” എനിക്ക് കുഴപ്പം ഒന്നുമില്ല ”
” ഇനി ഇപ്പോൾ ഉണ്ടായാലും കുഴപ്പമൊന്നുമില്ല, എനിക്ക് നിന്നെ കാണണം. ഞാൻ എന്തായാലും വരും. ”
” ശരി, ഞാൻ പിക്കപ്പ് ചെയ്യാൻ വരാം ”
” ഓക്കെ ബൈ, ലവ് യൂ ”
” ലവ് യൂ ടൂ… ”
” ലവ് യൂ ” എന്ന് ഞങ്ങൾ സൗഹൃദത്തിന് പുറത്തു പറയുന്നതാണ്. അതിനു പിന്നിൽ വേറെ അർത്ഥമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുമോ എന്നും അറിയില്ല ………………..
ഞാൻ വൈകുന്നേരം അത്താഴം കഴിക്കാൻ ഇരുന്നപ്പോൾ നിരഞ്ജന വരുന്ന കാര്യം എല്ലാവരോടും അവതരിപ്പിച്ചു. ആരും പ്രത്യേകിച്ചൊന്നും പറഞ്ഞില്ല.
നിരഞ്ജന വരുന്ന ദിവസം ഞാൻ വെളുപ്പിനെ എഴുന്നേറ്റു വലിയമ്മാവന്റെ കാർ എടുത്തു റെയിൽവേ സ്റ്റേഷനിലേക്ക് പോയി. വണ്ടി പാർക്ക് ചെയ്തു പ്ലാറ്റ്ഫോം ടിക്കറ്റും എടുത്തു ഉള്ളിലേക്ക് കയറി.
അതാ അവിടെ ലാമ്പ് പോസ്റ്റിന്റെ വെളിച്ചത്തിനടിയിൽ സിമന്റ് കൊണ്ടു നിർമ്മിച്ച ബെഞ്ചിൽ അവൾ ഇരിപ്പുണ്ടായിരുന്നു. തോളോളും നീളത്തിൽ മുടിയും കാതിൽ ജിമിക്കി കമ്മലും ചുവന്ന ചുണ്ടുകളും കണ്മഷി കൊണ്ടു കണ്ണെഴുതിയ ഒരു സുന്ദരിക്കുട്ടി. ഒരു വൈറ്റ് ഷോർട്ട് കുർത്തിയും ബ്ലൂ ജീൻസുമായിരുന്നു അവളുടെ വേഷം.
എന്നെ കണ്ടതും ഇരുന്നിടത്തു നിന്നും അവൾ എഴുന്നേറ്റു ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു എന്റെ കഴുത്തിൽ തൂങ്ങി.
” Ohh Aju, mala tujhi khoop aathvan aali ” (marathi)
” Mi pan, malahi tujhi aathvan aali “(marathi)
പരിഭാഷ :
നിരഞ്ജന : ഓഹ് അജു, ഞാൻ നിന്നെ ഒരുപാട് മിസ്സ് ചെയ്തു.
അജു : ഞാനും, നിന്നെ ഒരുപാട് മിസ്സ് ചെയ്തു.
അവൾ എന്റെ കഴുത്തിൽ തൂങ്ങി കിടന്നു എന്നെ ചിരിച്ചു കാണിച്ചു. ഞാൻ എന്റെ രണ്ടു കയ്യും അവളുടെ അരയിലൂടെ ഇട്ടു.
” ഇങ്ങനെ നിന്നാൽ മതിയോ മാഷേ പോകണ്ടേ ? ”
” എന്നാ വാ പോകാം ”
ഞങ്ങൾ പാർക്കിംഗിലേക്ക് നടന്നു. ബാഗ് എല്ലാം പുറകിലത്തെ സീറ്റിൽ വെച്ചു. ഞങ്ങൾ മുൻപിൽ കയറി.
