മോഹിതന്റെ മായാലോകം Likeഅടിപൊളി  

ലൈസൻസും എടുത്തു…

ഹെവി കൂടി എടുത്തു ഏതേലും യൂറോപ്യൻ രാജ്യത്തു പോകണം എന്നാണ് ഇപ്പോഴുള്ള പ്ലാൻ…

ഇനിയെന്നെപറ്റി പറഞ്ഞാൽ,,,ഒരു 168 സെന്റി മീറ്റർ ഉയരവും 65 കിലോയ്ക്കു അടുത്ത് ഭാരവുമുള്ള ഒരു സാധാരണ പയ്യൻ,,,

പത്തനംതിട്ടയുടെ തിരക്കുകളിൽ നിന്ന് കുറച്ചധികം ഉള്ളിലോട്ടു മാറി തികച്ചും ഒരു ഒഴിഞ്ഞ,,,റോഡ് നിരപ്പിൽ നിന്നും താഴ്ന്നു ആറിനോട് ചേർന്ന ഒരു പ്രദേശത്താണ് ഞങ്ങളുടെ വീട് സ്ഥിതി ചെയ്യുന്നത്,,,,

മെയിൻ റോഡിൽ നിന്നും കട്ട് ചെയ്തു പഞ്ചായത്ത് നവീകരിച്ച കുളിക്കടവിലേക്ക് പോകുന്നതും കോൺക്രീറ്റ്ചെയ്തതുമായ വഴി നേരെ വന്നു അവസാനിക്കുന്നത് ഞങ്ങളുടെയും സൂസൻ ആന്റിയുടെയും വീടിനു മുന്നിൽ ആണ്….

ഇവിടെ ഞങ്ങളെ കൂടാതെ വരുന്ന വഴിയിൽ വേറെ ഒരു രണ്ട് ഫാമിലി കൂടി താമസിക്കുന്നുണ്ട്….

എങ്കിലും ഞങ്ങളുടെ ഏറ്റവും അടുത്ത വീടെന്ന നിലയിലും അമ്മയുടെ അടുത്ത സുഹൃത്ത് എന്ന നിലയിലും സൂസൻ ആന്റിയുടെ കുടുംബവുമായി ഞങ്ങൾക്ക് സാദാരണ ഒരു അയൽവക്കത്തെ വീടെന്നത്തിൽ ഉപരിയായി

വളരെ ഡീപ് ആയിട്ടുള്ള ഒരു കണക്ഷൻ ആണുള്ളത്….

പുറമെ കാണുന്ന, നമ്മളെ അറിയാത്ത പലർക്കും നമ്മൾ ബന്ധുക്കൾ ആയിട്ടാണ് തോന്നാറുള്ളത്…

അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല,,, ഇടയ്ക്ക് ഞങ്ങൾക്ക് തന്നെ അങ്ങനെ തോന്നാറുണ്ട്…

ഞങ്ങളുടെ 2പേരുടെയും വീടുകൾ തമ്മിൽ അതിർവരമ്പുകൾ ഒന്നും തന്നെ ഇല്ല, ആകെ ഉള്ളത് എന്ന് പറയാൻ പണ്ട് സ്ഥലം അളന്നപ്പോൾ ഇട്ട അതിരു കല്ല് മാത്രമാണ്…..

ഞങ്ങളുടെ വീട് ഒരു 14 സെന്റിലും,, സൂസൻ ആന്റിയുടെ വീട് 10 സെന്റിലും ആണ്…

ശരിക്കും പറഞ്ഞാൽ ഒറ്റ പ്ലോട്ട് ആയിരുന്ന ഞങ്ങളുടെ 24 സെന്റിൽ നിന്നാണ് സൂസൻ ആന്റിക്ക് 10 സെന്റ് കൊടുത്തത്,, അതിന്റെ കഥകൾ വഴിയെ പറയാം….

