താരം തീർത്ത കൂടാരം – 2 4അടിപൊളി  

കയ്യിലിരിക്കുന്ന ആ നീണ്ട ലിസ്റ്റ് കൂടി കണ്ടതോടെ അതും തീരുമാനമായെന്ന് ഞാൻ ഉറപ്പിച്ചു.അങ്ങനെ ഡോക്ടർ ആന്റിയുടെ റൂമും തപ്പി ഞാൻ അവർ പോയ വഴിക്ക് നടന്നു.പെട്ടെന്ന് തന്നെ റൂം കണ്ടെത്തി.OP സമയം തുടങ്ങാൻ ആകുന്നെ ഒള്ളു പക്ഷെ ഡോക്ടർക്ക് നല്ല കൃത്യനിഷ്ടയുള്ളതിനാലാണ് നേരത്തെ തന്നെ വന്നത്.ഞാൻ റൂമിനു പുറത്ത് എത്തിയതും ഡോർക്ടറെ കാണാനുള്ളവരുടെ എണ്ണം

കണ്ടതും “ഇത് ലിസ്റ്റിലുള്ളതിനേക്കാൾ കൂടുതൽ ഉണ്ടല്ലോ”എന്നോർത്ത് ഞാൻ ഒന്നൂടി ഞെട്ടി.

🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷

താരക്ക് ഇന്ന് ഹോസ്പിറ്റലിൽ പോവാൻ വലിയ താല്പര്യമുണ്ടായിരുന്നില്ല,പക്ഷെ ഇനിയും ലീവെടുത്താൽ അത് തന്റെ പേഷ്യൻസിനു ബുദ്ധിമുട്ടാകുമെന്ന് കരുതി അവൾ ഒരുങ്ങിയിറങ്ങി.അപ്പോളും അവളുടെ മനസ്സിൽ ഒരു ആക്‌സിഡന്റ് പറ്റിയെങ്കിലും അവൻ ഹോസ്പിറ്റലിൽ ഒന്ന് വന്നാൽ മതി അവനെ ഒന്ന് കണ്ടാൽ മതി എന്നായിരുന്നു.അങ്ങനെ ഹോസ്പിറ്റലിൽ എത്തി റിസെപ്ഷനിൽ ഇരിക്കുന്ന മക്കളോട് ഗുഡ് മോർണിംഗും പറഞ്ഞു ഉള്ളിലേക്ക് പോകാൻ നിക്കുമ്പോളാണ് അവർ ഒരു ന്യൂ ജോയിനീ ഉണ്ടെന്ന് പറഞ്ഞത് അതും എന്തോ റെക്കമന്റെഷൻ വഴി കയറിയത്.അത് കേട്ടതും അവളുടെ മനസ്സ് ഒന്ന് കനത്തു താരക്ക് റെക്കമന്റെഷൻ വഴി വരുന്നവരെ തീരെ ഇഷ്ട്ടമല്ല,അവരുടെ പണത്തിന്റെ ഹുങ്കും നെഗളിപ്പും കാണുമ്പോൾ താരക്ക് എന്തോ പോലെ ആണ് അതിനുള്ള കഴിവുണ്ടേൽ അവൾക്ക് ഒരു കുഴപ്പവുമില്ല.പക്ഷെ ഇങ്ങനെ കയറുന്ന ഭൂരിഭാഗത്തിനും അതില്ല എന്നാണ് അവളുടെ പക്ഷം.അത് ഓർത്ത് റൂമിലേക്ക് നടക്കുമ്പോളാണ് എന്നും തന്റെ നഴ്സിംഗ് അസിസ്റ്റൻസ് എടുക്കുന്ന നേഹ കുറച്ചു ദിവസം ലീവാണെന്ന കാര്യം അവൾ ഓർത്തത്.അവൾക്ക് പകരം ഇനി ഈ പുതിയ അവതാരം വല്ലോം ഡ്യൂട്ടിക്ക് കയറുമോ എങ്കിൽ അത് മാറ്റിക്കണം എന്ന് കരുതിയവൾ നഴ്സിംഗ് റൂമിലേക്ക് നടന്നു.ഹെഡ് നഴ്സ് കനകയോട് ഗുഡ് മോർണിംഗും പറഞ്ഞു ഉള്ളിലേക്ക് കയറിയ തന്നെ തിരിഞ്ഞു നോക്കിയ ആളെ കണ്ട് അക്ഷരാർത്ഥത്തിൽ താര ഞെട്ടി പോയിരുന്നു.പക്ഷെ അവനാണ് റെക്കമന്റെഷൻ വഴി വന്നത് എന്നറിഞ്ഞതും അവൾക്കാകെ വിഷമമോ സന്തോഷമോ അങ്ങനെ എന്തെക്കെയോ വന്നു.തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നവനെ ഒരു പരിചയ ഭാവം പോലും കാണിക്കാതെ എന്തെക്കെയോ വിളിച്ചു

