മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ – 2 2New 

മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ – 2

[ Shan1994 ]

[ Previous Part ] [ www.kambi.pw ]


​”എന്താ പൂച്ചക്കണ്ണാ, വരുന്നുണ്ടോ അതോ വീട്ടിൽ പോയി ഉമ്മാന്റെ അടുത്തു കിടന്നുറങ്ങാൻ ആണോ പ്ലാൻ?”

​ആ ചോദ്യം കേട്ട നിമിഷം എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ അപമാനവും സങ്കടവും അനുഭവിച്ചു നിൽക്കുന്ന ആ സമയത്ത്, എല്ലാ മറന്ന് എന്നെ കൂടെ കൂട്ടാൻ നിൽക്കുന്ന ആ പെൺകുട്ടിയുടെ സ്നേഹം എനിക്ക് പുതിയൊരു ഊർജ്ജം തരുന്നതുപോലെ തോന്നി. ഞാൻ സ്കൂട്ടറിന്റെ കീ ഓൺ ചെയ്തുകൊണ്ട് തലയാട്ടി പറഞ്ഞു:

കേറടോ പോവാം…

ടീച്ചറുടെ കയ്യിൽ നിന്ന് കിട്ടിയ അടിയുടെയും അപമാനത്തിന്റെ നീറ്റലും മനസ്സിൽ മായാതെ നിൽക്കുമ്പോഴും, ഷെറിന്റെ ആ ക്ഷണം എനിക്കൊരു വലിയ ആശ്വാസമായിരുന്നു. ജീവിതത്തിലെ ആ വഴിത്തിരിവിൽ, സങ്കടങ്ങൾക്കിടയിലൂടെ കൈപിടിച്ചുയർത്താൻ എനിക്കൊപ്പം ഒരാളുണ്ടെന്ന തോന്നൽ വല്ലാത്തൊരു ഉണർവ് തന്നു. പാലക്കാട് കോട്ടയുടെ വലിയ കൽമതിലുകൾക്ക് മുന്നിലൂടെയും തണുത്ത പുൽത്തകിടിയിലൂടെയും ഞങ്ങൾ നടക്കുമ്പോൾ സന്ധ്യയുടെ മനോഹരമായ വെളിച്ചം ആ പ്രകൃതിയെ കൂടുതൽ ശാന്തമാക്കിയിരുന്നു. ആളൊഴിഞ്ഞ ആ കോട്ടവളപ്പിൽ ഞങ്ങൾ ഒരു കല്ലിലിരുന്നു. എന്റെ മനസ്സിൽ അപ്പോഴും ആ അടിയുടെ നീറ്റലും അപമാനവും വലിയൊരു ഭാരമായി കിടപ്പുണ്ടായിരുന്നു.

​എന്റെ നിശബ്ദതയിലേക്ക് നോക്കിക്കൊണ്ട് ഷെറിൻ കുറച്ചുകൂടി അരികിലേക്ക് നീങ്ങിയിരിന്നു . കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് അവൾ വളരെ സ്നേഹത്തോടെ ചോദിച്ചു:

“എടാ പൂച്ചക്കണ്ണാ… എന്താ നിന്റെ പ്രശ്നം? ഇങ്ങനെയൊക്കെ നീന്നെ കാണുന്നത് ആദ്യമായിട്ടാണല്ലോ…?”

“ഇതിനാണോ നീ എന്നെ ഇങ്ങോട്ട് വിളിച്ചത്?” ഞാൻ തിരിച്ചു ചോദിച്ചു.

“അതല്ല,” അവൾ പറഞ്ഞു. എങ്കിലും അവളുടെ മുഖത്ത് മാറിമറയുന്ന ഭാവങ്ങൾ എനിക്ക് പിടി കിട്ടുന്നുണ്ടായിരുന്നില്ല.

“പിന്നെന്താ, കാര്യം പറ,” ഞാൻ വീണ്ടും ചോദിച്ചു.

അവളുടെ അടുത്ത ചോദ്യം

“എന്താ നിന്റെ അടുത്ത പ്ലാൻ?”

