താരം തീർത്ത കൂടാരം – 2 4അടിപൊളി  

🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷

എന്റെ മുന്നിൽ ബ്രൗണിൽ ക്രീം ജിയോമെട്രിക്കൽ ഡിസൈനുള്ള ഫുൾ സ്ലീവ് ബ്ലൗസും ബ്രൗണിൽ ബ്രിക്ക് റെഡ് ബോഡറും ഫ്ലോറൽ ബ്ലോക്ക്‌ പ്രിന്റുമുള്ള ജോർജറ്റ് സാരിയുമുടുത്ത് ഇടതു കയ്യിൽ ഡോക്ടർസ് കോട്ടും സ്റ്റേതോസ്കോപ്പും മടക്കിയിട്ട് നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുന്ന ട്രെയിനിൽ വച്ചു കണ്ട ആന്റി.

അവരെ കണ്ടതും ഞാൻ ആ മുഖത്തേക്ക് തന്നെ വായും പൊളിച്ചു നോക്കി നിന്ന് പോയി,എന്തോ ഒരു പ്രേത്യേക തരം കുളിര് എന്നെ വന്നു മൂടി.ട്രെയിനിൽ വെച്ചു കണ്ടത് പോലയേ അല്ല…മറക്കേണ്ടത് എല്ലാം മറച്ചു കയ്യും മുഖവും മാത്രം കാണുന്ന രീതിയിലാണ് ഇന്ന് സാരിയുടുത്തിരിക്കുന്നത്,പക്ഷെ അവർക്ക് ഒന്ന് കൂടി ഭംഗി വെച്ചത് പോലെ…ആ ഇനി എന്റെ

തോന്നലാണോന്നാവോ…ആഹ് എന്തേലും ആവട്ടെ എന്നോർത്ത് ഞാൻ പരിസരം മറന്ന് ആ സൗന്ദര്യമാസ്വദിച്ചു കൊണ്ടിരുന്നു.പക്ഷെ ആ മുഖത്ത് എന്നെ ഇതിനു മുമ്പ് കണ്ട ഒരു ഭാവവുമുണ്ടായിരുന്നില്ല,തികച്ചും ഒരു അപരിചിതനെ കണ്ട ഒരു മുഖ ഭാവമായിരുന്നു അവർക്ക്.അത് കണ്ട് ഇനി എനിക്ക് ആള് മാറി പോയോ എന്ന് വരെ തോന്നി പോയി.അതോടെ എന്റെ സന്തോഷം ഇല്ലാണ്ടായി തുടങ്ങി.

“ആഹ് ഡോക്ടറേ…ഇതാണ് ആദി ദേവ്…ന്യൂ ജോയിനീ…പിന്നെ ഡോക്ടറെ പുതിയ ഇര…അല്ല നഴ്സിംഗ് അസിസ്റ്റന്റ്…” നഴ്സിംഗ് സുപ്രണ്ട്ന്റെ കളിയാക്കിയുള്ള സംസാരം കേട്ടാണ് ഞാൻ അവിടേക്ക് സ്വപ്ന ലോകത്ത് നിന്നും തിരിച്ചെത്തിയത്…ആ വാക്കുകൾ കേട്ട് ഞാൻ ആദ്യമൊന്ന് ഞെട്ടി അറക്കാനുള്ള മാടാണ് ന്ന് അല്ലേ ഈ തള്ളയിപ്പോ പറയാതെ പറഞ്ഞേ…

“ആഹ അപ്പൊ ഇതാണല്ലേ എല്ലാവരും പറഞ്ഞോണ്ടിരുന്ന മാനേജ്മെന്റിന് വേണ്ടപ്പെട്ട റിക്രൂട്ട്മെന്റ്…മ്മ്മ്…അതെന്തായാലും നന്നായി എനിക്ക് ഇങ്ങനെ പിടിപ്പാടും വെച്ച് കണ്ടവരുടെ ഔദാര്യത്തിൽ കയറി വരുന്നവരെ തീരെ ഇഷ്ട്ടമല്ല…”എന്നൊരു പുച്ഛത്തോടെ എന്നെ നോക്കി ഡോക്ടർ അവർക്ക് മറുപടി കൊടുത്തതും എന്റെ കാര്യം തീരുമാനമായി എന്ന് ഞാൻ ഉറപ്പിച്ചു.എന്നെ അറക്കാൻ പോണ കാലനെയാണോ ഞാൻ ദേവതയെ പോലെ കണ്ടേ എന്നോർത്ത് ഞാൻ വിലപിച്ചു.