പറഞ്ഞ് അവനെ ഡ്യൂട്ടിയിൽ നിന്ന് മാറ്റണം എന്ന് പോലും പറയാതെ അവൾ തന്റെ കൺസൾട്ടിങ് റൂമിലേക്ക് നടന്നു.

പുറത്ത് ഇരിക്കുന്ന പേഷ്യൻസിനോട് ഒന്ന് ചിരിച്ചു കൊണ്ടവൾ റൂമിലേക്ക് കയറി.അതിനു അകത്ത് കയറി അവൾക്ക് കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയായിരുന്നു.ഒരു ട്രെയിനിൽ വെച്ചു കണ്ട അവനു വേണ്ടി ഇത്രയൊക്കെ ആഗ്രഹിക്കണോ എന്ന് തലച്ചോർ ചോദിച്ചെങ്കിലും അവളുടെ മനസ്സ് അതിനെ എതിർത്തു.അവനോട് നേരത്തെ കാണിച്ചത് മോശമായിയെന്ന് അവളുടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു.അങ്ങനെ അവന്റെ വരവിനായി അവൾ കാത്തിരുന്നു.

🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷

ഡോക്ടറിന്റെ നേരത്തെയുള്ള പെർഫോമൻസ് ആലോചിച്ചതും ഡോർ നോക്ക് ചെയ്ത് അപ്പുറത്ത് നിന്ന് അകത്തേക്ക് വരാൻ പറഞ്ഞിട്ടാണ് ഞാൻ അകത്തേക്ക് കയറിയത് ഞാൻ അകത്തോട്ട് കയറിയത്.പക്ഷെ നേരത്തെ കണ്ട പോലെ കനത്ത മുഖമല്ല അവർക്ക് ഇപ്പോൾ അന്ന് കണ്ട പോലെ ആരെയും മയക്കുന്ന ചിരി വീണ്ടും അവരുടെ മുഖത്ത് വന്നിരിക്കുന്നു.എനിക്ക് വീണ്ടും ആള് മാറിയോ എന്നോർത്ത് ഞാൻ ആ ചിരിയിൽ മയങ്ങി അങ്ങനെ നിന്നു.

“എന്താടാ ചെക്കാ നീ മനുഷ്യന്മാരെ കണ്ടിട്ടില്ലേ…”എന്ന അവരുടെ ആ കളിപ്പിക്കുന്ന ശബ്ദമാണ് എന്നെ വീണ്ടും സ്വപ്ന ലോകത്ത് നിന്ന് തിരിച്ചു കൊണ്ടു വന്നത്.

“ഏഹ്…?”അവർ പറഞ്ഞത് വ്യക്തമാവാതെ ഞാൻ ചോദിച്ചു.

“ഇങ്ങനെ നോക്കി ചോര കുടിക്കാതെ ചെക്കാ…”എന്നും പറഞ്ഞവർ എണീറ്റ് എന്റെ അടുത്തോട്ട് വന്നു.

“അന്ന് കണ്ടേനെക്കാൾ ഗ്ലാമറായല്ലോടാ…”അവരെന്റെ യൂണിഫോമിന്റെ ഷോൾഡറിൽ പിടിച്ചു വലിച്ചു വിട്ടു കൊണ്ട് പറഞ്ഞു.അത് കൂടെ ആയതോടെ എന്റെ വാ പൊളിഞ്ഞു എന്ന് വേണേൽ പറയാം.

Leave a Reply

Your email address will not be published. Required fields are marked *