ആയിഷ അവനോട് ചേർത്തുപിടിച്ച് പറഞ്ഞു, “ഞാൻ ഒന്ന് പറഞ്ഞാൽ നീ അനുസരിക്കുവോ? എന്തൊക്കെ വന്നാലും അവിടെ ഒരു ആവശ്യം വന്നാൽ നീ ഉണ്ടാകണം.
എനിക്ക് അവിടെ സ്ഥാനമുണ്ടോ ഇല്ലയോ എന്നൊന്നും നോക്കരുത്, അവരുടെ കൂടെ നീ ഉണ്ടാകണം…”
ആ പഴയ ഓർമ്മത്തുള്ളികളിൽ നിന്ന് കാർത്തിക് ഉണർന്നു. അവൻ തുടർന്ന് ബാൽക്കണിയിൽ നിന്നുഴിഞ്ഞു.
ഇപ്പോൾ ആ തണുത്ത രാത്രിയിൽ, ആയിഷ അവന്റെ മുന്നിൽ ഒരു നിമിഷം കാറ്റായി വന്നുപോകുന്നതുപോലെ അവന് തോന്നി.
“ഇത്തൂസേ…” അവൻ മന്ത്രിച്ചു.
“നീ നിന്നെ തകർക്കരുത് ഉണ്ണീ…” അവളുടെ സ്വരം അവന്റെ മനസ്സിൽ മുഴങ്ങുന്നുണ്ട്. “ദേവുവിന്റെ കല്യാണമാണ്. അവൾക്ക് നീ ഒഴിച്ചുകൂടാൻ പറ്റാത്തവനാണ്. നീ പോകണം…
നമുക്ക് എന്ത് പറ്റി എന്നും, ആ ദുരന്തത്തിന് പിന്നിൽ ആരാണെന്നും നിനക്ക് കണ്ടെത്തണ്ടേ? എന്റെ ആത്മാവിന്റെ സമാധാനത്തിന് വേണ്ടി… നീ പോകണം.”
കാർത്തിക് കണ്ണുകൾ അടച്ചുനിന്നു. അവന്റെ മനസ്സിൽ ഇരുട്ട് മാറി ഒരു ഉറച്ച തീരുമാനം തെളിഞ്ഞു വന്നു. അവൾക്ക് വേണ്ടി, ദേവുവിന് വേണ്ടി… അവൻ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു.