“ഇതിനു മുമ്പ് എവിടേലും വർക്ക്‌ ചെയ്തിട്ടുണ്ടോടാ…?”എന്നെ നോക്കി ഡോക്ടറുടെ കടുപ്പിച്ചുള്ള ചോദ്യം.അത് കേട്ടതും

“മ്മ്ച്ച്…”എന്നും പറഞ്ഞു ഞാൻ ചുമൽ കൂച്ചി.അത് കണ്ടതും

“ദേ ചെക്കാ…എന്തേലും ചോദിച്ചാൽ വാ തുറന്ന് മറുപടി പറഞ്ഞോണം…അല്ലാണ്ട് ഇങ്ങനെ മുക്കേം മൂളേം ചെയ്‌താൽ മാനേജ്മെന്റ്നു വേണ്ടപ്പെട്ടതാണെന്ന് ഒന്നും ഞാൻ നോക്കില്ല നല്ല പെട കിട്ടും എന്റെ ന്ന്…കേട്ടോടാ…?”അവരെന്നെ നോക്കി ചീറി.അതിനു മൂളി തലയാട്ടാൻ നിന്നതും അവര് പറഞ്ഞ പോലെ

വല്ലോം ചെയ്താലോ എന്നോർത്ത് ഞാൻ പെട്ടെന്ന്

“ആഹ് കേട്ടു…”എന്ന് അവരെ നോക്കി പറഞ്ഞു.

“മ്മ്മ്…പിന്നെ നോക്കീം കണ്ടും എല്ലാം മര്യാദക്ക് ചെയ്തോണം…എന്തേലും തെറ്റ് കണ്ടാൽ ഞാൻ അപ്പോൾ റിപ്പോർട്ട്‌ ചെയ്യും…അതിൽ ഒരു എസ്ക്യൂസും കാണില്ല…മനസ്സിലായോ…?”വീണ്ടും അവരുടെ കടുപ്പിച്ചുള്ള കല്പന.

“ആഹ്…മനസ്സിലായി…”ഇവിടുന്ന് അപ്പോ പെട്ടെന്ന് തന്നെ ഡിസ്മിസ്സൽ കിട്ടുമെന്ന് മനസ്സിലാക്കി കൊണ്ട് ഞാൻ പറഞ്ഞു.ഇതെല്ലാം കണ്ടും കേട്ടും മറ്റേ തള്ള ചിരിയും കടിച്ചു പിടിച്ചു നിൽപ്പുണ്ട്.എന്നെ കൊണ്ട് പെടുത്തിയിട്ട് നിൽക്കണേ കണ്ടില്ലേ തള്ള…ഇവര് വല്ല പാണ്ടി ലോറിയും കയറി ചാകണേ എന്ന് പ്രാകാൻ നിന്നതും

“എന്നാൽ ഐശ്വര്യമായിട്ട് പേഷ്യന്റ് ചാർട്ടും വാങ്ങി എന്റെ റൂമിലോട്ട് വാ…അപ്പോ ശെരി കനക OP കഴിഞ്ഞിട്ട് കാണാം…” എന്നും പറഞ്ഞവർ അവരുടെ റൂമിലേക്ക് നടന്നു.ആ പോക്കും നോക്കി

“എന്റെ ജീവിതം നായ നക്കിയല്ലോ”എന്നോർത്ത് നിന്നതും.ഹെഡ് നേഴ്സ് എന്റെ കയ്യിലേക്ക് പേഷ്യന്റ്സ് ചാർട്ട് വെച്ചു തന്നു എന്നിട്ട്

“,ഈ ഹോസ്പിറ്റലിൽ കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല ഡോക്ടറെ ഒപ്പം തന്നെ ഫസ്റ്റ് ഡേ കിട്ടിയ താൻ നല്ല ലക്കിയാണ്…കുറച്ചു ദേഷ്യമൊക്കെ ഉണ്ടെന്നേയൊള്ളു ആള് പാവമാ നോക്കിയും കണ്ടും നിന്നാൽ മതി,അപ്പോ all the best…” എന്നും പറഞ്ഞവരും പോയി.

Leave a Reply

Your email address will not be published. Required fields are marked *