സ്നേഹസാന്ദ്രം – 2
Snehasandram | Author : Providence
[ Previous Part ] [ www.kambi.pw ]
പാതിവഴിയിൽ ഞാൻ നിർത്തിയ കഥകൾ വീണ്ടും ഒന്നുകൂടി എഴുതി നോക്കുവാണ്…
ന്യൂസിലാൻഡിലെ ഓക്ക്ലാന്റിൽ അന്ന് പതിവിലും കൂടുതൽ തണുപ്പുള്ള ഒരു സായാഹ്നമായിരുന്നു. ആകാശത്ത് കാർമേഘങ്ങൾ ഇരുണ്ടുകൂടുന്നുണ്ട്. ജനലിലൂടെ പുറത്തേക്ക് നോക്കി നിന്ന കാർത്തിക്, ലാപ്ടോപ്പിലെ ഇമെയിലിലേക്ക് കണ്ണോടിച്ചു.
അവന്റെ ഇൻബോക്സിൽ അനിയത്തി ദേവുവിന്റെ പേരിൽ ഒരു പുതിയ മെയിൽ വന്നു കിടപ്പുണ്ടായിരുന്നു:
From: Devika Devu Subject: Unni etta… To: Karthik
എനിക്കറിയാം… ഞാൻ അയക്കുന്ന എല്ലാ മെയിലും ഏട്ടൻ കാണുന്നുണ്ട് എന്ന്. വേണമെന്നു വെച്ച് മനപ്പൂർവ്വം ഒഴിവാക്കുകയാണല്ലേ എന്നെ? എന്നോട് ഒരുപാട് സ്നേഹമുള്ള എന്റെ മാത്രം ഉണ്ണിയേട്ടന് അതിന് കഴിയില്ല…
എന്റെ ഉണ്ണിയേട്ടനല്ല ഇത്, വേറെ ആരോ ആണ്… എന്ത് തെറ്റാ ഏട്ടാ ഞങ്ങൾ ചെയ്തത്? ഇങ്ങനെ വെറുക്കാൻ മാത്രം ഞങ്ങൾ എന്ത് ചെയ്തു?
ഏട്ടനെക്കുറിച്ച് എന്തെങ്കിലും ഒരു വിവരം കിട്ടാൻ വേണ്ടി ഇവിടെ എല്ലാവരും കാത്തിരിക്കുകയാണ്… ഇത് ഞാൻ അയക്കുന്ന അവസാനത്തെ മെയിലായിരിക്കും. ഇനി വേണ്ടത്തവരെ എനിക്കും വേണ്ട…
എന്റെ കല്യാണമാണ് അടുത്ത മാസം 18-ാം തീയതി… ഏട്ടൻ വരണം… ഏട്ടനില്ലാതെ എനിക്ക് പറ്റില്ല…
മെയിൽ വായിച്ചു തീർന്നതും കാർത്തിക്കിന്റെ കൈകൾ വിറച്ചു. അവൻ ലാപ്ടോപ്പ് സ്ക്രീനിൽ തെളിഞ്ഞു നിൽക്കുന്ന അനിയത്തി ദേവുവിന്റെ ഫോട്ടോയിലേക്ക് നോക്കി. അന്ന് താൻ കാണുമ്പോൾ ഉണ്ടായിരുന്ന കൊച്ചു പെൺകുട്ടിയല്ല അവളിപ്പോൾ. വളർന്നു വലുതായിരിക്കുന്നു..
“എത്ര വർഷമായി… ഒന്നുകാണാൻ… ആ ശബ്ദം ഒന്നു കേൾക്കാൻ കൊതിച്ചിട്ട്…” അവൻ വിങ്ങിപ്പൊട്ടി.
ആ സമയത്താണ് വാതിൽ തുറന്ന് അക്ഷയ് അകത്തേക്ക് വന്നത്. ജോലി കഴിഞ്ഞ് ക്ഷീണിതനായി എത്തിയ അക്ഷയ്, ഇരുട്ടിൽ നിൽക്കുന്ന
കാർത്തിക്കിനെ കണ്ടു. അവൻ തോളിൽ പതുക്കെ കൈവെച്ചു.
