വേണം പോണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ. ഞാൻ: ഓ….. ഞാൻ അതു മറന്നു, ഇവിടെ കൊടി കുത്തി ഇരിക്കുകയല്ലേ. ഞാൻ എഴുന്നേറ്റു ഫോണെടുത്ത് സീതയെ വിളിച്ചു, സീത ഫോൺ അറ്റൻഡ് ചെയ്തു. ഞാൻ കിളിക്ക് ഫോൺ കൊടുത്തു, അവൾ അതുമായി പുറത്തേക്കിറങ്ങി. കുറച്ചു കഴിഞ്ഞ് തിരിച്ചു വന്നു. കിളി: വേഗമാകട്ടെ, കുളിക്ക് പോകണ്ടേ. സീത പറഞ്ഞു നിങ്ങൾ വണ്ടിക്ക് അല്ലേ വരുന്നത്, ഇവിടെ അതൊന്നും കുഴപ്പമില്ല. ഞാൻ കുളിക്കാനും മറ്റുള്ള കാര്യങ്ങൾക്കുമായി പോയി. എല്ലാം കഴിഞ്ഞ് ഇറങ്ങി വന്നപ്പോൾ രണ്ടാം അമ്മമാർക്കും കഴിക്കാനുള്ള ചായയും പലഹാരവും കിളി റെഡിയാക്കിയിട്ടുണ്ട്. ഒരു ഗ്ലാസ് ചായ തന്നിട്ട് എനിക്ക് ഇടാൻ ഉള്ള ഡ്രസ്സ് എടുത്തു വച്ചു. ഇതൊക്കെയാണ് കല്യാണം കഴിഞ്ഞാൽ ഉള്ള ഗുണങ്ങൾ. ആള് തലയിലെ തോർത്ത് അഴിച്ചു കളഞ്ഞ് മുടി ഒന്നുകൂടി തുടച്ചു. അപ്പോഴാണ് രണ്ട് അമ്മമാരും എഴുന്നേറ്റ് വരുന്നത്, അവർ ഞങ്ങൾ രണ്ടുപേരേയും ഒന്നു നോക്കി. ഞാൻ ചായ കുടിച്ച ഗ്ലാസ് ടേബിളിൽ വച്ച് റെഡിയാവാൻ മുറിയിലേക്ക് കയറി. അവളും എന്നോടൊപ്പം മുറിയിലേക്ക് കയറി ഞാൻ ഡ്രസ്സ് ഇടുന്ന അതിനിടയിൽ അവൾ മുടി ഒതുക്കി സ്ലൈഡ് കുത്തി നെറ്റിയിൽ ഒരു പൊട്ടും സിന്ദൂരം ചാർത്തി തിരയുമ്പോൾ ഞാൻ ഷർട്ടിൻ്റെ ബട്ടൻസ് ഇടുകയായിരുന്നു. എൻറെ അരികിൽ വന്ന് ബാക്കി ബട്ടൻസ് ഇട്ടു തന്ന ഷർട്ടിന് ഷോൾഡറിൽ പിടിച്ച് നേരെയാക്കി. എന്നിട്ട് എൻറെ മുഖത്തേക്ക് നാസിയ ഭാവേന ഒന്നു നോക്കി, കെട്ടിപ്പിടിച്ച് ചുണ്ടിൽ ഒരു ചുംബനം കൊടുത്തു. അത് കിട്ടിക്കഴിഞ്ഞപ്പോൾ അവൾ നാണിച്ച് പുറത്തേക്ക് നടന്നു. കല്യാണം കഴിഞ്ഞാൽ പെണ്ണുങ്ങൾക്ക് ഒരു പ്രത്യേക ഭാവം ആണ്. ഇത്രയും ദിവസം കണ്ട പെണ്ണേ അല്ല, ഒരു പ്രത്യേക സൗന്ദര്യം. ഞങ്ങൾ ഒരുങ്ങി രണ്ട് അമ്മമാരോടും യാത്ര പറഞ്ഞു ഇറങ്ങി. യാത്രക്കിടയിൽ അങ്കമാലി എത്തിയപ്പോൾ ഞാൻ: നമുക്കൊന്നു വീട്ടിൽ കയറിയാലോ? കിളി: അതു വേണോ, ഒരു യാത്ര പോകുമ്പോൾ മനസ്സിന് ടെൻഷൻ ഉണ്ടാക്കേണ്ട. തിരിച്ചു വരുമ്പോൾ കയറാം. ഞാനും ആലോചിച്ചു ശരിയാണ്, കയറിയാൽ അത്ര നല്ല സുഖം ആയിരിക്കുകയില്ല. ഇത്രയും ദൂരം യാത്ര ചെയ്യുന്നതിനാൽ കിളിയുടെ മുഖത്ത് സന്തോഷമാണ്. ഞാൻ: ഇതിനുമുമ്പ് ദൂരെയെവിടെയെങ്കിലും യാത്ര ചെയ്തിട്ടുണ്ടോ? കിളി: പിന്നില്ലേ, ഞാൻ എൻറെ ഷിബു ചേട്ടനുമായി അടൂർ വന്നിട്ടുണ്ടല്ലോ? അവൾ എന്നെ കീരി പിടിപ്പിക്കാൻ പറഞ്ഞതാണെങ്കിലും, എനിക്ക് ഫീൽ ചെയ്തു. അതുകണ്ട് കിളി പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഞാൻ പിന്നെ ഒന്നും ചോദിക്കാതെ ആയി. വർക്കിംഗ് ഡേ ആയതുകൊണ്ട് രാവിലെ തന്നെ നല്ല ബ്ലോക്ക് ഉണ്ടായിരുന്നു. ഞാൻ മിണ്ടാതിരുന്നത് കൊണ്ട് അരൂർ പാലം കഴിഞ്ഞപ്പോൾ കിളി: എന്താണ് മാഷേ എന്നെ പട്ടിണി ഇടാനാണോ ഭാവം? അപ്പോഴാണ് ഞാൻ സമയം നോക്കുന്നത് പത്തുമണി ആയിരിക്കുന്നു.
അടുത്ത നല്ല റസ്റ്റോറൻറ് നോക്കി ഒതുക്കി ഞങ്ങൾ രണ്ടുപേരും ഇറങ്ങി. അവൾ എൻറെ കയ്യിൽ വന്നു തൂങ്ങി റസ്റ്റോറൻറിനകത്തേക്ക് കയറി ഫാമിലി റൂമിൽ ഇരുന്നു. ഓപ്പോസിറ്റ് സൈഡിൽ ആണ് ഇരുന്നിരുന്നത് അവൾ അവളുടെ കീഴ്ചുണ്ട് കടിച്ചു
കാണിച്ചു. അവളുടെ കാലു കൊണ്ട് എൻറെ പാൻറിന് അകത്തേക്ക് കടത്തി കാലിൽ ചൊറിയാൻ തുടങ്ങി. ഞാൻ വലിയ ഭാവം കൊടുത്തില്ല, അവൾ കളിപ്പിക്കാൻ വേണ്ടി ആണെങ്കിലും എൻറെ ഷിബു ചേട്ടൻ എന്നു പറഞ്ഞത് എനിക്കത്ര പിടിച്ചില്ല. അതിനിടയിൽ വെയിറ്റർ വന്നു ഓർഡർ സ്വീകരിച്ച് തിരിച്ചുപോയി, ഇഡലിയാണ് പറഞ്ഞത്. എൻറെ കീഴ് ചുണ്ടിൽ കയറി പിടിച്ചിട്ട് കൈ അവളുടെ ചുണ്ടിൽ മുത്തി. ഫാമിലി റൂമിൽ ഞങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളു. വെയിറ്റർ ഇഡലിയുമായി വന്നു. ഇഡലി കഴിച്ചു കൊണ്ടിരുന്നപ്പോൾ എന്നെ തോണ്ടിയിട്ട് ഒരു കഷണം എടുത്ത് കാണിച്ചിട്ട് വേണൊ എന്ന് കണ്ണുകൊണ്ട് ചോദിച്ചു. ഞാൻ മുഖം കുമ്പിട്ടിരുന്ന് ഭക്ഷണം കഴിച്ചു. ഞാൻ ഒരു കഷണം ഇഡലി എടുത്ത് സാമ്പാറിൽ മുക്കി പിടിച്ച് വെള്ളം കുടിക്കുന്നതിനിടയിൽ അവൾ എഴുന്നേറ്റ് വന്ന് അത് വായിൽ ആക്കി. എന്നിട്ട് അവളുടെ സീറ്റിൽ പോയിരുന് കഴിക്കാൻ തുടങ്ങി. റസ്റ്റോറൻ്റിൽ നിന്നിറങ്ങുമ്പോൾ സീത വിളിച്ചു. ഞങ്ങൾ ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചുവെന്ന് പറഞ്ഞപ്പോൾ അത്രയെ ആയുള്ളു എന്ന് വേവലാതിപ്പെട്ടു. വണ്ടിയിൽ കയറി കുറച്ചു യാത്ര ചെയ്തപ്പോൾ കാളി: മോന്, ഞാൻ പറഞ്ഞതു വേദനിപ്പിച്ചൊ? സോറിഡാ……. ഒന്നും മിണ്ടാതിരുന്നാൽ എനിക്ക് വിഷമമാകും. ഞാൻ: നിനക്ക് നിൻ്റെ ഷിബു ചേട്ടൻ ഉണ്ടെങ്കിൽ എന്തിനാണ് എൻ്റെ കൂടെ വന്നത്? അവൻ്റെ കൂടെ പോയാൽ പോരായിരുന്നൊ? അവൻ നിനക്ക് നല്ല മാച്ചാണ്. ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട്. ഞാനും അവളെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞപ്പോൾ അവളുടെ ഭാവം മാറി, ഭദ്രകാളിയായി. മുഖമൊക്കെ കയറ്റി പിടിച്ച് കണ്ണൊക്കെ ചുവന്നു.പിന്നെ അവൾ എന്നെ നോക്കുന്നില്ല, പുറത്തെ കാഴ്ചകളൊക്കെ കണ്ടിരുന്നു. ഞാൻ ഗിയർ മാറുന്ന സമയത്ത് അവളുടെ തുടയിൽ അമർത്തും ഉടനെ കൈ തട്ടി മാറ്റും.ഏകദേശം 11:30 ആയപ്പോൾ ഒരു ബേക്കറിയുടെ മുന്നിൽ നിർത്തി ഞാൻ ഇറങ്ങി അവൾ ഇറങ്ങിയില്ല. ഞാൻ ഡോറിനടുത്ത് ചെന്ന് തുറന്നു എന്നിട്ടും തഥൈവ, ഞാൻ: എന്താണ് വേണ്ടത്? ജ്യൂസ് മതിയല്ലോ? ആള് കയ്യും കെട്ടി നേരെ നോക്കിയിരുന്നു. ഞാൻ പോയി രണ്ട് മുസമ്പി ജ്യൂസ് പറഞ്ഞു. ഞാൻ കൊണ്ടുപോയി കൊടുത്താൽ കുടിക്കില്ല എന്നറിയാവുന്നതുകൊണ്ട് കടയിലെ പയ്യൻ വശം കൊടുത്തു വിട്ടു. തീരെ നിവർത്തി ഇല്ലാത്തതു കൊണ്ട് വാങ്ങി കുടിച്ചു. ക്യാഷും കൊടുത്ത് വണ്ടിയുടെ അടുത്ത് ചെന്ന് അവൾ ഇരുന്ന സൈഡിലെ ഡോർ അടച്ച് ഡ്രൈവർ സീറ്റിൽ കയറിയിരുന്നു വണ്ടിയെടുത്തു. കുറച്ചു നേരം കഴിഞ്ഞപ്പോൾ ആൾ ഉറക്കമായി, ഞാൻ വണ്ടി ഒതുക്കി ഇറങ്ങി അവളുടെ സീറ്റ് ബെൽറ്റിട്ടു സീറ്റ് ചരിച്ചിട്ടപ്പോൾ ഞെട്ടിയെഴുന്നേറ്റു എന്നെ നോക്കി. ഞാൻ വീണ്ടും എടുത്തു മുന്നോട്ട് പോയി, കുറച്ചു നേരം എഴുന്നേറ്റിരുന്നെങ്കിലും വീണ്ടും ഉറക്കത്തിലേക്ക്. പാവം. വിഷമിപ്പിക്കണ്ടായിരുന്നു, ഈ വിഷയത്തിൽ ഒരുപാട് ടെൻഷൻ അടിച്ചിട്ടുണ്ട്. ഇപ്പോൾ 1 മണി
