മംഗള ലക്ഷദീപ് – 2 4അടിപൊളി  

മീശക്കാരനാണേൽ കാലത്തെ എഴുനേറ്റ് എങ്ങോട്ടോ പോയി ഒരു വിവരോം ഇല്ല

ഫുഡ് ഏലാം കഴിച് അമ്മയെ വിളിച്ചു

” മോനെ ഇവിടെ ആയി ”

” കറക്റ്റ് അറിയില്ല ‘അമ്മ, മഹാരാഷ്ട്ര ആയെന്നു തോന്നുന്നു ”

” എന്തെങ്കിലും കഴിച്ചോ കണ്ണാ നീ”

” ആ കഴിച്ചു അമ്മെ ”

ഞാൻ അമ്മയോട് ഇവരെയൊക്കെ പറഞ്ഞു

എന്റെ സംസാരത്തിൽ നിന്നും ഞാൻ സന്തോഷവാൻ ആണെന്ന് മനസിലായപ്പോ അമ്മക്ക് സമാധാനം ആയപോലെ എനിക്ക് ആ സംസാരത്തിൽ നിന്നും മനസിലായി

” ശെരി എന്ന കണ്ണാ അമ്മക് ഡ്യൂട്ടി ക്ക് കേറാൻ സമയം ആയി ”

“ശെരി അമ്മെ ”

കാൾ കട്ട് ആയ ശേഷം ഞാൻ സീറ്റ് ലെക് ഇരുന്നു

” ആരാ വിളിച്ചേ

ഗേൾ ഫ്രണ്ട് ആണോ ”

കാത്തു ചോദിച്ചു

ആ ചോദ്യം കേട്ടപ്പോ എനിക്ക് എന്താ പറയണ്ടേ എന്ന് അറിയാതെ ആയി

അല്പസമയം കാത്തുവിനെ നോക്കി ഞാൻ പറഞ്ഞു

” അല്ല അമ്മയാ ”

ആ സംസാരം കഴിഞ്ഞേ പിന്നെ എന്തോ മനസ് മടുക്കുന്ന പോലെ തോന്നി

കുറച്ച കഴിഞ്ഞപ്പോ വേണു ചേട്ടൻ ചോദിച്ചു

” ഉച്ചക് എന്താ കഴിക്കാൻ വേണ്ടത് ”

എല്ലാരും പരസ്പരം നോക്കി

” പൻവേൽ എനിക്ക് പരിചയം ഉള്ള ഒരു മലയാളി ഹോട്ടൽ ഉണ്ട് , ഇപ്പോ വിളിച്ച ബുക്ക് ചെയ്യുവാണേൽ നമുക് അവർ ഡെലിവറി ചെയ്യും”

അങ്ങനെ ഞാനും വേണുച്ചേട്ടനും കാതുമോളും പാറുവും ബിരിയാണിയും സരസ്വതി അമ്മയും ചേച്ചിമാരും ഊണും പറഞ്ഞു

പിന്നെ ബിരിയാണിക്ക് വേണ്ടി ഉള്ള ഒരു കാത്തിരുപ്പ് ആയിരുന്നു

ഫുഡ് കഴിച്ച കഴിഞ്ഞു പതിയെ എല്ലാരും ഉറക്കത്തിലേക് വീണു

ഇനിയും 1 ദിവസം കൂടി ഉണ്ട് ഡൽഹി എത്താൻ .

വൈകുന്നേരം ആയപോളെക്കും എല്ലാവരും ഉറക്കത്തിൽ നിന്ന് എണീറ്റിരുന്നു

എല്ലാരും പരസ്പരം സംസാരിച്ചു ഇരുന്നു

അപ്പോളും പാറു ഒന്നും എന്നോട് സംസാരിക്കുന്നില്ല

അങ്ങനെ രാത്രി swiggy യിൽ നിന്ന് ഫുഡ് ഉം ഓർഡർ ആക്കി എല്ലാരും കഴിച്ചു .

മീശക്കാരൻ കിടക്കാൻ നേരം ആയപ്പോ വന്നിട്ടുണ്ട്, അയാളുടെ ഫാമിലി വേറെ കോച്ച് ഇൽ ആണ്

എല്ലാരും പതിയെ മയക്കത്തിലേക് വീണു

എനിക്ക് ആണേൽ നേരത്തെ ഉറങ്ങിയത് കൊണ്ട് ഉറക്കവും വരുന്നില്ല

പതിയെ ഹെഡ്സെറ്റ് വെച്ച ഡൌൺലോഡ് ചെയ്ത വെച്ച പ്ലേലിസ്റ്റ് ലെ പാട്ടു കേൾക്കാൻ തുടങ്ങി

പെട്ടന്നാണ് ആ

പാട്ടു വന്നത്

” ആരാധികേ …മഞ്ഞുതിരും വഴിയരികിൽ …”

ആ പാട് കേട്ട പാടെ കണ്ണിൽ നിന്ന് അറിയാതെ തന്നെ കണ്ണുനീർ വന്നു

പാട്ടും ഓഫ് ആക്കി ഡോർ ന്റെ അവിടേക്കു വെച്ച് പിടിച്ചു

കണ്ണുനീർ നിർത്താൻ പറ്റുന്നില്ല

പെട്ടന്ന് പിന്നിൽ നിന്നും സിദ്ധു എന്നൊരു വിളി

തിരിഞ്ഞു നോക്കിയപ്പോ പാറു ആണ്

” എന്താ ടോയ്ലറ്റ് പോകാൻ ഇറങ്ങിയത് ആണോ”

അവളെ നോക്കാതെ കണ്ണുകൾ തുടച്ചു ഞാൻ ചോദിച്ചു

” ടോയ്ലറ്റിലും പോണം, പക്ഷെ അതിനു മുൻപ് തന്നോടും ഒന്നു സംസാരിക്കാം എന്ന കരുതി ”

അവളുടെ സംസാരം കേട്ട് അവളുടെ മുഖത്തേക് ഞാൻ നോക്കി

” എന്താ .. എന്തുപറ്റി ”

” നിരാശാകാമുകൻ ആണോ ”

അവളുടെ ചോദ്യം കേട്ട പാടെ എന്ത് പറയണം എന്ന് അറിയാതെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കിനിന്നു

“ഏഹ്ഹ് എന്താ ”

ഞാൻ ചോദിച്ചു

“എല്ലാ ഈ നിൽപ്പ് പിന്നെ ആരെയോ ഓർത്തു കണ്ണൊക്കെ നിറഞ്ഞ ഇരിക്കണപോലെ തോന്നി, പിന്നെ കാലത് കാത്തു ചോദിച്ചപ്പോ പെട്ടന്ന് നിശബ്ദം ആയത് എല്ലാം ഞാൻ ശ്രദ്ധിച്ചു”

ഇവൾ ഇതൊക്കെ എപ്പോ ശ്രദ്ധിച്ചു എന്ന് ആശ്ചര്യപെട്ട് ഞാൻ ഒരു ഉത്തരം പറയാൻ കിട്ടാതെ അവളെ നോക്കി നിന്ന്

കൂടുതൽ എന്നെ വിശപ്പിക്കണ്ട എന്ന് ഉദ്ദേശിച്ച ആണെന്ന് തോന്നുന്നു

“ലീവ് ഇറ്റ് മാൻ ”

എന്റെ തോളിൽ തട്ടികൊണ്ട് അവൾ പറഞ്ഞു

ഞാൻ ചെറുതായി പുഞ്ചിരിച്ചു

” ഇന്ന് കാലത്തെ തൊട്ട് നമ്മളെ വെല്യ മൈൻഡ് ഇണ്ടായില്ലലോ, നിനക്ക് രാത്രി മാത്രം ആണോ

എന്നെ ഓര്മ വരുന്നത്”

ഞാൻ ഒരു തമാശ രൂപേണ ചോദിച്ചു

” അയ്യോ പകൽ എല്ലാരും കൂടെ ഉള്ളപ്പോ സംസാരിയ്ക്കാൻ ഒരു മടി ”

അവൾ പറഞ്ഞു

ഞാൻ അവളോട് അവളുടെ വീട്ടിലെ കാര്യങ്ങളും പഠിപ്പിനെ പറ്റിയും ഒക്കെ ചോദിച്ചു

FMS ഇൽ അഡ്മിഷൻ കിട്ടിയപ്പോ സന്തോഷമായെങ്കിലും അമ്മയെ പിരിഞ്ഞിരിക്കേണ്ട വിഷമം ഉണ്ട്, അവസാനം ‘അമ്മ ആണ് അവളെ ഉന്തി തള്ളി പറഞ്ഞു വിട്ടത്

Leave a Reply

Your email address will not be published. Required fields are marked *