സണ്ണിച്ചന്റെ മാലാഖ
[ നളിനി രമണൻ ]
ഡെമോ ഡേറ്റ്

Kambi Stories
“എന്റെ വീട്ടുകാരിതറിഞ്ഞാൽ എന്നെ കൊല്ലും അപ്പച്ചാ …. അപ്പച്ചനെ കണ്ടപ്പോ എന്തോ ഒരു വിശ്വാസം തോന്നീട്ടാ അച്ഛൻ എന്നെയിവിടെ നിർത്തിയത്… ഇതിപ്പോ നിങ്ങളു രണ്ടു പേരും മോന്റെ അടുത്തേക്ക് പോകുവാന്ന് പറഞ്ഞാൽ അവരെന്റെ ജോലി രാജിവെപ്പിക്കും….”
ബസിറങ്ങി കല്ലിട്ട വഴിയിലൂടെ വീട്ടിലേക്ക് നടക്കുകയായിരുന്നു സാന്ദ്ര. അവളുടെ പതിഞ്ഞ ശബ്ദത്തിൽ പരിഭ്രമം നിറഞ്ഞിരുന്നു.
“ഹാ… അതിനിതൊന്നും പപ്പയോടു പറയണ്ടെന്നേ… അവരിപ്പോ എടക്കെടക്ക് കൊച്ചിനെ കാണാൻ വേണ്ടി വരുവോ.. അതും ഇത്രേം ദൂരം… പിന്നെ ഞങ്ങള് വേഗം തിരിച്ചു വരത്തില്ലേ…. ആറു മാസം എന്നൊക്കെ പറഞ്ഞാൽ സ്പീഡിൽ അങ്ങ് പോകത്തില്ലേ…..”
ഔസേപ്പച്ചൻ സംസാരിക്കുന്നതിനിടക്കും കുഞ്ഞുവാവയുടെ കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു.
“എന്നാലും അപ്പച്ചാ… ഞാനെങ്ങനെയാ അവടൊറ്റക്ക്… ആന്റണി ചേട്ടനും ഫാമിലിയും ആണേലും കൊഴപ്പല്ലാരുന്നു… ഇങ്ങേരെ എനിക്ക് അറിയത്തേയില്ല….🥺 ”
“കൊച്ച് പേടിക്കണ്ട… അവനൊരു പാവമാ… എന്നെ പോലങ്ങനെ മിണ്ടത്തില്ലെന്നേയുള്ളു… ശുദ്ധനാ… പിന്നെ വല്ലപ്പഴേ വീട്ടിൽ കാണത്തൊള്ളൂ….. ഫുൾ കറക്കമാ…. ഇനി ഒണ്ടേലും താഴെ എങ്ങാനും കെടന്നോളും. ഒരു പ്രശ്നത്തിനും വരികേല…കൊച്ച് മേലെ ധൈര്യമായിട്ട് കെടന്നോ…”
ഔസേപ്പച്ചന്റെ സംസാരം കേട്ടപ്പോൾ ചെറിയൊരു സമാധാനം തോന്നി സാന്ദ്രക്ക്.
അവൾ paying guest ആയി നിൽക്കുന്ന വീടിന്റെ ഉടമസ്ഥനാണ് ഔസേപ്പച്ചൻ. ഏതാണ്ട് ഒരു വർഷമായി സാന്ദ്ര ഈ വീട്ടിൽ താമസം തുടങ്ങിയിട്ട്. മൂന്നു നാല് ഹോസ്റ്റലുകൾ മാറി മാറി നിന്നിട്ടുണ്ട് അവൾ. മോശം ഭക്ഷണം, മോഷണം എന്ന് വേണ്ട ചട്ടിയടിക്കുള്ള പ്രലോഭനം വരെ ഉണ്ടായി. അങ്ങനെയാണ് പിജി നോക്കുന്നത്.
പക്ഷേ, നല്ലൊരു പിജി കിട്ടുന്നത് നീലക്കുറിഞ്ഞി പൂക്കുന്നത് പോലൊരു അപൂർവ സംഭവമാണെന്ന് അപ്പോഴാണ് അവൾക്കും അച്ഛനും മനസ്സിലായത്.
ഒടുവിൽ ക്ഷമകെട്ട് ‘നിന്റെ ഉദ്യോഗം ഒക്കെ നിർത്തി വീട്ടിലേക്ക് തിരിച്ച് പോര്….. പഴയ സ്കൂളിൽ തന്നെ ജോലി നോക്കാം ‘ എന്ന് വരെ അച്ഛൻ പറഞ്ഞു. സാന്ദ്രക്കതൊരു പേടിസ്വപ്നമായിരുന്നു.
അല്ലെങ്കിലും സാന്ദ്ര വീടിന്റെ പടിയിറങ്ങുന്നത് പോലും കണിശ്ശക്കാരനായ അച്ഛന് ഇഷ്ടമില്ല… അതുകൊണ്ട് തന്നെയാണ് അവൾ 28 വയസ്സായിട്ടും പുറം ലോകം കാണാത്തവളായി തുടർന്നത്. ഇതു വരെ പഠിച്ചതും ജോലി ചെയ്തതുമെല്ലാം വയനാട്ടിൽ തന്നെ. ചുരമിറങ്ങാൻ അച്ഛൻ സമ്മതിച്ചിട്ടില്ല.
ഇനിയുമിങ്ങനെ പോയാൽ തന്റെ ജീവിതം നശിക്കും എന്നുറപ്പുള്ളത് കൊണ്ടാണ് സാന്ദ്ര വീടിനടുത്തുള്ള പ്രൈവറ്റ് സ്കൂളിലെ പണി വിട്ട് മറ്റു ജില്ലകളിലും സംസ്ഥാനങ്ങളിലും ജോലിയന്വേഷിക്കാൻ തുടങ്ങിയത്. അങ്ങനെ കോട്ടയത്തൊരു സ്കൂളിൽ ജോലി കിട്ടി…. Join ചെയ്യാൻ വീട്ടുകാർ അമ്പിനും വില്ലിനും അടുത്തില്ലെങ്കിലും ഇപ്പോൾ കിട്ടുന്ന എണ്ണായിരം കുണുവയുടെ നാലിരട്ടി കിട്ടും എന്നു പറഞ്ഞപ്പോൾ അങ്ങു സമ്മതിച്ചു.
ഇതും പ്രൈവറ്റ് സ്കൂൾ തന്നെയാണ് പക്ഷേ, ഇന്റർനാഷണൽ ആണല്ലോ……. ഇനി ഈ എക്സ്പീരിയൻസ് വെച്ച് വിദേശത്തേക്ക് കടക്കണം… അതാണ് സാന്ദ്രയുടെ ലക്ഷ്യം. ഇതു വരെ കേട്ടിട്ട് പോലുമില്ലാത്ത സിലബസ് ഒക്കെ മെനക്കെട്ട് പഠിച്ച്, പത്തോ പതിനഞ്ചോ പേരോട് പോരാടി നേടിയ ആ ജോലിയാണ് ഇപ്പോൾ ഈസി ആയി വേണ്ടെന്ന് വെക്കാൻ പറയുന്നത്…. കളഞ്ഞിട്ട് വരാൻ പറയാൻ അച്ഛന് സുഖമാണ്……… പ്ലാനുകൾ എല്ലാം നടത്താമല്ലോ…. മോളെ വീണ്ടും കൈവെള്ളയിൽ കിട്ടും….. തൊട്ടടുത്തുള്ള സ്കൂളിൽ തന്നെ വീണ്ടും വിടാം…….. വീടിനടുത്തുള്ള ആ കോന്തന് കെട്ടിച്ചും കൊടുത്താൽ അത്രയും സന്തോഷം….. വളരേ കഷ്ടപ്പെട്ടാണ് അച്ഛന്റെ ഈ പ്ലാനുകളെയെല്ലാം അതിജീവിച്ചിവിടം വരെ എത്തിയത്.
