അവൾ താമസം ഒക്കെ ഒരു പിജി യിൽ ശെരി ആക്കി വെച്ചിട്ടുണ്ട്
ക്ലാസ് ഇനി 3 ദിവസം കഴിഞ്ഞേ തുടങ്ങൂ അവിടെ ചെന്ന് എല്ലാം ഒന്ന് സെറ്റ് അകാൻ ആണ് നേരത്തെ പോക്ക്
അങ്ങനെ രണ്ടു പേരും കുറെ നേരം ഇരുന്ന് സംസാരിച്ചു
അവളോട് സംസാരിച്ചപ്പോ എന്തോ മനസ് ശാന്തം ആയത് പോലെ
അവൾ കോട്ടുവാ ഇടുന്നത് കണ്ടപ്പോ ഉറങ്ങാം എന്ന പറഞ്ഞു രണ്ടും പേരും പോയി കിടന്നു
നാളെകണ്ട സംസാരിക്കാൻ എന്ന് കളിയാക്കികൊണ്ട് ഒരു ഗുഡ് നൈറ്റ് ഉം പറഞ്ഞ രണ്ടു പേരും കിടന്നു
ഇന്നലത്തേയും പോലെ കാത്തുവാണ് എന്നെ വിളിച്ച എണീപ്പിച്ചത് ,
” ഗുഡ് മോർണിംഗ് ചേട്ടാ ”
“ഗുഡ് മോർണിംഗ് കാത്തു ”
പല്ലു തേപ്പ് ഒക്കെ കഴിഞ്ഞു അമ്മയോട് സംസാരിച്ച ശേഷം അവിടെ കയ്യിൽ കിട്ടിയത് എല്ലാം അകത്താക്കി ഞാനും കാതുമോളും ഒരു മൂലക്ക് ഒതുങ്ങി ഇരിപ്പായി ..
” ഇനി ഞാൻ എന്നാ ചേട്ടനെ കാണുക ”
കാത്തുവിന്റെ ഈ ചോദ്യത്തിന് ഞാൻ ഒന്ന് ചിരിച്ചു
” അവൻ ഇവിടെ അടുത്ത തന്നെ
ഉണ്ടല്ലോ ” വേണു ചേട്ടൻ കാത്തുവിന്റെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു
അപ്പോളാണ് എല്ലാവര്ക്കും പരസ്പരം നമ്പർ ഒന്നും കൈമാറീല എന്ന തോന്നൽ ഉണ്ടായത്
പിന്നെ അങ്ങോട്ടേക്കും ഇങ്ങോട്ടേക്കും നമ്പർ ഏക്കം കൊടുത്തു
പാറു എനിക്ക് നമ്പർ തരുമോ എന്ന് ഡൌട്ട് ആയിരുന്നു
പക്ഷെ അവൾ ആദ്യം വാങ്ങിയത് തന്നെ എന്റെ നമ്പർ ആയിരുന്നു
അപ്പോളേക്കും 12 മണി ആകാറായിരുന്നു
ഇനി ഏതാനും മണിക്കൂർ മാത്രേ ഇവരോടൊപ്പം ഇങ്ങനെ ഇരിക്കാൻ പറ്റുകയുള്ളു
ട്രെയിനിൽ കേറുന്നതിനു മുൻപ് ഈ 3 ദിവസം എങ്ങനെ തള്ളി നീക്കും എന്ന് വിചാരിച്ച ഞാൻ കണ്ണടച്ച് തുറന്നപ്പോളേക്കും മൂന്ന് ദിവസം പോയത് അറിഞ്ഞില്ല
എല്ലാവരുടെയും മുഖത്തു പിരിഞ്ഞു പോകുന്നതിന്റെ ചെറിയ വിഷമങ്ങൾ കാണുന്നുണ്ട്
മീശക്കാരൻ കാലത് പോയതാ ഇത് വരെ വന്നിട്ടില്ല,
ട്രെയിൻ ഹസ്ററ് നിസാമുദിൻ സ്റ്റേഷൻ എതാൻ ഇനി വെറും മിനുട്ടുകൾ മാത്രം എല്ലാവരും അവരുടെ ബാഗ് കൽ ഒക്കെ എടുത്ത് റെഡി ആയി നിന്നു
കൂടെ ബാഗ് ഞാൻ എടുത്തു
അവസാനം സ്റ്റേഷൻ എത്തി എല്ലാരും ഇറങ്ങി കാതുമോളെ താഴെ ഇറക്കി ഞാൻ ഓരോ ബാഗ് ആയി പ്ലാറ്റഫോം ലെക് വെച്ചു
പിന്നെ യാത്ര പറച്ചിൽ ആയിരുന്നു എല്ലാവരും
സരസ്വതി അമ്മയെ കൂടി കൊണ്ട് പോകാൻ മകനും മരുമോളും വന്നിട്ടുണ്ടായി, പോകാൻ നേരത്തു ഇടക് ഒക്കെ വിളിക്കണം വീട്ടിലേക് വരണം എന്നൊക്കെ പറഞ്ഞിട്ട് ‘അമ്മ പോയി.
വേണുച്ചേട്ടനും ഫാമിലിയും കുറെ നേരത്തെ യാത്ര പറച്ചിലിന് ശേഷം അവരും ഒരു ടാക്സി വിളിച്ചു പോയി
മീരചേച്ചിയെ കൊണ്ടുപോകാൻ റോം മേറ്റ് സ്കൂട്ടറിൽ വന്നിട്ടുണ്ടായി
അങ്ങനെ അവസാനം ഞാനും പാറുവും മാത്രം ആയി
അവളുടെ മുഖത്തെ നോക്കിയപ്പോ എന്നെ തന്നെ നോക്കി നിക്കുവാന് കക്ഷി
” എന്താ പ്ലാൻ ”
ഞാൻ അവളോട് ചോദിച്ചു
” ടാക്സി വിളിച്ച പോണം” ഒരു ഒഴുക്കൻ മട്ടിൽ അവൾ പറഞ്ഞു
” ആഹ്ഹ , ശെരി എന്നാൽ എവിടേലും ഒക്കെ വെച്ച് കാണാം” എന്ന് പറഞ്ഞ കൊണ്ട് ഞാൻ ബാഗ് എടുത്തു അവൾക് ഒരു ചിരിയും സമ്മാനിച്ച് തിരിഞ്ഞു നടന്നു
– – തുടരും – –
