മംഗള ലക്ഷദീപ് – 2
[ Arun ]
[ Previous Part ] [ www.kambi.pw ]
ഒരു ട്രെയിനിന്റെ ഹോൺ ശബ്ദം കേട്ടാണ് ഞാൻ എണീറ്റത്, സമയം 2:30, ഗോവ കഴിഞ്ഞു , എവിടെയോ ട്രെയിൻ നിർത്തി ഇട്ടേക്കുകയാണ്
ac കംപാർട്മെന്റിലെ തണുപ്പും ഒരു ശൂന്യതയും എനിക്ക് നല്ലോണം അനുഭവപെട്ടു,
എത്ര കിടന്നിട്ടും ഉറക്കം കിട്ടുന്നില്ല , ഫോൺ എടുത്ത് നോക്കിയപ്പോ അച്ഛന്റെ മെസ്സേജ് ഉണ്ട് .
“സിദ്ധു മോനെ, അച്ഛന് നിന്നെ നിന്നെ ഇന്നലെ വിളിക്കാൻ പറ്റിയില്ല, അത്യാവശ്യമായ ഒന്ന് രണ്ടു മീറ്റിംഗ് ഉണ്ടായി, ‘അമ്മ വിളിച്ചപ്പോ മോൻ ട്രെയിൻ കേറിയ കാര്യം എല്ലാം പറഞ്ഞു.
എന്തായാലും സൂക്ഷിച്ചു പോ ”
മെസ്സേജ് വായിച്ച ശേഷം അവിടെ എത്തീട് വിളിക്കാം എന്ന് മറുപടിയും കൊടുത്തു ഞാൻ ഫോൺ ലേക് നോക്കി ഇരുന്നു
ആരുടെയൊക്കെയോ മെസ്സേജ് വന്നു കിടപ്പുണ്ട്,
നാട്ടിൽ നിന്ന് പോന്നപ്പോ പറയാതെ വന്നതിനുള്ള പിണക്കങ്ങൾ ഒക്കെ,
തത്കാലം ഇപ്പൊ ആർക്കും മറുപടി ഒന്നും കൊടുക്കണ്ട അവിടെ എത്തീട് ആകാം എന്ന് മനസ്സിൽ പറഞ്ഞത്കൊണ്ട് പതിയെ കണ്ണുകൾ അടച്ചു
ഉറങ്ങാൻ പറ്റുന്നില്ല ..
ആരെയോക്കെയോ ഓര്മ വരുന്നു
പതിയെ താഴെ ഇറങ്ങി , എല്ലാരും ഉറക്കമാണ്
ഞാൻ സൗണ്ടഡ് ഒന്നും ഉണ്ടാകാതെ ഡോർ ന്റെ സൈഡ് ലേക് നടന്നു
ട്രെയിൻ പതിയെ നീങ്ങി തുടങ്ങിരിക്കുന്നു
കാറ്റു മുഖത്തേക് അടിക്കുമ്പോ ഒരു പ്രേത്യേക അനുഭൂതി
പഴയ കുറെ കാര്യങ്ങൾ തലയിലേക് ഇടിച്ചുകേറുന്നു
വേണ്ടാ …. എന്തിനാ വേണ്ടാത്ത ഒക്കെ ആലോചിക്കുന്നേ
മനസ്സിനോട് പതിയെ ക്ഷമ ചോദിച്ചു
” അതെ ”
പെട്ടന്ന് പുറകിൽ നിന്നുള്ള വിളി കേട്ട്
ഞാൻ തിരിഞ്ഞു നോക്കി
എന്നെ തന്നെ നോക്കി നിക്കുന്ന പാറു വിനെ ആണ് കണ്ടത്
” എന്താ ഉദ്ദേശം, ചാടി ചാവാൻ ഉള്ള വെല്ല പരുപാടി ആണോ ”
കൈകൾ കെട്ടി എന്നെ തന്നെ നോക്കി ഇത്തിരി ദേഷ്യത്തോടെ നിക്കുന്ന പാറുവിനെ കണ്ടപ്പോ ഞാൻ അറിയാതെ തന്നെ ചിരിച്ചു
