എന്നും പറഞ്ഞു സൂസൻ ഇടയിൽ കയറി…
“””അല്ലേലും സുനൂ ന് മാത്രമേ എന്നോട് സ്നേഹം ഉള്ളു…””‘
എന്ന് പറഞ്ഞു കൊണ്ട്കൈയിൽ ഇരിക്കുന്ന ബിഗ്ഷോപ്പറിൽ നിന്നും ഒരു കെട്ട് ചീര എടുത്തു സൂസന്നയ്ക്ക് അമൽ നൽകി…
“”ആഹാ കൊള്ളാലോ,,,ഫ്രഷ് ആണല്ലോ,,,ഇതെവിടുന്നു വാങ്ങിയെടാ അമലുട്ടാ???””
സൂസൻ വിടർന്ന മുഖത്തോടു കൂടി ആരാഞ്ഞു….
“”ജംഗ്ഷനിൽ തട്ട് ഉണ്ടാരുന്നു സുനൂ ,, ഫ്രഷ് ആണെന്ന് കണ്ടപ്പോൾ നിർത്തി 2 കെട്ട് വാങ്ങി പോന്നു…
അല്ല ഷെറിനേച്ചി വിളിച്ചോ,,, എന്തുപറഞ്ഞു??..””
“”അവൾ മുൻപേ വിളിച്ചാരുന്നു,, ആറര കഴിയും കേറാനായിട്ട്,, ചെക്ക് ഇൻ ചെയ്തിട്ട് പറയാമെന്നു പറഞ്ഞിട്ടുണ്ട്…””
സൂസൻ പറഞ്ഞു നിർത്തി…
“”മ്മ്….
രാവിലെ എനിക്ക് മെസ്സേജ് ഇട്ടുണ്ടാരുന്നു,,, കഴിഞ്ഞ പ്രാവിശ്യത്തെ പോലെ പോസ്റ്റ് ആക്കരുത് എന്ന്… “”
അമൽ ഒരു ചെറുചിരിയോടെ പറഞ്ഞു…
“”ആ ഇതേ ഞങ്ങളും പറഞ്ഞുള്ളു, അല്ലെടി രശ്മി…. “”
അമലിനെ ആക്കികൊണ്ട് സൂസൻ പറഞ്ഞു…
“”ദേ സുനൂ ട്ടി ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല കേട്ടോ..!!””
“”കറക്റ്റ് പത്തുമണി ആവുമ്പോ വണ്ടിയുമായിട്ട് ഞാനും മനോജേട്ടനും ഇവിടുന്ന് എയർപോർട്ടിലേക് പോകും…
രണ്ടാളും നേരെത്തിനും കാലത്തിനും ഒരുങ്ങികെട്ടി ഇറങ്ങിയാൽ അതിൽ കൊണ്ട്പോകാം,,,,
എനിക്ക് പറ്റത്തില്ല കഴിഞ്ഞ തവണത്തെ പോലെ നിങ്ങളുടെ മോൾടെ വായിൽ ഇരിക്കുന്നത് കേൾക്കാൻ..!!””
ചെറിയ ദേഷ്യത്തോടെ അമൽ പറഞ്ഞു കൊണ്ട്
കയ്യിൽ ഇരിക്കുന്ന സാധനങ്ങൾ അകത്തേയ്ക്കു വെയ്ക്കാനായി കേറി….
“”നീയിങ്ങനെ കിടന്നു തിളച്ചിട്ട് ഒരു കാര്യവുമില്ല,,, സമയം എത്രയൊക്കെ താമസിച്ചു എന്ന് പറഞ്ഞാലും ഞങ്ങൾ കേറാണ്ട് വണ്ടി ഇവിടുന്നു ഒരടി നീങ്ങില്ല..!!
അല്ലെടി രശ്മി..??””
രശ്മിയ്ക്കു മാത്രം മനസിലാകാവുന്ന ഒരു ചെറിയ കുത്തലോടെയും കള്ള ചിരിയോടുകൂടിയും സൂസൻ രശ്മിയ്ക്ക് നേരെ ഒരു ചോദ്യം എറിഞ്ഞു….
“”അതുപിന്നെ… നമ്മൾ അല്ലിയോ VIP കൾ..??
