട്ടിൽ കൊണ്ടു ചെന്ന് ആക്കണം. ഞാൻ ഒഴിച്ച് ബാക്കി എല്ലാവർക്കും സമാധാനമായി. അവൾ വരെ എത്ര സമാധാനത്തോടെ കൂടിയാണ് ഇവിടെ നിന്നും ഇറങ്ങിപ്പോയത്. ഞാനൊരു നെടുവീർപ്പിട്ടു. അമ്മുമ്മ അമ്മാവൻറെ ബെഡ്റൂമിൽ നിന്നും എഴുന്നേറ്റു വന്ന് അടുക്കളയിൽ കയറി കട്ടന് വെള്ളം വച്ചു. ഞാൻ അമ്മുമ്മയുടെ അടുത്തേക്ക് ചെന്നു. ഞാൻ: ഇനി കട്ടൻ ഒന്നും വെക്കേണ്ട. രാവിലെ തന്നെ ചിറ്റയുടെ വീട്ടിലേക്ക് പോകാം, അവിടെ അമ്മൂമ്മയെ ആക്കിയിട്ട് വേണം എനിക്ക് തിരിച്ചു പോകാൻ. അമ്മൂമ്മ: എടാ, നീ എന്നെ ആക്കിയിട്ടു വേണ്ട….. ഞാൻ ഇതിനുമുമ്പും തനിച്ചാണ് അങ്ങോട്ട് പോയിട്ടുള്ളത്. പിന്നെ നീ എന്നെ അവിടെ ആക്കിയിട്ട്, ആ മുറിയിൽ കിടക്കുന്നവളെ എന്ത് ചെയ്യും. ഉടനെ ഞാൻ അടുക്കളയിൽ നിന്ന് ഇറങ്ങി ആ മുറിയുടെ വാതുക്കൽ എത്തി,
