ഞാൻ ആകെ സ്തംഭിച്ചിരുന്നുപോയി. ഈ പെണ്ണുങ്ങളെ ഒരു പിടുത്തവും കിട്ടുന്നില്ലല്ലോ പടച്ചോനെ! ഒരുത്തിയയോട് സ്നേഹം പറഞ്ഞതിന് അടികിട്ടി മുഖം പൊളിഞ്ഞു, ഒന്നര കൊല്ലം മുൻപ് പറഞ്ഞ ഇഷ്ട്ടം ഇന്ന് ഒരാൾ തിരിച്ചു പറയുന്നു
ഞെട്ടൽ മാറാതെ ഞാൻ വീണ്ടും ചോദിച്ചു,
“എന്നിട്ടാണോ അന്ന് വേണ്ടെന്നു പറഞ്ഞത്…?”
മൗനം ആയിരുന്നു മറുപടി
പെട്ടെന്ന് അവൾ മെല്ലെ എന്റെ കവിളിൽ തലോടിക്കൊണ്ട് ചോദിച്ചു, “ടീച്ചറുടെ അടുത്തുനിന്ന് നല്ല തല്ല് കിട്ടിയില്ലേ”
ഞാൻ ശെരിക്കും ഞെട്ടി! ഈ മൈരത്തി ഇത് എങ്ങനെ അറിഞ്ഞു? ഇവൾ എന്നെ ഫോളോ ചെയ്യുകയായിരുന്നോ?
അവൾ തുടർന്നു: “എടാ പൂച്ചക്കണ്ണാ… നീ ഇത്രയും വലിയ മണ്ടനാണെന്ന് ഞാൻ കരുതിയില്ല. ഒരു ടീച്ചറോട് പോയി ഇങ്ങനെ പറയാൻ നിനക്ക് എങ്ങനെ തോന്നി?”
ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു.
അവൾ ഒന്നുകൂടി അടുത്ത് വന്ന് എന്റെ കവിളിൽ പതിയെ ഉമ്മ വെച്ചു. “വിട്ടേക്കൂ… ഞാൻ ആ ടീച്ചറോട് യാത്ര പറയാൻ ചെന്നതായിരുന്നു. കൃത്യം ടൈമിംഗിനാണ് നിനക്ക് അടി കിട്ടിയത്!
നീ ആ പിശാചിന്റെ പിന്നാലെ പോയപ്പോഴാണ് എനിക്ക് നിന്നോടുള്ള ഇഷ്ടം എത്രത്തോളമുണ്ടെന്ന് മനസ്സിലായത്. നിന്റെ മാറ്റം എന്നെ വല്ലാതെ വേദനിപ്പിച്ചു; നല്ല സങ്കടം തോന്നി. അന്നേ ഓക്കെ പറഞ്ഞിരുന്നെങ്കിൽ നിന്നെ എനിക്ക് നഷ്ടപ്പെടില്ലായിരുന്നു എന്ന് തോന്നിപ്പോയി. ഞാൻ ഒരുപാട് കരഞ്ഞു, നിന്നെ എനിക്ക് നഷ്ടമായി എന്നാണ് കരുതിയത്. ഇനി ഒരിക്കലും നിന്നോട് ഇത് പറയില്ല
ന്ന് എന്റെ തീരുമാനം. പക്ഷേ, ഇന്ന് പടച്ചോൻ മനഃപൂർവം എന്നെ അവിടെ എത്തിച്ചതുപോലെയാണ് എനിക്ക് തോന്നിയത്… അതുകൊണ്ടാണ് നമ്മൾ ഇന്ന് ഇവിടെ എത്തിയത്. ലവ് യൂ, പൂച്ചക്കണ്ണാ!”
ഞാൻ ആകെ സ്തംഭിച്ചുപോയി. അവളുടെ കവിൾ എന്റെ കവിളോട് ചേർന്നു; മുമ്പത്തേതിനേക്കാൾ കൂടുതൽ അടുപ്പത്തോടെ. കോട്ടയുടെ ആ കൽമതിലിനു സമീപം ഞാൻ വല്ലാത്തൊരു അവസ്ഥയിലായിരുന്നു. കണ്ണുകൾ നിറഞ്ഞുതുളുമ്പി; എന്ത് പറയണം
എന്ന് പോലും അറിയാതെ ഞാൻ നിശ്ചലനായി.
