സ്നേഹസാന്ദ്രം – 2 1അടിപൊളി  

എന്നാൽ ഇപ്പോൾ, അഞ്ച് കൊല്ലം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ എനിക്ക് കുറ്റബോധം തോന്നുന്നുടാ…”

അക്ഷയിന്റെ ശബ്ദം ഇടറി.

“നീയിങ്ങനെ ആരോടും മിണ്ടാതെ, ഒരു മുറിക്കുള്ളിൽ സ്വന്തം ഓർമ്മകളെയും പേറി ജീവിക്കുന്നത് കാണുമ്പോൾ എനിക്ക് സഹിക്കാൻ പറ്റുന്നില്ല. ഞാൻ ഇപ്പോൾ ഇതെല്ലാം പറയുന്നത് നിന്നെ ഇവിടെ ഒറ്റയ്ക്കാക്കി പോകാനല്ല. നമുക്ക് ഒന്നിച്ചു പോകാംടാ നാട്ടിലേക്ക്…”

കാർത്തിക് തല താഴ്ത്തി. “നിനക്കറിയാല്ലോ അച്ചു… എന്തിനാ വെറുതെ… ഞാൻ ഇല്ല…”

“അങ്ങനെയൊന്നും പറയരുത്!” അക്ഷയ് ശബ്ദമുയർത്തി. “നിനക്ക് ആളുകളുണ്ട്. നിന്റെ അച്ഛൻ, അമ്മ, ഏട്ടൻ, ചേച്ചി, അനിയത്തി… എല്ലാവരും അവിടെയുണ്ട്. നീ ഇങ്ങനെ ആരുമില്ലാത്തവനെപ്പോലെ ഓടിയൊളിക്കേണ്ടവനല്ല. വരണം നീ എന്റെ കൂടെ…”

കാർത്തിക് പതിയെ ജനലിലൂടെ പുറത്തെ കറുത്ത ആകാശത്തേക്ക് നോക്കി. അവന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു…

അക്ഷയ് ഉറങ്ങാൻ കിടന്ന ശേഷവും കാർത്തിക്കിന് ഉറക്കം വന്നില്ല. തലച്ചോറിനുള്ളിൽ ആയിരം ചിന്തകൾ ഇരമ്പുന്നുണ്ടായിരുന്നു. അവൻ പതുക്കെ എഴുന്നേറ്റ് റൂമിന്റെ ബാൽക്കണിയിലേക്ക് നടന്നു.

പുറത്ത് കറുത്തുരുണ്ട ആകാശത്ത് നിന്ന് മഞ്ഞിന്റെ നേർത്ത തുള്ളികൾ പെയ്യുന്നുണ്ടായിരുന്നു. ഓക്ക്ലാന്റിലെ ആ തണുത്ത കാറ്റ് അവന്റെ കവിളുകളിൽ തട്ടിത്തഴുകിപ്പോയി. അവൻ കണ്ണുകളടച്ച് ബാൽക്കണിയുടെ അഴികളിൽ മുറുകെപ്പിടിച്ചു.

മനസ്സ് വീണ്ടും ഭൂതകാലത്തിന്റെ താളുകളിലേക്ക് മടങ്ങിപ്പോവുകയാണ്…

പണ്ട് ആയിഷയും (ഇത്തൂസ്) അവനും ഒന്നിച്ച് ജീവിച്ചിരുന്ന ആ കാലം. അവരുടെ റൂമിൽ വെച്ച് നടന്ന ആ സന്തോഷവും സങ്കടവും കലർന്ന നിമിഷങ്ങൾ അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു.

ആയിഷയുടെ മടിയിൽ ഒരു കുഞ്ഞിനെപ്പോലെ കിടന്നുകൊണ്ട് അവൻ ആയിഷയ്ക്ക് മറുപടി കൊടുക്കുകയായിരുന്നു.

അവന്റെ മുടിയിൽ വിരലുകളോടിച്ച് അവൾ ചോദിച്ചു, “നിനക്ക് സങ്കടമുണ്ടോ?”

“എന്തിനാണ് ഇത്തൂസ്സേ…?” അവൻ ചോദിച്ചു.