” ചാവാൻ ആണേൽ ഇതിലും നല്ല എന്തോരം വഴികൾ ഉണ്ട് , എനിക്ക് ഒന്നും വയ്യ കൈയും കാലും ഒക്കെ വേറെ ആയി ചാവാൻ”
എന്റെ ആ മറുപടി കേട്ട് ചെറിയ ചിരിയോടെ അവൾ എന്നെ തന്നെ നോക്കി നിന്നു
പെട്ടന്ന് എന്തോ ഓർത്തപോലെ ഇപ്പൊ വരാം എന്ന് പറഞ്ഞു ഒരു ഓട്ടം ടോയ്ലറ്റ് ലേക്
ഞാൻ ഇതെല്ലം കണ്ട അതിശയത്തോടെ വാലി തന്നെ നോക്കി നിന്നു
രണ്ടു മിനിറ്റ്നു ശേഷം ഡോർ തുറക്കുന്ന സൗണ്ട് കേട്ട് നോക്കിയപ്പോ, കൈകൾ കഴുകി വരുന്ന അവളെ ആണ് കണ്ടത്
“ഒന്നും തോന്നല്,ഞാൻ ആദ്യം ആയിട്ട ടട്രെയിനിൽ കേറുന്നത്, പണ്ട് ട്രെയിൻ വെച്ച് കുറെ പേർക് ഉണ്ടായ കഥകൾ ഒക്കെ കേട്ടത് കൊണ്ട് ഒറ്റക് രാത്രി ടോയ്ലറ്റ് ലെക് പോകാൻ ഒരു മടി , രമ്യ ചേച്ചിയെ വിളിക്കാം എന്ന് വിചാരിച്ചപ്പോ നല്ല ഉറക്കം, അങ്ങനെ തിരിഞ്ഞും
മറിഞ്ഞും കിടന്നപ്പോ ആണ് താൻ എഴുനേറ്റ് പോകുന്നത് കണ്ടത്”
ഒരു നിഷ്കളങ്ക ഭാവത്തോടെ അവൾ അത് പറഞ്ഞു നിർത്തി
” എന്തെ എന്നെ പേടി തോന്നിയില്ലേ ”
ഞാൻ അവളോട് ചോദിച്ചു
“ഇല്ല ”
“അതെന്താ, ഞാനും ഒരു അപരിചിതൻ അല്ലെ
”
ഞാൻ എന്റെ സംശയം അവളോട് ചോദിച്ചു
” അപരിചിതൻ ഒക്കെ തന്നെ ആ, പക്ഷെ രാത്രി മീര ചേച്ചി പേടിച്ചപ്പോ ചേട്ടൻ സീറ്റ് മാറി കിടന്നതൊക്കെതാണ് കണ്ടു, അതുകൊണ്ട് എനിക്ക് പേടി തോനീല”
വീണ്ടും ഒരു ചിരിയോടു കൂടെ അത് പറഞ്ഞ ശേഷം അവൾ പുറത്തേക് നോക്കി കാറ്റുകൊണ്ട് നിന്നു .
“ഇതൊക്കെ എപ്പോ കണ്ടു ”
ഞാൻ അവളോട് ചോദിച്ചു
” അതൊക്കെ കണ്ടു, അല്ല ചേട്ടൻ എന്താ ഈ നേരത് ഇവിടെ നിക്കുന്നേ , ഉറക്കമില്ലേ ”
” 2:30ആയപ്പോ എണീറ്റു , പിന്നെ കിടന്നിട്ട് ഉറക്കം കിട്ടീല ”
” വീട് മാറി കിടനത്തിന്റെ ആണോ ”
അവളുടെ ആ ചോദ്യത്തിന് ഒരു ഒഴുക്കൻ മട്ടിൽ
“അതുമാകാം ” എന്ന് ഞാൻ മറുപടി പറഞ്ഞു
” ചേട്ടൻ എന്ത് ജോലിക്കാ പോകുന്നെ”
” അതെ എന്നെ ചേട്ടാ എന്നൊന്നും വിളിക്കണ്ട, നമ്മൾ അതികം പ്രായവ്യത്യാസം ഒന്നല്ല, സിദ്ധാർഥ് അല്ലേൽ സിദ്ധു എന്ന് വിളിച്ചമാതി ”
അവൾ ചിരിയോടെ ഓക്കേ സിദ്ധു, താൻ എന്ത് ജോലിക പോകുന്നെ