“കാർത്തീ… നീയിവിടെ ഇരുട്ടിൽ എന്തെടുക്കുവാടാ?”
കാർത്തിക് പെട്ടെന്ന് ലാപ്ടോപ്പ് അടച്ച് കണ്ണുകൾ തുടച്ചു. അവൻ ഒന്നു നെടുവീർപ്പിട്ടു. “ഒന്നുമില്ലാടാ അച്ചു… വെറുതെ… നാട്ടിലെ കാര്യങ്ങൾ ഓർത്തുപോയി.”
അക്ഷയ് കാർത്തിക്കിന്റെ അടുത്തുള്ള കസേരയിലേക്ക് ഇരുന്നു. അവന്റെ മുഖത്ത് ഒരു പ്രത്യേക ഗൗരവമുണ്ടായിരുന്നു.
“കാർത്തീ… എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്,” അക്ഷയ് ശബ്ദം താഴ്ത്തി പറഞ്ഞു. “ഞാൻ തിരിച്ച് നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു.”
കാർത്തിക് അക്ഷയ് പറയുന്ന കാര്യങ്ങൾ കേൾക്കാനായി അവനെ നോക്കി.
“മടുത്തുടാ എനിക്ക്…” അക്ഷയ് ദൂരേക്ക് നോക്കി പറഞ്ഞു. “അവിടെ സൂര്യയും (സൂരിമ) കുഞ്ഞും ഒറ്റയ്ക്കല്ലേടാ? ഞാൻ ഇവിടെ ജോലി ചെയ്ത് കാശുണ്ടാക്കുന്നുണ്ടെങ്കിലും അവരുടെ കൂടെയിരിക്കേണ്ട സമയം ഞാൻ നഷ്ടപ്പെടുത്തുകയാ.
ഇനി എനിക്ക് ഇവിടെ നിൽക്കാൻ പറ്റില്ല. നാട്ടിൽ നമുക്ക് ബിസിനസ്സ് ഒക്കെയുണ്ടല്ലോ, ഇനി അവിടെ പോയി അത് നോക്കി കുടുംബത്തോടൊപ്പം കഴിയണം.”
കാർത്തിക് ഒന്നും മിണ്ടാതെ കേട്ടു നിന്നു.
അക്ഷയ് പതുക്കെ കാർത്തിക്കിന്റെ കൈകൾ ചേർത്തുപിടിച്ചു. “പിന്നെ കാർത്തീ… എനിക്ക് നിന്നോട് ഒരു മാപ്പ് ചോദിക്കണം. അന്ന്… ആ ദുരന്തം നടന്ന അന്ന്, നിന്നെ ആരും അറിയാതെ ഞാൻ ഇവിടെ ന്യൂസിലാൻഡിലേക്ക് കടത്തിക്കൊണ്ടുവന്നത് തെറ്റായിപ്പോയി എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നുടാ.”
“അച്ചു… നീ എന്താ ഈ പറയുന്നേ?”
“അന്ന് നിന്നെ ആരൊക്കെയോ ചേർന്ന് കൊല്ലാൻ നോക്കിയപ്പോൾ, നിന്റെ ജീവൻ രക്ഷിക്കാൻ എനിക്ക് വേറെ വഴിയില്ലായിരുന്നു. നിനക്കാണെങ്കിൽ പഴയ പല കാര്യങ്ങളും ഓർമ്മയുമില്ലായിരുന്നു.
നീ ഇവിടെ എന്റെ കൂടെ ജീവനോടെയുണ്ടെന്ന് നാട്ടിൽ ആർക്കും അറിയില്ല. നിന്റെ വീട്ടുകാർക്ക്
പോലുമറിയില്ല! പക്ഷേ, അന്നത്തെ ആ സാഹചര്യത്തിൽ അത് ശരിയാണെന്ന് എനിക്ക് തോന്നി…
