മോഹിതന്റെ മായാലോകം
[ 𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢 ]
(കഥയും കഥാപാത്രങ്ങളും സ്ഥലവും സാങ്കല്പികം മാത്രമാണ്)
“”എടി രശ്മി അമലുട്ടൻ എന്തിയെടി…??””
വീടിന്റെ വരാന്തയോടു ചേർന്ന മുറിയിൽ തയ്യൽ മെഷീനിലായി തയ്ച്ചുകൊണ്ടിരുന്ന രശ്മിയോടായി സൂസൻ ചോദിച്ചു…
“”അവൻ ദേ പുറത്തു വരെ പോയതാ ചേച്ചി, എന്നാ കാര്യം??””
“”അല്ലെടി മനോജിനെ ഒന്ന് വിളിച്ചു നോക്കാൻ ആയിരുന്നു എപ്പോഴാ അവൻ വരുന്നത് എന്ന് അറിയാൻ…””
രശ്മി തയിച്ചുകൊണ്ടിരിക്കുന്ന തുണിയിൽ കണ്ണോടിച്ചുകൊണ്ട് സൂസൻ പറഞ്ഞു…
പറഞ്ഞിട്ടും തിരികെ മറുപടി ഒന്നും കിട്ടാത്ത കൊണ്ട് സൂസൻ തന്റെ മുഖം ഉയർത്തി നോക്കിയപ്പോൾ ഒരു കള്ളച്ചിരിയുമായി തന്നെ നോക്കിയിരിക്കുന്ന രശ്മിയെയാണ് കണ്ടത്…
“”എന്താടി നാറി നോക്കുന്നെ…””
ഒരു ചെറിയ ചമ്മലോടെയും പരുങ്ങലോടെയും സൂസൻ ചോദിച്ചു….
“”ഒന്നുലായെ… നല്ല ഉറക്ക ക്ഷീണം മുഖത്ത് കാണാൻ ഉണ്ടല്ലോ….
ഓഹ് പറഞ്ഞപോലെ ഇന്നലെ ഞായറാഴ്ച ആണെന്ന് ഞാൻ മറന്നു “”
ഒരു കള്ള ചിരിയോടെ രശ്മി സ്വയമേ പറഞ്ഞു നിർത്തി….
“”എടി കോപ്പേ നിയങ്ങു ഒരുപാടങ്ങു ഉണ്ടാക്കല്ലേ കേട്ടോ,,,നമ്മൾക്കും കാര്യങ്ങൾ ഒക്കെ അറിയാം..!!
നിയിപ്പോൾ ചെറുക്കൻ എവിടെ പോയെന്ന് പറയെടി…””
മുഖത്ത് ചെറിയ കള്ള ദേഷ്യം വരുത്തിക്കൊണ്ട്,, എന്നാലും ചെറിയ പുഞ്ചിരിയോടെയും സൂസൻ പറഞ്ഞു നിർത്തി…
“”അവൻ ടൗണിൽ കുറച്ചു അത്യാവശ്യ സാധനം വാങ്ങാൻ പോയതാടി,
ഉടനെ വരും ,,, വരുമ്പോൾ തന്നെ ഞാൻ അങ്ങോട്ട് പറഞ്ഞു വിടാം,,,, പോരെ..?””
ഒരു ചെറിയ ചിരിയോടെ രശ്മി പറഞ്ഞു…
“”ശെരിയെന്നാൽ,,,, നീ ചെറുക്കൻ വരുമ്പോൾ അവനെ വീട്ടിലേക്ക് പറഞ്ഞു വിടു…””
അതും പറഞ്ഞു സൂസൻ തിരികെ വീട്ടിലേക്ക് ഇറങ്ങുമ്പോഴേക്കും വഴിയിൽ നിന്നും സ്കൂട്ടറിന്റെ ഹോൺ ശബ്ദം കേട്ട സൂസൻ
അവിടെ തന്നെ നിന്നു…
അപ്പോഴേക്കും അമൽ ആക്ടിവ സ്കൂട്ടറിൽ വീട്ടിലേക്ക് വന്നു….