“ഫിസിക്സോ മാത്‍സോ ഡിഗ്രി ചെയ്യണം എന്നാ വിചാരിച്ചിരിക്കുന്നത്…” ഞാൻ മറുപടി നൽകി.

അത് കേട്ട് അവൾ ചോദിച്ചു,

“നമുക്ക് ഒന്നിച്ച് സിവിൽ ബി.ടെക് ചെയ്താലോ?”

നമ്മുക്ക് ആലോചിക്കാം…

ഞാനും മറുപടി പറഞ്ഞു…

ഞാൻ ഒന്നു അമ്പരന്നുപോയി. വീട്ടിലും ഇതേ അഭിപ്രായമാണ് പറഞ്ഞിരുന്നത്. അവളും കൃത്യം അതുതന്നെ പറയുന്നു…കേട്ടിട്ട് എനിക്ക് അത്ഭുതം തോന്നി.

എനിക്ക് ,അവൾ എന്തോ എന്നോട് പറയാൻ പാട് പെടുന്ന പോലെ തോന്നി ഞാൻ അവളോട്  ചോദിച്ചു “നിനക്ക് എന്തോ എന്നോട് പറയാൻ ഉണ്ടല്ലോ?”

അവൾ ഒരു ദീർഘശ്വാസം എടുത്തു. എന്നിട്ട് ചോദിച്ചു: “നീ എന്നെ പ്രൊപ്പോസ് ചെയ്ത ദിവസം നിനക്ക് ഓർമ്മയുണ്ടോ…?”

ഒരു പ്രൊപ്പോസലും കഴിഞ്ഞ് അടി വാങ്ങി മൂഞ്ചിയിരിക്കുന്ന ഒരുത്തനോട് ചോദിക്കാൻ പറ്റിയ ചോദ്യം! ഞാൻ മനസ്സിൽ കരുതി .

എങ്കിലും ഞാൻ പറഞ്ഞു, “ഉണ്ടല്ലോ, അങ്ങനെ പെട്ടെന്ന് മറക്കാൻ പറ്റുമോ?”

“പിന്നെ ഒരിക്കൽ പോലും നീ എന്നോട് അത് പറഞ്ഞില്ലല്ലോ , എന്താ അങ്ങനെ?” അവൾ ചോദിച്ചു

ഈ ചോദ്യം

എന്നെ കൺഫ്യൂഷൻ ആക്കി

അവൾ എന്താണ് ഈ ഓരോന്ന് ചോദിച്ച് എന്നെ വട്ടാക്കുന്നത് എന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല.

ഞാൻ പറഞ്ഞു: “നീ വേണ്ടെന്നു പറഞ്ഞാൽ അത് ഞാൻ റെസ്പെക്ട് ചെയ്യണം എന്ന് കരുതി. വീണ്ടും അതുതന്നെ പറഞ്ഞ് നിന്നെ വെറുപ്പിക്കാൻ തോന്നിയില്ല.”

ഞാൻ തിരിച്ചു ചോദിച്ചു, “ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ?”

“ഉറപ്പായും,” അവൾ മറുപടി തന്നു.

“ഞാൻ നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ നീ വേണ്ടെന്നു പറഞ്ഞു. എന്നിട്ടും പിന്നീട് നീ എനിക്ക് ഒത്തിരി കാര്യങ്ങളിൽ സഹായച്ചു കൂടെ നിന്നു എന്തിനായിരുന്നു അത്?”

“എടാ പൂച്ചക്കണ്ണാ, നിനക്ക് എന്താ തോന്നുന്നത്?” അവളുടെ മറുചോദ്യം.

ഞാൻ അവളോട് തന്നെ പറയാൻ ആവശ്യപ്പെട്ടു.

അവൾ ഒന്നുകൂടി എന്റെ അരികിലേക്ക് ചേർന്നിരുന്നു പറഞ്ഞു: ” എനിക്ക് നിന്നെ ഇഷ്ടമായതുകൊണ്ട്!”

Leave a Reply

Your email address will not be published. Required fields are marked *