“നീ എന്താണ് ഒന്നും അറിയാത്തതുപോലെ… ജ്യോതിയുടെ (ചേച്ചി) കല്യാണം ഉറപ്പിച്ചിട്ട് നിന്നെ അറിയിക്കാത്തതിൽ, ഞാൻ കാരണമാണ് എല്ലാം എന്ന് ഓർക്കുമ്പോൾ…” ആയിഷയുടെ സ്വരം ഇടറി.

അവളെ പറയാൻ അനുവദിക്കാതെ അവളുടെ ചുണ്ടുകളിൽ തന്റെ വിരലുകൾ ചേർത്തുവെച്ച് അവൻ പറഞ്ഞു, “എനിക്ക് അറിയാം എന്റെ വീട്ടുകാർ എന്നെ മാറ്റിനിർത്താൻ കാരണം താൻ ആണെന്നൊരു തോന്നൽ തനിക്ക് ഉണ്ടെന്ന്.

പക്ഷേ അങ്ങനെയല്ലടോ… അവർ എന്നെന്നും എന്റെ കയ്യിലിരിപ്പ് പേടിക്കാൻ കാരണം ഞാൻ തന്നെയാണ്. എന്റെ കയ്യിലിരിപ്പും അതിനൊരു കാരണമാണ്. എന്റെ ഇത്തൂസിന് അറിയില്ലല്ലോ എന്റെ കയ്യിലിരിപ്പ്…”

ആയിഷ തന്റെ വിഷമം മറച്ചുവെച്ച് ഒരു ചെറുചിരിയോടെ ചോദിച്ചു, “ഓഹോ… അങ്ങനെയാണോ! എന്നാൽ ആ കഥയൊന്ന് പറ, ഞാൻ കേൾക്കട്ടെ…”

അവൻ ചെറുചിരിയോടെ പറയാൻ തുടങ്ങി, “ഞാൻ പണ്ടേ ഹൈപ്പർആക്ടീവ് ആണല്ലോ… അതും ഈ പ്രായത്തിലെ വ്യത്യാസവും ആണ് പ്രശ്നം. അവർക്ക് എന്നെ കൂടെ കൂട്ടിക്കളിക്കാനോ ടൈം സ്പെൻഡ് ചെയ്യാനോ പറ്റുന്നുണ്ടായിരുന്നില്ല.

എന്നാലോ ഞാൻ കാരണം അവർക്ക് എന്നും വഴക്കും അടിയും ഞാൻ വാങ്ങി കൊടുക്കാറുമുണ്ട്. അങ്ങനെ ഇരിക്കുമ്പോഴാ ദേവു വരുന്നേ… അവൾ എന്നെ ഒരുപാട് മാറ്റി.

ഏട്ടനെയും ജ്യോതിയെയും ഞാൻ അടുപ്പിക്കാറുണ്ടായിരുന്നു. ഞാൻ അവളെ കണ്ടത് എനിക്ക് കളിക്കാൻ കിട്ടിയ പുതിയ ഒരു പാവ ആയിട്ടാണ്. അവളുടെ ഓരോ വളർച്ചയും ഞാൻ അറിഞ്ഞും ആസ്വദിച്ചുമാണ് വന്നത്.

പക്ഷേ എനിക്ക് അവൾ ഏറ്റവും പ്രിയപ്പെട്ട എന്റെ സ്വന്തം ദേവു ആയി… അവൾക്ക് ഞാൻ ഉണ്ണിയേട്ടനും”.

അവൻ തുടർന്നു,

“അവർ എന്നെ ഒഴിവാക്കിയതല്ലടോ… താൻ കണ്ടോ അവർ വരും, എന്നെ വിട്ട് അവർക്കും അവരെ വിട്ട് എനിക്കും പറ്റില്ലടോ…

പിന്നെ നമുക്ക് വേണ്ടി കാര്യങ്ങൾ മൂവ് ചെയ്യാൻ എന്റെ ദേവു അവിടെ ഇല്ലേ”.

ഇത് കേട്ടുകൊണ്ടിരുന്ന ആയിഷയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൻ അവളുടെ കണ്ണുകൾ തുടച്ച് പറഞ്ഞു, “എന്താടോ എന്റെ ഇത്തൂസ് കരയുവാണോ… ഏയ്, ഇല്ലടാ… എത്രയും പെട്ടെന്ന് എല്ലാം ശരിയാവട്ടെ”.

Leave a Reply

Your email address will not be published. Required fields are marked *