താഴ്‌വാരം – 4 2അടിപൊളി  

താഴ്‌വാരം – 4

[ Rog ]

[ Previous Part ] [ www.kambi.pw ]


കഥ ആദ്യമായി വായിക്കുന്നവർ ആണെങ്കിൽ മുമ്പേ പബ്ലിഷ് ചെയ്ത മൂന്ന് ഭാഗങ്ങളും വായിക്കണേ എന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു , അക്ഷരതെറ്റുണ്ടെങ്കിൽ ക്ഷെമിക്കുക

അദ്ധ്യായം 4

” എടാ…. മുത്തശ്ശി…… മുത്തശ്ശി പോയെടാ……..”

ഹൃദയമിടിപ്പ് ഒരു നിമിഷത്തേക്ക് നിലച്ചതുപോലെ തോന്നി. കേട്ടത് വിശ്വസിക്കാൻ പറ്റുന്നില്ല. ശ്വാസം വലിക്കാനാകുന്നില്ല, നെഞ്ചിലന്തോ ഭാരം. കണ്ണുകൾ നിറയാൻ തുടങ്ങി. ഞാൻ എഴുന്നേറ്റ് താഴെ മുത്തശ്ശിയുടെ മുറിയിലേക്ക് നടന്നു.

” മുത്തശ്ശി…….. , മുത്തശ്ശി………….”

ഞാൻ വിതുമ്പിക്കൊണ്ട് വിളിച്ചു. ഞാൻ മുറിയുടെ കോണിലെ കസേരയിലേക്ക് നോക്കി, അതാ അവിടെ എന്നെ നോക്കിയിരുന്നു ചിരിക്കുന്നു എന്റെ മുത്തശ്ശി. ഒന്നു കണ്ണുകളടച്ചു തുറന്നപ്പോഴേക്കും ആ രൂപം അവിടെ നിന്നും മാഞ്ഞിരുന്നു.

ഞാൻ മുത്തശ്ശിയുടെ കട്ടിലിനരികിലായി താഴെ ഇരുന്നു. ആ കട്ടിലിനരികിലേക്ക് തല ചായ്ച്ചു. മുത്തശ്ശിയുമായുള്ള ഓരോ ഓർമ്മകളും എന്റെ മനസ്സിലൂടെ കടന്നു പോയി. മുറിയിലെ ജനലിൽ നിന്നും സന്ധ്യയുടെ വെളിച്ചം മുഖത്തടിക്കുന്നുണ്ടായിരുന്നു. ഒരു തെന്നൽ കാറ്റ് എന്നെ തഴുകി പോയി. അതു മുത്തശ്ശിയുടെ തലോടലായിരുന്നു. മുറിയിൽ കുഴമ്പിന്റെയും മഞ്ഞളിന്റെയും കൂടി കലർന്ന ഒരു വാസന. എന്തോ, മുത്തശ്ശിയുടെ സാന്നിധ്യം എനിക്കനുഭവിക്കാമായിരുന്നു.

എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. ഞാൻ എന്റെ കണ്ണുകളുയർത്തി ആ മുറിക്കു ചുറ്റും ഓടിച്ചു. ഭിത്തിയിൽ ഈ വർഷത്തെ കലണ്ടർ, ഓടാത്ത ഒരു ക്ലോക്ക്—അതിൽ സമയം 5:45. അതിനടത്തായി ഞാനും മുത്തശ്ശിയും ചേച്ചിമാരും അടങ്ങുന്ന ഒരു പഴയ ചിത്രം. ഞാൻ എഴുന്നേറ്റ് അത് ഭിത്തിയിലെ ആണിയിൽ നിന്നും ഊരിയെടുത്തു, അതിലേക്ക് സൂക്ഷിച്ചു നോക്കി.

ചിരിച്ചിരിക്കുന്ന കുറെ മുഖങ്ങൾ. മീരേച്ചി എന്നെ ചേർത്തുപിടിച്ചിരിക്കുന്നു. ചേച്ചിക്ക് എന്നോടുള്ള സ്നേഹം

ആ ചേർത്തുപിടിയിൽ എനിക്കനുഭവപ്പെട്ടു. ആ ചിരിച്ച മുഖങ്ങളിൽ ഇപ്പോൾ മുത്തശ്ശി ഇല്ലെന്നോർക്കുമ്പോൾ മനസ്സിലൊരു നീറ്റൽ.