വണ്ടി സ്റ്റാർട്ട് ചെയ്തതും മുൻപിൽ ഉള്ളതൊന്നും കാണാൻ പറ്റാത്ത രീതിയിൽ മഴ പെയ്തു. ഞാൻ വൈപ്പർ ഓൺ ആക്കി. നിരഞ്ജന എന്നെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. അവളുടെ കണ്ണുകളിൽ എന്നോട് എന്തോ പറയാനുള്ള പോലെ. ഞാൻ തിരിഞ്ഞു അവളെ നോക്കി എന്താ എന്ന് ചോദിച്ചു.
അവൾ ഒന്നുമില്ല എന്ന രീതിയിൽ തോളുകൾ ഉയർത്തി താഴ്ത്തി. അവൾ അവളുടെ വലത്തെ കൈ കൊണ്ട് എന്റെ ഇടത്തെ കൈയിനെ കോർത്തു പിടിച്ചു എന്റെ തോളിലേക്ക് തല ചായ്ച്ചിരുന്നു. ഞങ്ങൾ പരസ്പരമൊന്നും മിണ്ടിയില്ല, ആ നിമിഷത്തെ നിശബ്ദതയിൽ ഞങ്ങൾ അലിഞ്ഞു ചേർന്നു.
( തുടരും )
*******************************************************
പ്രിയപ്പെട്ട വായനക്കാരെ എല്ലാവര്ക്കും കഥ ഇഷ്ടപ്പെടുന്നുണ്ടെന്ന് വിചാരിക്കുന്നു അറിയാം പേജുകളുടെ എണ്ണം കുറവാണെന്നും കമ്പികൾ കുറവാണെന്നും ഞാൻ ഒരു പുതു എഴുത്തുകാരൻ ആണ് ബാക്കി ഉള്ളവരെപോലെ കഥകൾ എഴുതി ശീലമില്ല മനസ്സിൽ തോന്നിയ ഒരു ആശയം കഥയാക്കി എഴുതുന്നു എന്നേയുള്ളു
പുതിയ പാർട്ടുകൾ വരാൻ ഇനിയും താമസമെടുത്തേക്കാം , ഇതിനപ്പുറം നമ്മക്കൊരോത്തർക്കും ജീവിക്കാൻ ഒരു ജീവിതം കിടപ്പുണ്ട് അത് ജീവിച്ചു തീർത്തല്ലേ പറ്റൂ
ജോലി ഭാരവും തിരക്കുകളും കാരണം കഥ എഴുതാനോ പുതുതായി എന്തെകിലും ചേർക്കാനോ സാധിക്കുന്നില്ല ഓരോരോ പുതിയ ആശയങ്ങൾ വരുമ്പോൾ കുറിച്ചിടുമെങ്കിലും പിന്നീടത് വിപുലീകരിക്കാൻ സാധിക്കുന്നില്ല
എന്തൊക്കെയാണെങ്കിലും കഥ ഇഷ്ടപെടുന്നവർക് വേണ്ടി ഈ കഥ ഞാൻ നല്ല രീതിയിൽ പൂർത്തികരിക്കാൻ ശ്രെമിക്കും
നിങ്ങളുടെ സ്നേഹവും സപ്പോർട്ടും എപ്പോഴും കൂടെയുണ്ടാകണമേ
നിങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും കമെന്റ്സിലൂടെ അറിയിക്കുക നിങ്ങളുടെ ഓരോ കമന്റും മുന്നോട്ടു പോകാനുള്ള ഒരു പ്രേചോദനമായിരിക്കും
അവസാനമായി
ഈ വെബ്സൈറ്റിയിലെ എഴുത്തുകാരോടൊരു പ്രേത്യേഗ നന്ദി അറിയിക്കുന്നു
നിങ്ങളുടെ ഓരോ എഴുത്തുകൾ വായിക്കുമ്പോൾ ആ ലോകത്തിലേക്ക് അലിഞ്ഞു ചേരുകയാണ് , നമ്മളും ആ രംഗങ്ങളിലെ ഒരു അംഗമായി മാറുന്നു അത് ഒരുപാട് ആശയങ്ങളും പ്രേചോദനവും നൽകുന്നു
