എൻ്റെ കിളിക്കൂട് – 18 2അടിപൊളി  

കഴിഞ്ഞു, സീതയോട് വൈകുന്നേരം എത്തുകയുള്ളു എന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ കൊല്ലം ആയി ഭക്ഷണം കഴിക്കാൻ ഏതെങ്കിലും നല്ല ഹോട്ടൽ നോക്കണം. നല്ല ഹോട്ടൽ നോക്കി വണ്ടി ഒതുക്കി, കിളിയെ തട്ടി വിളിച്ചു. നല്ല ബോധംകെട്ടുറങ്ങുകയായിരുന്നു, ഞെട്ടി എഴുന്നേറ്റ് ചുറ്റും നോക്കി. ഞാൻ: വിശക്കുന്നില്ലെ വാ ഭക്ഷണം കഴിക്കാം.ഇത് നല്ല ഹോട്ടലാണ് ബാത്ത് റൂമിൽ പോവണ്ടെ? ഇറങ്ങ്. ഞാൻ എൻ്റെയും കിളിയുടേയും സീറ്റ് ബെൽറ്റൂരി, ഞാനിറങ്ങി കിളിയുടെ ഡോറിനടുത്ത് ചെന്ന് തുറന്ന് സീറ്റ് നേരെയാക്കി.ഞാൻ റിസപ്ഷനടുത്ത് ചെന്ന് ബാത്ത് റൂം അന്വേഷിച്ചു, അയാൾ ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് കിട്ടിയേയും

കൊണ്ട് പോയി. എല്ലാം കഴിഞ്ഞ് കിളി പുറത്തു വന്ന് ഫാമിലി റൂമിൽ കയറി. ഞാൻ: എന്താണ് കഴിക്കാൻ വേണ്ടത്? ആളുടെ കലിപ്പ് മാറയിട്ടില്ല, മിണ്ടിയില്ല. വെയിറ്റർ വന്നപ്പോൾ ഒരു ചിക്കൻ ബിരിയാണിയും ഒരു ഫിഷ് കറി ഊണും പറഞ്ഞു.ഇത് കേട്ടപ്പോൾ എൻ്റെ മുഖത്തേക്ക് നോക്കി, ഞാൻ ചുണ്ട് കൂർപ്പിച്ച് ‘ഉമ്മ’ എന്ന് കാണിച്ചു. ആള് വലിയ ചൂടിലാണ്, തല വെട്ടിച്ചു കളഞ്ഞു. വെയിറ്റർ വന്നപ്പോൾ ബിരിയാണി കിളിയുടെ മുമ്പിൽ വെക്കാൻ പറഞ്ഞു. ആള് ഇതുവരെ ഇങ്ങിനെയൊരു യാത്ര ചെയ്യുകയൊ ഒന്നുമുണ്ടായിട്ടില്ലെന്ന് എനിക്കറിയാം. ഞങ്ങൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സമയം കക്ഷി എന്നെ ഇടക്കിടക്ക് നോക്കുന്നുണ്ട്. ഞാൻ: എന്താണ് ഒരു ഐസ്ക്രീം കൂടി ആയാലൊ? മിണ്ടാതിരിക്കുകയാണ്. ഞാൻ: ഒന്നും മിണ്ടാതിരുന്നാൽ എങ്ങിനെ? പിണക്കമൊക്കെ മാറ്റു പെണ്ണേ. വീണ്ടും തഥൈവ. ഞാൻ: നമ്മൾ ഒരു യാത്ര പോവുകയല്ലെ ?ഇത്രയും നേരം എൻ്റെ പെണ്ണ് അടുത്ത് ഉണ്ടായിട്ടും, ഞാൻ ഒറ്റക്കിരുന്ന് ഡ്രൈവ് ചെയ്യുന്ന പോലെയാണ് തോന്നിയത്. ഇനിയും അങ്ങിനെ മതിയെങ്കിൽ വണ്ടിയിൽ കയറുമ്പോൾ ബാക്കിൽ കയറിക്കിടന്ന് ഉറങ്ങിക്കൊ, അതാണ് നല്ലത്.കാരണം ഉറങ്ങുന്ന ഒരാൾ അടുത്തിരുന്നാൽ ഓടിക്കുന്ന ആൾക്കും ഉറക്കം വരും. ഞാൻ വെയിറ്ററെ വിളിച്ച് ഒരു ഐസ്ക്രീം കൂടി ഓർഡർ കൊടുത്തു.ഭക്ഷണം കഴിച്ച് വാഷ് ചെയ്തു വന്ന് ഇരുന്നപ്പോൾ ഐസ്ക്രീം വന്നു.അത് അയാൾ കൃത്യമായി കളിയുടെ മുമ്പിൽ വെച്ച് തിരിച്ചു പോയി. കിളി ഐസ്ക്രീമിൻ്റെ ടോപ് തുറന്നു, എന്നെ നോക്കി. സ്പൂണിൽ ഐസ്ക്രീം എടുത്ത് എൻ്റെ നേരെ നീട്ടി, അവളുടെ മുഖത്ത് നോക്കിയപ്പോൾ ഒരു കള്ളച്ചിരി. ഞാൻ ആ ഐസ്ക്രീം ചപ്പിയെടുത്തു, വീണ്ടും കോരി എൻറെ നേരെ നീട്ടി. ഞാൻ നുണയാൻ ചുണ്ടുമായ് ചെന്നപ്പോൾ, ചുണ്ടിൽ തേച്ചിട്ട് എഴുന്നേറ്റ് വന്ന് ചുണ്ട് നുണഞ്ഞു. അപ്പോഴേക്കും വെയിറ്റർ ബില്ലുമായി വന്നു, ക്യാഷ് വെയിറ്ററെ എല്പിച്ച് ടിപ്പും കൊടുത്ത് ഞങ്ങളിറങ്ങി. കിളി: ഇനി എത്ര സമയം എടുക്കും ഞാൻ: ബ്ലോക്ക് കിട്ടിയില്ലയെങ്കിൽ 2 മണിക്കൂർ. എന്താണ് ബോർ അടിച്ചൊ? കിളി: അതല്ല.വെറുതെ ചോദിച്ചെന്ന് മാത്രം. യാത്രയിൽ കിളി ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു,അതു കൊണ്ട് ഡ്രൈവിംഗ് ബോറടിച്ചില്ല.തിരുവനന്തപുരത്ത് കയറിയപ്പോൾ കിളി: സീതക്ക് ഒന്നും എടുത്തില്ലല്ലൊ? ഏതെങ്കിലും നല്ല ടെക്സ്റ്റൈൽസിൽ കയറി ചുരിദാർ എടുക്കാം. ഞാൻ പോത്തീസിൻ്റ മുമ്പിൽ വണ്ടി പാർക്ക് ചെയ്ത് അകത്തേക്ക് കയറി. കിളി തന്നെ സെലക്ട് ചെയ്തു, അനാർക്കലി മോഡൽ നല്ല ഭംഗിയുണ്ട്.അടുത്ത് തന്നെയുള്ള ബേക്കറിയിൽ നിന്നും കുറച്ച് സീറ്റ്സും വാങ്ങി. ഞങ്ങൾ സീതയുടെ വീട്ടിലെത്തുമ്പോൾ നാലുമണി, സീത കിളിയെ കണ്ടപ്പോൾ ഓടിവന്നു

കെട്ടിപ്പിടിച്ചു. സീത: ചേച്ചി, ഈ അണ്ണൻ വല്ല പ്രശ്നവുമുണ്ടാക്കിയൊ? കിളി എന്നെ നോക്കി കിളി: ഞാൻ പറയട്ടെ? അപ്പോഴേക്കും ചേട്ടനും ചേച്ചിയും ഇറങ്ങി വന്നു. ഞാനവരോട് സംസാരിച്ചു കൊണ്ട് അകത്തേക്ക് പോയി. അവർ രണ്ടുപേരും പുറത്തുനിന്ന് എന്തൊക്കെയോ പറയുന്നുണ്ട്, ഞാൻ താമസിക്കുന്ന സ്ഥലം ചൂണ്ടിക്കാണിച്ച് സീത എന്തോപറയുന്നു. കുറച്ചുകഴിഞ്ഞ് അവർ രണ്ടുപേരും അകത്തേക്ക് വന്നു. സീത: എവിടെ വണ്ടിയുടെ താക്കോൽ സാധനങ്ങളൊക്കെ എടുത്തു റൂമിൽ വെക്കാം. ഞാൻ വണ്ടിയുടെ താക്കോൽ സീത ഏൽപ്പിച്ചു. അവർ രണ്ടുപേരും ഇറങ്ങിപ്പോയി വണ്ടി തുറന്ന് സാധനങ്ങളൊക്കെ എടുത്തു ഒരു മുറിയിൽ കൊണ്ടുപോയി വെച്ചു. അവരുടെ വീടിൻറെ രൂപരേഖ ഞാൻ പറഞ്ഞിട്ടില്ല. മൂന്ന് ബെഡ്റൂമും ഹാളും അടുക്കളയും വർക് ഏരിയയും ചേർന്നതാണ് അവരുടെ വീട്. രണ്ട് ബെഡ്റൂം അറ്റാച്ഡാണ്. അകത്ത് തന്നെ ഒരു കോമൺ ബാത്ത് റൂമുണ്ട്. അതിൽ ബാത്റൂം അറ്റാച്ചഡ് ആയ ഒരു റൂമിലാണ് ബാഗ് കൊണ്ടുപോയി വെച്ചത്. അവർ രണ്ടുപേരും ആ റൂമിലേക്ക് കയറി വാതിൽ അടച്ചു. ഞാൻ ചേട്ടനോട് സംസാരിച്ചിരിക്കുമ്പോൾ ചേച്ചി ചായക്ക് വെച്ചു. എൻറെ ഈ വിഷയങ്ങളൊക്കെ കാരണം സുധിയുടെ കാര്യമൊന്നും തിരക്കി ഇരുന്നില്ല. ചേട്ടൻ പറഞ്ഞാണ് അറിയുന്നത് സുധിയുടെ വീട്ടുകാർ, ലക്ഷ്മിയുടെ വീട്ടുകാരുമായി സംസാരിച്ചു കല്യാണം നടത്താമെന്ന തീരുമാനത്തിലെത്തി. ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ ആയിട്ട് കല്യാണം ഉണ്ടാവും. ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ തന്നെ ചേച്ചി ചായയുമായി വന്നു. ചേച്ചി: എടി കൊച്ചുങ്ങളെ, വന്നു ചായ കുടിക്ക്. ചേച്ചി വാതിൽ പോയി തട്ടി. കിളിയും സീതയും ഇറങ്ങി വന്നു, കിളി ധരിച്ചിരുന്ന ചുരിദാർ മാറ്റി വേറൊന്ന് എടുത്തിട്ടു. സീത: ചേച്ചിക്ക് അണ്ണൻ താമസിക്കുന്ന സ്ഥലം ഒന്നു കാണണമെന്ന്. ഞങ്ങൾ അവിടെ വരെ ഒന്ന് പോയിട്ട് വരട്ടെ. ചേച്ചി: നിങ്ങൾ ചായ കുടിച്ചിട്ട് പോകു അല്ലെങ്കിൽ അതു തണുത്തു പോകും. പിന്നെ മഴക്കാറ് വെച്ചിട്ടുണ്ട്, മഴ പെയ്യും മുൻപേ തിരിച്ചു വരണം. അവർ ചായ എടുത്തു കുടിച്ച് ഇറങ്ങി.ഞാൻ ഡ്രസ് മാറാൻ റൂമിലേക്ക് കയറി, ഡ്രസ്സ് മാറി ഇറങ്ങി വന്നപ്പോഴേക്കും അവരും എത്തി. അവർ വന്നു കയറിയതും മഴ തകർത്തു പെയ്യാൻ തുടങ്ങി. സീത: ചേച്ചിക്ക് വീട് ഇഷ്ടപ്പെട്ടു. അപ്പോൾ എത്രയും പെട്ടെന്ന് ചേച്ചിയെ ഇങ്ങോട്ട് കൊണ്ടുവരിക. പിന്നെ അണ്ണാ നമ്മുടെ ക്ലാസ് ഒരുപാട് നഷ്ടപ്പെട്ടു. ഇനി സമയം കളയണ്ട വന്നാലുടൻ തുടങ്ങാം. ഇതൊക്കെ കേട്ട് കിളി അന്തംവിട്ടു നിൽക്കുകയാണ്. ആ നിൽപ്പ് കണ്ടപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *