മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ – 2 2New 

ഷാനു ഷാനു ഉമ്മാന്റെ വിളി ആണ് രാവിലെ ഉറക്കം ഉണർത്തിയത് നേരെ ഫോൺ നോക്കി സമയം 12 മണി

14 മിസ്കാൾ ആരാ രാവിലേ തന്നെ അഭി, അജു, പ്രീതി ടീച്ചർ പിന്നെ 11 മിസ്കോൾ ഷെറിൻ പടച്ചോനെ ഉള്ള് ഒന്ന് കാളി..

അപ്പോളേക്കും ഉമ്മ കേറി വന്നു എന്ത് ഉറക്കം ആട പോത്തേ…

താഴെ എളാമ ഒക്കെ വന്നിട്ടുണ്ട്.. ഫോണിൽ കുത്തി ഇരിക്കാത്ത അങ്ങോട്ട് ബാ…

അലക്കാൻ ഉള്ള ഡ്രെസ്സും എടുത്ത് ഉമ്മ പോയി..

ഞാൻ പെട്ടന്ന് ആദ്യം ഷെറിനു വിളിച്ചു..

ഒറ്റ അടിക്കു ഫോൺ എടുത്ത്..

എന്താടാ പൂച്ച കണ്ണാ എവിടെ പോയി കിടക്ക..?

ഉറങ്ങി പോയെടി…

ഞാൻ ഉറക്ക ചവിടോടെ മറുപടി പറഞ്ഞു  ക്രഷ് കോഴ്സ് ഡീറ്റെയിൽസ് അയച്ചിട്ടുണ്ട് മറ്റന്നാൾ തന്നെ ക്ലാസ്സ്‌ തുടങ്ങും നാളെ പോണം ഹോസ്റ്റൽ സെറ്റ് ആക്കണം പെട്ടന്ന് അത് ചേരാൻ നോക്ക് സെന്റർ എല്ലാം ഓക്കേ ആണ് അവൾ ഒറ്റ ശാസത്തിൽ പറഞ്ഞു…

എന്നിട്ട് ഓക്കേ ബൈ പറഞ്ഞു കട്ട് ചെയ്ത്..

ഞാൻ റെഡി ആയി താഴെ പോയി നെജു എളമയും മകൾ താൻഹയും അവിടെ കിച്ചണിൽ ഉണ്ടായിരുന്നു..

ഞാൻ എളമനോട് വിശേഷം പറഞ്ഞു തൻഹയുടെ തലയിൽ ഒരു കൊട്ടും കൊടുത്ത്..

എന്താടാ അവൾ ചീറി.. ഒരേ പ്രായം ആണ് ഞങ്ങൾ..

ഉമ്മ എന്നെ ചീത്ത പറഞ്ഞു

“വന്നതും തുടങ്ങിയോ..”

ഞൻ ഉമ്മാനോട് കൊഴസിന്റെ കാര്യം പറഞ്ഞു അതൊക്കെ സെറ്റ് ആണ് നി ചേർന്നോ ഉപ്പ ഓക്കേ പറഞ്ഞിട്ടുണ്ട്..

ഞാൻ വേഗം അതിന്റെ സെന്ററിൽ വിളിച്ചു ജോയിൻ ആക്കി അഡ്വൻസ് അടച്ചു.. നാളെ തന്നെ പോകും എന്നാ കാര്യവും ഉമ്മാനോട് പറഞ്ഞു..

ഞാൻ ഹാളിൽ ഉള്ള മരത്തിന്റെ ഊഞ്ഞാലിൽ പോയി ഇരുന്നു..

ഫോണിൽ നോക്കി ഇരിപ്പു ആയി ..

എന്റെ അടുത്ത് തനു വന്നിരുന്നു..

” ടാ

നമ്മുക്ക് കുളത്തിൽ ചാടാൻ പോയാലോ”…

“ഈ നാട്ടുച്ചക്കോ..?”..

“ന്നീ നാളെ പോവുലെ ഇന്ന് അല്ലെ പറ്റു”

അവൾ ചോദിച്ചു..