വണ്ടി സ്റ്റാൻഡിൽ വെച്ചു, സീറ്റിനടിയിൽ നിന്നും വാങ്ങിയ സാധനങ്ങൾ എടുക്കുമ്പോഴേക്കും രശ്മിയുടെ ശബ്ദം ആ തയ്യൽ മുറിയുടെ ജനലിലൂടെ അവന്റെ കാതുകളിലേക്ക് എത്തി….
“”നീ വന്നോ,,, നിന്നെ കാണാതെ ഇവൾ ഇവിടെ കിടന്നു കയറുപൊട്ടിക്കുവാരുന്നു….””
“”എന്തിനു??.. എന്നാപറ്റി സുനൂ …??””
ഒരു ചെറിയ ചിരിയോടെ, ചെരുപ്പ് സ്റ്റെപ്പിലേക്ക് അഴിച്ചിട്ടുകൊണ്ട് തയ്യൽ സാധനവുമായി അമൽ ഉള്ളിലേക്ക് കയറി അമ്മ രശ്മിയുടെ കയ്യിൽ കൊടുത്തു….
“”എടാ ആ മനോജ് എപ്പോഴാ വണ്ടിയുമായിട്ട് വരുന്നത് എന്ന് പറഞ്ഞത്…??””
രശ്മി ചോദിച്ചു…
“”അയ്യേ..!!! അതാണോ കാര്യം മനോജേട്ടൻ കറക്റ്റ് 10 മണി ആവുമ്പോഴേക്കും വണ്ടിയുമായിട്ട് ഇവിടെ വരും,, അതാലോചിച് ടെൻഷൻ ആവണ്ട…ഞാൻ ഒരു കാര്യം ഏറ്റാൽ അത് ഏറ്റതാണെന്ന് സുനൂ ന് അറിയാലോ….””
കുറച്ചു ഗമയിൽ അമൽ സൂസനോട് പറഞ്ഞു…
“”ആ ഒരു കാര്യത്തിലാ ഞങ്ങൾക്കും പേടി,, അല്ലെ ചേച്ചി??…””
എന്നും ചോദിച്ചു കൊണ്ട് രശ്മി തിരിച്ചു അടിച്ചു കളിയാക്കി….
“”ഉവ്വുവ്വേ,, നിങ്ങളുടെ കളിയാക്കൽ കേട്ടാൽ ഞാൻ ഏറ്റ കാര്യങ്ങളൊന്നും നടക്കാത്ത പോലാണല്ലോ??””
എന്നുപറഞ്ഞു കൊണ്ട് അമൽ പുറത്തേക്കു നടന്നു ചെന്നു വണ്ടിയുടെ ഫ്രണ്ടിലെ പ്ലാറ്റ്ഫോമിൽ ഇരുന്ന ബിഗ്ഷോപ്പറുമായി അകത്തേക്ക് കയറി…
“”അമലുട്ടൻ കാര്യങ്ങൾ ഒന്നും നടത്തില്ലന്ന് പറഞ്ഞില്ലല്ലോ??…
നീയായ കൊണ്ടാണ് ഞങ്ങൾക്ക് പേടി എന്ന് മാത്രമല്ലെ പറഞ്ഞുള്ളു…'””
സൂസൻ ചെറിയ ചിരിയോടെ പറഞ്ഞു….
“”ഹാ… കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് പറയുമ്പോലെയാ,, ഞാൻ പോയി കഴിയുമ്പോ നിങ്ങള് പഠിക്കും….””
“”എങ്ങോട്ട് പോവാൻ???.. സാർ ആദ്യം ഏതെങ്കിലും കോഴ്സ്
എടുത്തു പഠിക്കാൻ നോക്ക്,, എന്നിട്ട് ആലോചിക്കാം നമ്മൾക്കു എങ്ങോട്ടേലും പോണോ വേണ്ടയോ എന്ന്…””
രശ്മി കുറച്ചു കപട ദേഷ്യം മുഖത്ത് വരുത്തിക്കൊണ്ട് അമലിനോട് പറഞ്ഞു….
““ആ മതി മതി,,, നീയിനി അതും ഇതും പറഞ്ഞു കൊച്ചന്റെ മൂഡ് കളയണ്ട…””