എന്റെ അവസ്ഥ മനസ്സിലാക്കിക്കൊണ്ട് അവൾ എഴുന്നേറ്റു നിന്നു ചോദിച്ചു: “ഒന്ന് ഹഗ് ചെയ്താലോ?”
ഞാനും എഴുന്നേറ്റു. വല്ലാത്തൊരു നിമിഷമായിരുന്നു അത്. കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയിൽ ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു. അവളുടെ ശരീരത്തിന്റെ ചൂട് എന്നിലേക്ക് പടർന്നു കയറി. ചരിത്രപ്രസിദ്ധമായ ആ കോട്ടയും ടിപ്പുവും അവന്റെ പടയാളികളും ഞങ്ങളുടെ ഈ നിമിഷം കാണുന്നുണ്ടാവുമെന്ന് പോലും എനിക്ക് വെറുതെ തോന്നിപ്പോയി.
ഞാൻ തിരിച്ചു പറഞ്ഞു, “ലവ് യൂ ടൂ…” ഒപ്പം ആ വാക്കും കൊടുത്തു—
“നമുക്ക് ഒന്നിച്ച് സിവിൽ ബി.ടെക് ചെയ്യാം.”
പിന്നെയും ഞങ്ങൾ കുറെ സംസാരിച്ചു. വല്ലാത്തൊരു മനസ്സിന്റെ ഭാരമൊക്കെ തീർന്ന അവസ്ഥയിൽ ഞങ്ങൾ വീണ്ടും സ്കൂട്ടറിലേക്ക് നടന്നു, പിന്നീട് ഞങ്ങളുടെ വീടുകളിലേക്ക് മടങ്ങി.
രാത്രീ ഫോൺ എടുത്ത് നോക്കിയപ്പോൾ ആണ് ഒരു സോറി മെസ്സേജ് കണ്ടത് പ്രീതി ടീച്ചർ ആണ് എന്റെ ചിന്തകൾ വീണ്ടും അവരിലേക് പോയി.. ഇവർ എന്തിനാ സോറി പറയുന്നേ ഞാൻ അല്ലെ തെറ്റ് ചെയ്തത്. ഞാൻ മറുപടി എഴുതണോ എന്ന് ആലോചിച്ചു.. ഒടുവിൽ ഇങ്ങനെ എഴുതി “തെറ്റ് എന്റെ ഭാഗത്തു ആണ് ഞാൻ ഒരിക്കലും അങ്ങനെ കാണാൻ പാടില്ലാരുന്നു സോറി ”
ഞാൻ ഹാളിലേക്കു നടന്നു ഉമ്മ അവിടെ ഇക്കാനോട് വിഡിയോകോളിൽ ആണ് ഉപ്പ വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിലും.. എല്ലാം ഞാൻ ഉമ്മാനോട് പറയുന്ന ഒരാൾ ആണ് ഇത് പറയണോ വേണ്ടയോ എന്നൊരു സംശയം ഞാൻ അവരുടെ അടുത്തേക്ക് പോയി ഇരുന്നു
ഒരുപാട് കാലം ആയിരുന്നു ഞാനും ഇക്കയും തമ്മിൽ സംസാരിച്ചിട്ട്..
ചെറുപ്പത്തിൽ എന്തോ ഒരു സൈക്കിൾന്റെ കാര്യത്തിൽ തമ്മിൽ തെറ്റി മിണ്ടാതെ ആയതു ആണ് പിന്നീട് ഒരിക്കലും അത് ശെരി ആയില്ല…
ആദ്യം ഒക്കെ കീരിയും പാമ്പും ആയിരുന്നു പിന്നെ പിന്നെ സംസ്സരമോ മൈന്റോ ഇല്ലാതെ ആയി..
ഇപ്പോൾ ഗൾഫിൽ ആയോണ്ട് ഒരു ബന്ധവും ഇല്ല.. അവന്റെ കല്യാണ കാര്യം ആണ് സംസാരം ഞാൻ അപ്പുറം പോയി ഫോണിൽ തോണ്ടി ഇരുന്നു..