വൈകുനേരം പോകാം എന്ന് സമ്മതിച്ചു.. ഞാൻ ഷെറിനോട് ചാറ്റ് ചെയ്യുന്ന ഇടയിൽ ആയിരുന്നു ഞങളുടെ സംസാരം ഷെറിനോട് നാളെ പോകാൻ ട്രെയിൻ ബുക്ക്‌ ചെയ്തിട്ടുണ്ട് രാവിലെ 7.30 കു ആണ് എന്ന് ഞാൻ പറഞ്ഞു..

തനു വീണ്ടും എന്തൊക്കയോ ചോദിക്കുന്നുണ്ട് ഒടുവിൽ അവൾ എഴുനേറ്റ് പോയി എന്റെ ശ്രദ്ധ എല്ലാം ഫോണിൽ ആയിരുന്നു… പെട്ടന്ന് ഫോൺ റിങ് ചെയ്തു സ്‌ക്രീനിൽ നോക്കി

“Preethi Mam”

ആദ്യം ഒന്ന് തരിച്ചു എങ്കിലും ഞാൻ ഫോൺ എടുത്തു..

“ഹലോ ”

തിരിച്ചും

ഞാൻ ഹലോ പറഞ്ഞു…

അപ്പുറത് മൗനം.. പക്ഷെ മറ്റ്  സൗണ്ടുകൾ കേൾകാം ഞാനും മിണ്ടാതെ ഇരുന്ന്.. വീണ്ടും മാം ഹലോ പറഞ്ഞു…

ഞാനും…

അവർ സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കും പോലെ എനിക്ക് തോന്നി.. ഞാൻ തന്നെ സംസാരികം എന്നാ ഒരു തോന്നലിൽ ഞാൻ സോറി പറഞ്ഞു..

“സോറി”

“എന്റെ ബെസ്റ്റ് സ്റ്റുഡന്റ് ആയിരുന്നു നീ..

ഒരു അഹങ്കാരം ആയിരുന്നു എനിക് നിന്നെ ആദ്യം തിരിച്ചു അറിഞ്ഞത് ഞാൻ അണ്ണലോ എന്നാ തോന്നലിൽ ആണ് ഞാൻ നിന്നോട് കുറച്ചു അധികം ഫ്രീഡം കാണിച്ചത് എങ്ങനെ തോന്നിയാടോ എന്നോട് ഇങ്ങനെ ചെയ്യാൻ”..

മാം കരച്ചിന്റെ വക്കിൽ ആണ് എന്ന് എനിക്ക് തോന്നി ..

ഒന്ന് ഡീപ് ബ്രീത് എടുത്ത് ഞാൻ

“എനിക്ക് അങ്ങനെ ഒരു ഇഷ്ട്ടം തോന്നി അത് എന്റെ തെറ്റ് ആണ്, പക്ഷെ പറയാതെ ഇരിക്കാൻ ഒരുപാട് ചിന്തിച്ചു പക്ഷെ സാധിച്ചില്ല… നിങ്ങൾ മറ്റുള്ളവരോട് ഇല്ലാത്ത ഒറു പരിഗണന എനിക്ക് തന്നു പലപ്പോഴും എന്നെ നേരിട്ട് വിളിപ്പിച്ചു… മറ്റു പെൺകുട്ടികളോട് സംസാരിക്കുന്നത് കണ്ടാൽ ഇടപെടുക  പോലും ചെയ്തു എന്റെ പൊട്ട ബുദ്ധിക്ക് ഇതിനു ഇങ്ങനെ ഒരു അർത്ഥം ആണ് തോന്നിയെ… എന്റെ പൊട്ടത്തരം ആയിരുന്നു അതിനു എനിക്ക് ഇന്നലെ തന്നെ കനത്തിൽ കിട്ടുകയും ചെയ്തു.. ഞാൻ ഒരിക്കലും നിങ്ങളെ ശല്ല്യം ചെയ്യില്ല.. ഒരു കാര്യത്തിൽ എനിക്ക് നിങ്ങളോട് നന്ദി ഉണ്ട് വേറെ ആരോട് പറഞ്ഞു എന്നെ നാറ്റിച്ചില്ലല്ലോ.. ഞാൻ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു…

ഞാൻ നിന്നെ മറ്റു പെൺകുട്ടികൾ നിന്നു അകറ്റാൻ നോക്കി എന്നത് സത്യം ആണ്..

മാം മറുപടി പറഞ്ഞു

ഞാൻ ഒന്ന് ഞെട്ടി എന്ത് എന്ന് ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *