പെട്ടന്ന് ഉമ്മ ഫോൺ കട്ടാക്കി എന്റെ നേരെ തിരിഞ്ഞു എന്നിട്ട് ചോദിച്ചു എന്താടാ ആകെ ഒരു വശ പിശക്..
ഞാൻ ശരിക്കും അന്തം വിട്ടു ഉമ്മാനെ നോക്കി. ഇവർ ഇതൊക്കെ എങ്ങനെ ഇത് മനസിലാക്കി എടുക്കുന്നു ഒരു പിടിയും ഇല്ല..
ഷെറിനും കോട്ടയും സംഭവവും ഒഴികെ ബാക്കി എല്ലാം ഞാൻ ഉമ്മയോടും വിവരിച്ചു.. ഉമ്മയുടെ ചിരി നിക്കുന്നുണ്ടായില്ല… ഞാൻ ആകെ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു..
പെട്ടന്ന് ഫോൺ അടിച്ചു ഞാൻ സ്‌ക്രീനിൽ നോക്കി
Sherin ❤️
ഞാൻ മെല്ലെ ഫോൺ എടുത്ത് പുറത്തേക്ക് നടന്നു..
എടാ പൂച്ച കണ്ണാ…
എന്താടി…. ഞാൻ ഒരു തളത്തിൽ ചോദിച്ചു
വെക്കേഷൻ എന്താ
പരിപാടി..
ഞാൻ ഒന്നും തീരുമാനിച്ചില്ല എന്ന് പറഞ്ഞു അവൾ അടുത്ത ചോദ്യം എൻട്രൻസ് എഴുത്ണ്ടേ നമ്മുക്ക് ക്രഷ് കോഴ്സ് ചേർന്നാൽലോ…
ഇങ്ങനെ ഒരു പഠിപ്പി പ്രാന്തി ഞാൻ മനസ്സിൽ കരുതി ..
ഡി നിനക്ക് പഠിത്തം അല്ലാതെ വേറെ ചിന്ത ഒന്നും വരില്ലേ..?ഒന്നൂല്ലെങ്കിൽ ഇന്ന് നമ്മുടെ ആദ്യ രാത്രി അല്ലെ ഞാൻ കളി ആയി ചോദിച്ചു..
ആദ്യ രാത്രിയോ…,? അവളുടെ ശബ്ദം ചെറിയ ഇടർച്ചോടെ ചോദിച്ചു..
ആദ്യ രാത്രി എന്താ കേട്ടിട്ടു ഇല്ലേ… ഞാൻ വീണ്ടും…
അവൾ ഒരു ആക്കിയ ട്ടോണിൽ
ഹും.. ആദ്യരാത്രി.. എന്തിനാ മരം പോലെ നിക്കന്നോ…?
എനിക്ക് ആദ്യം കത്തിയില്ല… ഞാൻ വീണ്ടും ചോദിച്ചു… എന്ത്..?
“രണ്ട് കിസ്സും ഒരു ഹഗും മരം പോലെ നിന്ന മോൻ ആണ് ആദ്യരാത്രി പറഞ്ഞു വരുന്നത്! അവൾ എന്നെ കിട്ടിയ ചാൻസിൽ കൊട്ടി..
ഡി ഡി മോളെ വേണ്ട…. ഞാൻ പറഞ്ഞു അവളുടെ കുടു കുടു ചിരി ഫോണിൽ നിറഞ്ഞു…
വീണ്ടും അവൾ ക്രഷ് കോഴ്സിന്റെ കാര്യം പറഞ്ഞു കോഴിക്കോട് ഒരു സെന്റർ ഉണ്ട് എന്നും ഡീറ്റെയിൽസ് വാട്സ്ആപ്പ് അയക്കാം എന്ന് പറഞ്ഞു…
ഞാൻ ഓക്കേ പറഞ്ഞു… അവൾ ഓക്കേ പറഞ്ഞു വെക്കാൻ പോകുമ്പോൾ ഞാൻ വീണ്ടും ചോദിച്ചു
ഒരു ഉമ്മ തന്നിട്ട് പോടീ…
അവളുടെ ഉത്തരം കടം വീട്ടാതെ ഇനി ഒരു ഇടപാടും ഇല്ല പൂച്ച കണ്ണാ ഗുഡ് നൈറ്റ് കാൾ കട്ട് ആയി..