ഞാൻ ആ ഫോട്ടോ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. അപ്പോഴേക്കും അഞ്ജലിയേച്ചി ആ മുറിയിലേക്ക് കടന്നു വന്നു. അഞ്ജലിയേച്ചി വിവരങ്ങളെല്ലാം അറിഞ്ഞിരുന്നു. ചേച്ചി എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. മുത്തശ്ശിയുടെ ആ മുറിയിൽ ഞങ്ങൾ രണ്ടുപേരും കെട്ടിപ്പിടിച്ചിരുന്നു കരഞ്ഞു.

എങ്ങനെയൊക്കെയോ ഞങ്ങൾ വേഷം മാറി തിരിച്ചു ഹോസ്പിറ്റലിൽ എത്തി. മുത്തശ്ശിയുടെ ബോഡി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ഞാൻ മുത്തശ്ശിയെ കാണാനായി മോർച്ചറിയിൽ കയറി.

ആകെ ഇരുട്ടുള്ളൊരു മുറി, നല്ല തണുപ്പും ആകെ ഒരു നിശബ്ദതയും. അവിടെ ഒരു ബൾബിന്റെ ചെറിയ വെളിച്ചത്തിൽ ഒരു മൃതശരീരം വെള്ള തുണിയിൽ പുതച്ചു കിടത്തിയിരിക്കുന്നു. ഞാൻ അതിൻ്റെ അടുത്തേക്ക് ചെന്നു, ആ തുണി കൊണ്ടുള്ള മറ മാറ്റി.

നരച്ച മുടി, ഉണങ്ങി ക്ഷീണിച്ച ചർമ്മം, ശരീരത്തിലെ വെള്ളം മുഴുവൻ നഷ്ടപ്പെട്ട പോലെ. കണ്ണുകൾ അടഞ്ഞു കിടക്കുന്നു. അത് മുത്തശ്ശിയുടെ മൃതശരീരമായിരുന്നു. ഞാൻ ആ ചുണ്ടുകളിലേക്ക് നോക്കി. എപ്പോഴും ചിരിക്കുന്ന മുത്തശ്ശി, മരിച്ചിട്ടും ആ മുഖത്ത് ചെറിയൊരു ചിരിയുണ്ടായിരുന്നു. എന്നിൽ സങ്കടം പൊട്ടിയൊഴുകി. ഞാൻ മുത്തശ്ശിയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.

മുത്തശ്ശിയുടെ ശരീരത്തെ ചൂടെല്ലാം മാറി തണുത്ത് ഐസ് പോലെയായിരുന്നു. എനിക്ക് സഹിച്ചു നിൽക്കാനായില്ല. തുണി തിരിച്ചു മൂടി ഞാൻ പുറത്തേക്കോടി. വരാന്തയിലെ ഒരു മൂലയിൽ പോയിരുന്നു കരയാൻ തുടങ്ങി.

പുറകിൽ നിന്നും രണ്ടു കൈകൾ വന്നെന്നെ കെട്ടിപ്പുണരാൻ തുടങ്ങി. ഞാൻ ആ പിടുത്തം വിടുവിക്കാതെ ആ കൈകൾക്കുള്ളിൽ തന്നെ തിരിഞ്ഞു.

” മീരേച്ചി ”

കണ്ണുകൾ നിറഞ്ഞു

ഒഴുകുന്നുണ്ടായിരുന്നു, മുഖത്തേക്ക് നോക്കുന്നില്ല. മുഖം താഴേക്ക് പിടിച്ചിരിക്കുകയായിരുന്നു. ആ ചേർത്തുപിടിക്കലിൽ എന്നോടുള്ള പ്രേമമല്ല, മറിച്ച് കരുതലും സ്നേഹവുമായിരുന്നു. ഞാൻ മീരേച്ചിയെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. ചേച്ചിയുടെ മാറിടങ്ങൾ നൽകുന്ന ചൂട് എനിക്ക് ആശ്വാസമായിരുന്നു. ഞാൻ അതിൽ എന്റെ തല ചേർത്തു കുറെ നേരം കൂടി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *