താരം തീർത്ത കൂടാരം – 2
[ Flying Monk ]
[ Previous Part ] [ www.kambi.pw ]

Mallu Kambi Stories
അവനോട് അങ്ങനെയൊക്കെ പറഞ്ഞു ബുക്കിലേക്ക് കണ്ണു നട്ടെങ്കിലും തന്റെ ശ്രദ്ധ ഇടക്കിടക്കു അവനിലേക്ക് പാളി വീഴുന്നുണ്ടായിരുന്നു,അപ്പോളെല്ലാം അവന്റെ ചൂഴ്ന്നുള്ള നോട്ടവും താര കണ്ടിരുന്നു.പക്ഷെ അപ്പോഴെല്ലാം ഒരു തരം സുഖമാണവൾക്ക് കിട്ടി കൊണ്ടിരുന്നത് അതിൽ അവൾക്ക് തന്നെ വല്ലാത്ത ഒരു അതിശയം തോന്നി.ഇനിയും അവനെ നോക്കിയുള്ള ഈ ഇരിപ്പ് തുടർന്നാൽ അവനെ വല്ലോം ചെയ്ത് പോയാലോ എന്നോർത്താണ് അവൾ അവനോട് സീറ്റ് ഒരുമിച്ചാക്കാൻ പറഞ്ഞത്.കിടന്നിട്ടും താരയെ ഉറക്കം കടാക്ഷിച്ചിരുന്നില്ല.അവളുടെ മനസ്സ് മുഴുവൻ തനിക്കെന്താ ഈ പറ്റിയെ എന്നാലോചിച്ചു ആകെ കലങ്ങി മറിഞ്ഞു.
വിവാഹ കാര്യം പറയുമ്പോളുള്ള സാധാരണ മുട്ടാപോക്ക് ന്യായം പോലെയാണ് ആദ്യം മോളുടെ വാക്കുകൾ എടുത്തതെങ്കിലും ആ വാക്കുകൾ തന്നിൽ വല്ലാത്ത ഒരു സ്വാധീനമുണ്ടാക്കിയിരിക്കുന്നു എന്ന കാര്യം താരക്ക് ബോധ്യമായി.പക്ഷെ ആ വാക്കുകൾ മാത്രമല്ല തന്റെയുള്ളിൽ കാലങ്ങളായി കെട്ടി പൂട്ടി വെച്ചിരിക്കുന്ന കൊതി കൂടിയാണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.അവളുടെ അടുത്ത് നിന്ന് വന്നതിനു ശേഷം പല പ്രായത്തിലുള്ള പലരേയും കണ്ടെങ്കിലും ഇവനെ കണ്ടപ്പോൾ മാത്രമാണ് തന്റെ നിയന്ത്രണം പോലും നഷ്ട്ടപ്പെട്ടു പോകുന്നത് എന്നത് അവളെ വല്ലാതെ കുഴപ്പിച്ചു.ഭർത്താവ് ഇട്ടിട്ട് പോയതിനു ശേഷം കാമ മോഹങ്ങൾ ഉണർന്നിരിന്നെങ്കിലും മകളെ നല്ല നിലയിൽ എത്തിക്കണമെന്ന മോഹവും പിന്നെ അയാളെ പോലെയാണ് എല്ലാ ആണുങ്ങളും എന്ന ചിന്തയുമാണ് അവളെ അതിൽ നിന്ന് പിടിച്ചു വലിച്ചു കൊണ്ടിരിന്നത്,ആ താനിപ്പോൾ ആരാന്നു പോലും അറിയാത്ത മോളെ പ്രായം പോലുമില്ലാത്ത പയ്യന്റെ മുന്നിൽ എല്ലാം മറന്നു ഇരുന്നു കൊടുക്കുന്നത്.അങ്ങനെ താരയുടെ ചിന്തകൾ നീണ്ടു കൊണ്ടിരുന്നു,അവസാനം അത് ഒരു തീരുമാനത്തിൽ എത്തി.
അവൻ ഉറങ്ങിയിട്ടില്ലെങ്കിൽ കുറച്ചു
നേരം അവനോട് സംസാരിച്ചിരിക്കാം എന്ന് കരുതി എണീറ്റ താരക്ക് അവന്റെ ഒന്നുമറിയാത്ത ഉറക്കം കണ്ട് നിരാശയോടെ തിരിച്ചു സീറ്റിലേക്ക് ഇരിക്കേണ്ടി വന്നു.ഇരിക്കുന്നതിന് മുമ്പ്
“മനുഷ്യന്റെ സമാധാനം മൊത്തം കളഞ്ഞിട്ട് ഒന്നുമറിയാണ്ട് കിടക്കണേ കണ്ടില്ലേ ദുഷ്ടൻ…”എന്നും പറഞ്ഞു ആദിയുടെ കിറിക്കിട്ട് വേദനിപ്പിക്കാതെ ഒരു കുത്തും കൊടുത്തു.അതോടെ തിരിഞ്ഞും മറിഞ്ഞും ഇരുന്നും കിടന്നും കൊണ്ട് താര സമയം തള്ളി നീക്കി.അങ്ങനെ തനിക്ക് ഇറങ്ങാനുള്ള സ്റ്റേഷൻ എത്തിയതും താര ട്രോളിയും ബാഗുമെടുത്ത് എണീറ്റു.അവസാനമായി ഒന്നുമറിയാതെ ഉറങ്ങുന്ന ആദിയുടെ നിഷ്കളങ്കമായ മുഖത്തേക്ക് അവൾ ഒന്നൂടെ നോക്കി,അവനല്ല തനിക്ക് വിധിച്ചിട്ടുള്ളത് എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് താര വീട്ടിലേക്ക് ടാക്സി പിടിച്ചു.
വീട്ടിലെത്തി വാതിൽ തുറന്ന് അകത്ത് കയറിയതും താരയുടെ ഫോൺ റിംഗ് ചെയ്തു.ഒന്നു നോക്കുക പോലും ചെയ്യാതെ തന്നെ അതാരാണെന്ന് അവൾക്ക് അറിയാമായിരുന്നു.
“മോളു…അമ്മ ദേ വന്നു കയറിയെ ഒള്ളു ഞാൻ ഒന്ന് ഫ്രഷ് ആയിട്ടേ വിളിക്കാവേ…”എന്നും പറഞ്ഞു ഫോൺ വെച്ചവൾ കുളിക്കാനായി പോയി.
അപ്പോൾ പോലും അവളുടെ മനസ്സ് ആകെ കലുഷിതമായിരുന്നു.പലതും അവളുടെ ഉള്ളിലൂടെ ഓടി കൊണ്ടിരുന്നു.തലക്ക് ആകെ പ്രാന്ത് പിടിച്ചു തുടങ്ങിയതും ചിന്തകൾക്ക് വിരാമമിട്ട് കൊണ്ട് താര പെട്ടെന്ന് കുളിച്ചിറങ്ങി.ഒരു വെള്ള വിക്ടോറിയൻ സ്റ്റൈൽ ലേസ് ട്രിം സ്ലീവ് ലെസ്സ് കോട്ടൺ നൈറ്റ് ഗൗണുമിട്ട് അവൾ നേരെ റൂമിലെ കണ്ണാടിക്ക് പോയി നിന്നു.
താര തിരിഞ്ഞും മറിഞ്ഞും നിന്ന് സ്വന്തം ശരീര സൗന്ദര്യം ആസ്വദിക്കാൻ തുടങ്ങി.55ന്റെ നിറവിലും ഉദിച്ചു നിൽക്കുന്ന സൗന്ദര്യമവൾ കൺകുളിർക്കെ കണ്ടു.പാൽ നിറത്തിലുള്ള അവളുടെ മേനിക്ക് അഴകായി നിൽക്കുന്ന കൊഴുത്തുരുണ്ട് നിൽക്കുന്ന പാൽക്കുടങ്ങളും,സുധാര്യമായ നൈറ്റ് ഡ്രെസ്സിൽ തെറിച്ചു