അപ്പോൾ നമ്മളില്ലാതെ വണ്ടി എങ്ങനെ പോകും..??””
വളരെ സമർഥമായി രശ്മി അതിനു മറുപടി പറഞ്ഞെങ്കിലും അതിലുള്ള ഒരു പതർച്ച സൂസന് പിടികിട്ടിയെന്നു സൂസന്റെ മുഖത്തു നിന്നുള്ള ഗൂഡസ്മിതത്തിൽ നിന്നും രശ്മിയ്ക്കു മനസ്സിലായി….
“”ഞാൻ തമാശ ആയിട്ടു പറഞ്ഞതല്ല,, രണ്ടാളോടും കൂടിയ… സമയത്തു റെഡിയായി എത്തിക്കോണം ഇല്ലേൽ ബാക്കി ഞാൻ അന്നേരം പറയാം…””
എന്നും പറഞ്ഞുകൊണ്ട് അമൽ ഹെൽമെറ്റും എടുത്തു പുറത്തേക്ക് ഇറങ്ങി,,,
“”നീയിതെങ്ങോട്ട് പോവാ ഇപ്പോൾ??… “”
“”ഞാൻ സലൂണിൽ വരെ പോവാ,,,, എന്തെ ആർക്കേലും വരാൻ ഉദ്ദേശം ഉണ്ടോ..??””
ചെറിയ ആക്കലോടെ അമൽ രശ്മിയുടെ ചോദ്യത്തിന് മറുപടി നൽകി…
“”ആ ആദ്യം നിന്റെ അമ്മയെ കൊണ്ട് പോ…
അല്ലേൽ വേണ്ട,, വല്ല തൊഴിലുറപ്പുകാർക്കും കൊടുക്കാം…””
“”””പ്ഫാ!!!!!…. “”””
എന്ന് ആട്ടികൊണ്ട് തയ്ക്കുന്ന സ്റ്റൂളിന് പൊക്കം അഡ്ജസ്റ്റ് ആക്കാനായി ഉപയോഗിക്കുന്ന കുഷ്യൻ പോലെയുള്ള തലയണ എടുത്തു രശ്മി സൂസന് നേരെ എറിഞ്ഞു…
ഇതും കണ്ടു ചിരിച്ചോണ്ട് ഹെൽമെറ്റും തലയിൽ വെച്ചു അമൽ പതിയെ സലൂണിലേക്ക് നീങ്ങി….
ഇത്രയും ആയിട്ടും ഒന്നും മനസിലാവാത്തവവരോട്,,,,
എന്റെ പേര് അമൽ…
വയസ്സ് ഇരുപത് ആകുന്നു…
പത്തനംതിട്ടയിലെ നഗരത്തിനും ഗ്രാമത്തിനും ഇടയിൽ
ഉള്ള പ്രദേശത്താണ് താമസം…
പഠിത്തത്തിൽ ഇന്റെരെസ്റ്റ് ഇല്ലാതിരുന്നത് കൊണ്ട് പ്ലസ്ടു കഴിഞ്ഞു നിർത്താം എന്നായിരുന്നു എന്റെ ഉദ്ദേശം…
പക്ഷെ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഡിഗ്രിക് അപ്ലൈ ചെയ്തെങ്കിലും മാർക്കിന്റെ കൂടുതൽ കൊണ്ട് അത് ശെരിയായില്ല…
പിന്നെ മാനേജ്മെന്റ് സീറ്റിനോ, പ്രൈവറ്റ് ആയി പഠിക്കാനോ നല്ല കാശ് ആകുമെന്ന് അറിയാവുന്നതിനാൽ തത്കാലം ആ ശ്രെമം ഉപേക്ഷിച്ചു…
പണ്ടേ വണ്ടിയോട് ഉള്ള പ്രാന്തിന്റെ പരിണിത ഫലമായി ഞാൻ മനോജേട്ടന്റെ കൂടെ കൂടി…
പുള്ളിയുമായി പണ്ടുമുതലേ കമ്പിനി ആയതിനാലും എന്നോട് നല്ല കാര്യമായതിനാലും പുള്ളിയുടെ കൂടെ ഓട്ടം പോയി അത്യാവശ്യം ഡ്രൈവിങ് ഒക്കെ പഠിച്ചു…