കടമോ എന്ത് കടം ആദ്യം എനിക്ക് മനസിലായില്ല..
വീണ്ടും ആലോചിച്ചപ്പോൾ അവളുടെ മരം ഡയലോഗ് ഓർമ വന്നു ഒരേ സമയം ചളിപ്പും ചിരിയും വന്നു ആ മുഖവും വെച്ചു ഞാൻ ഹാളിലേക്കു തിരിച്ചു കയറി…
ഉമ്മാ ഫുഡ് ആയോ…?
എന്താ മോനെ ഒരു ചുറ്റി കളി എന്നാ ചോദ്യത്തോടെ ഉമ്മ കിച്ചനിലേക് നടന്നു ഞാൻ ഒന്നുല്ല പറഞ്ഞു പുറകിൽ പോയി.. ഫുഡ് എടുക്കാൻ തുടങ്ങി പരത്തി വെച്ച ചപ്പാത്തി ചുടുക്കായാണ് ഉമ്മ..
ഞാൻ പിന്നിൽ പോയി ഹഗ് ചെയ്ത് ഒരു ഉമ്മ കൊടുത്തു..
ഞാൻ ഒരുപാട് ഹാപ്പി ആവുമ്പോൾ മാത്രം ഉള്ള കലാ പരിപാടി ആണ് അത് ഞാൻ മെല്ലെ ആ സ്ലാബിൽ കേറി ഇരുന്നു ഉമ്മ ഒരു പ്ലേറ്റ് എടുത്ത് അതിലേക്ക് ചൂട് ചപ്പാത്തിയും മുട്ടക്കറിയും ഒഴിച്ച് തന്നു..
ഞാൻ അത് കഴിച്ചു തുടങ്ങി ഇടക് ഉമ്മ എന്നെ നോക്കി എന്താടാ എന്തോ പറയാൻ ഇണ്ടല്ലോ…
നാളെ മുതൽ റബ്ബർ എസ്റ്റേറ്റ് നോക്കിക്കോ എന്നായിരുന്നു ഉപ്പാന്റെ ഉത്തരവ് വെക്കേഷൻ അല്ലെ…
ക്രഷ് കോഴ്സ് ന്നു പെർമിഷൻ കിട്ടണം ഇതായിരുന്നു എന്റെ ഉള്ളിൽ… ഇത് ഉമ്മാക് എങ്ങനെ എനിക്ക് എന്തോ പറയാൻ ഉണ്ട് എന്ന് മനസിലായി
ഞാൻ എന്തായാലും കാര്യം പറഞ്ഞു..
ഉമ്മ സെറ്റ് എന്ന് ആംഗ്യം കാണിച്ചു.. (എനിക്ക് വീട്ടിൽ ഉമ്മ മാത്രേ സംസാരിക്കാൻ സാധിക്കു ബാക്കി എല്ലാരോടും ഒരു ഗ്യാപ്പ് ഉണ്ട് ) ഞാൻ വീണ്ടും ഒരു ഉമ്മ കൊടുത്തു thanks എന്നാ രീതിയിൽ..
എന്താടാ ഒരു ഇളക്കം വീണ്ടും ഉമ്മയുടെ ചോദ്യം..
ആ ക്ലാസ്സിക് മറുപടി ഞാനും കൊടുത്ത്…
“എന്താ തള്ളേ ഇളക്കി കൂടെ ” നിവിന്റെ അതെ ആക്ഷനിൽ ആയിരുന്നു ആ ചോദ്യം ഉമ്മ ആരാടാ തള്ള എന്നാ ചോദ്യത്തിൽ ചട്ടക്കം ഓങ്ങി…
അപ്പോഴേക്കും വാട്സ്ആപ്പ് യൂണിവേഴ്സിറ്റി യിൽ നിന്നും ഇറങ്ങി ഉപ്പ കഴിക്കാൻ അങ്ങോട്ട് വന്നു…
ആ അടിയിൽ നിന്നും ഞാൻ രക്ഷപ്പെട്ടു..
വേഗം കഴിച്ച പത്രം കഴുകി വെച്ചു വെള്ളവും കുടിച്ചു റൂമിലേക്കു നടന്നു…