ഇനി വീട്ടുകാരെ പറ്റി പറഞ്ഞാൽ

വീട്ടിൽ അച്ഛനും അമ്മയും ചേച്ചിയും ആണ് ഉള്ളത്…

അച്ഛന്റെ പേര് സതീഷ് എന്നാണ്,,,

ഇപ്പോൾ 49 വയസുണ്ട്,,,

അച്ഛൻ ഒരു മേശരി ആയിരുന്നു,,,,

അത്യാവിശ്യം നന്നായി പണി ഒക്കെ ചെയ്തു കുടുംബം നോക്കി കൊണ്ട്ഇരുന്ന ആളായിരുന്നു അച്ഛൻ,,,

പക്ഷെ ഒരു പോയിന്റിൽ വെച്ചു എല്ലാം മാറി,,,,

അച്ഛൻ പതിയെ കൂട്ടുകൂടി കള്ളുകുടി തുടങ്ങി,,,,

പതിയെ തുടങ്ങിയ കുടി കൂടി വന്നു ,,,

വീട്ടിൽ എന്നും വഴക്കും അടിയും ആയി,,,,

പിന്നെ പണിക്കുപോകാത്ത തരത്തിലേക് കുടി മാറി,,,,,

പൈസ ഇല്ലാണ്ട് കടം വാങ്ങി കുടിക്കാൻ തുടങ്ങി,,,

ആദ്യം ഒക്കെ വീട്ടിലേക് വന്നിരുന്ന അച്ഛൻ പതിയെ വരാതെ ആയി….

വഴക്കും അലമ്പുമായി വഴിയിലും കടവിലുമായി അച്ഛന്റെ ഉറക്കം….

കുടുംബം പോലും നോക്കാതെ,,, നാട്ടിലുള്ളവരും,, വീട്ടിലുള്ളവരും ആയിട്ടുള്ള വഴക്കും,,,,കള്ളുകുടിച്ചു വഴിയിലുള്ള കിടത്തവും ഒക്കെ

സഹിക്കാവയ്യാതെ ആയ അച്ഛന്റെ അച്ഛൻ അതായത് എന്റെ അപ്പുപ്പൻ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഇടുക്കിയിൽ ഉള്ള എസ്റ്റേറ്റിലേക്ക് ജോലിക്കായി പറഞ്ഞു വിട്ടു…..

അച്ഛൻ ഇപ്പോൾ ഇടുക്കിയിൽ ജോലിക് കേറിയിട്ട് പത്തു വർഷം കഴിഞ്ഞു,,,

ആദ്യം ഒക്കെ അച്ഛൻ എല്ലാ മാസത്തിലും മൂന്നു നാല് ദിവസത്തേക്ക് ആയിരുന്നു വീട്ടിലേക്ക് വന്നിരുന്നത്….

എന്നാൽ അപ്പൂപ്പന്റെ മരണശേഷം അതിന് ചെറുതായി മാറ്റം വന്നു തുടങ്ങി,,

എല്ലാ മാസം എന്നുള്ളത് നീണ്ടു നീണ്ടു രണ്ടും മൂന്നും മാസങ്ങൾ ഒക്കെയായി….

ഇപ്പോഴും അതങ്ങനെ തന്നെ തുടർന്ന് പോന്നു….

മാസാമാസം വീട്ടിലേക്ക് വരുന്ന ഒരാൾ എന്നതിൽ ഉപരിയായി അച്ഛൻ എന്ന എല്ലാ അർത്ഥത്തിലും ഉള്ള ഒരു കണക്ഷൻ ഞങ്ങൾക്ക് അദ്ദേഹവും ആയി എപ്പോഴോ നഷ്ടം ആയിരുന്നു….

അച്ഛന്റെ കുടി തുടങ്ങി ജോലിക്ക് പോകാതെ ആയ

ശേഷം പട്ടിണി ആവണ്ട എന്ന് കരുതിയാണ് അമ്മ ടൗണിൽ ഉള്ള തയ്യൽ കടയിൽ ജോലിക്കായി പോയത്,,,,

ജോലിക് പോയി രണ്ടു വർഷം കഴിഞ്ഞപ്പോഴേക്കും കുടുംബശ്രീയിൽ നിന്നും ഒരു ലോൺ സംഘടിപ്പിച്ചു സ്വന്തമായി ഒരു മെഷീൻ വാങ്ങി അത്യാവിശ്യം വീട്ടിലും തയിക്കാൻ തുടങ്ങി….

Updated: September 8, 2026 — 6:13 pm

Leave a Reply

Your email address will not be published. Required fields are marked *