രുദ്രസേനൻ – 1
[ Abarijithan ]
അപ്പോഴാണ് കൊട്ടാരവാതിലിലൂടെ ഒരു കുതിരയുടെ കുതിപ്പ് കേട്ടത്.
ടക്… ടക്… ടക്…!
ശ്വാസംമുട്ടിയ നിലയിൽ കുതിരപ്പുറത്ത് ഒരാൾ കൊട്ടാരത്തിലേക്ക് പാഞ്ഞെത്തി.
അയാൾ കുതിരയിൽനിന്ന് ചാടിയിറങ്ങി നേരെ രാജാവിന്റെ മുന്നിലെത്തി.
“മഹാരാജാവേ…!”
ശ്വാസം നേരെയാക്കാൻ പോലും കഴിയാതെ അയാൾ പറഞ്ഞു.
“അയൽരാജാവ് തന്റെ സൈന്യത്തെ അയച്ചിട്ടുണ്ട്. രാജകുമാരിയെ കൊല്ലാനാണ് അവരുടെ ലക്ഷ്യം. എത്രയും വേഗം എന്തെങ്കിലും ചെയ്യണം!”
വാർത്ത കേട്ടതോടെ കൊട്ടാരത്തിൽ ഭീതി പടർന്നു.
രാജാവ് സിംഹാസനത്തിൽനിന്ന് എഴുന്നേറ്റു.
“മഹാമന്ത്രിയെയും സൈന്യാധിപനെയും ഉടൻ വിളിക്കൂ!”
അൽപ്പസമയത്തിനകം മഹാമന്ത്രി
രാജാവിന്റെ മുന്നിലെത്തി.
“അവൾ ഇപ്പോൾ എവിടെയാണ്?” രാജാവ് ചോദിച്ചു.
“മഹാരാജാവേ, ഇവിടെനിന്ന് നാല് ദിവസത്തെ യാത്ര അകലെയാണ്.”
“അവളുടെ കൂടെ എത്ര പേരുണ്ട്?”
“പതിമൂന്ന് രാജഭടന്മാർ.”
രാജാവ് ഒരു നിമിഷം മൗനമായി നിന്നു.
“സൈന്യാധിപൻ എവിടെയാണ്?”
മഹാമന്ത്രി ശാന്തമായി മറുപടി പറഞ്ഞു.
“അദ്ദേഹം രാജകുമാരിയുടെ കൂടെയുണ്ട്, മഹാരാജാവേ.”
രാജാവിന്റെ മുഖത്ത് ചെറിയൊരു ആശ്വാസം തെളിഞ്ഞു.
“എങ്കിൽ ഭയപ്പെടേണ്ട. രുദ്രസേനൻ അവളുടെ കൂടെയുണ്ടെങ്കിൽ അവൾ സുരക്ഷിതയാണ്.”
അദ്ദേഹം വീണ്ടും സിംഹാസനത്തിലേക്ക് ഇരുന്നു.
“സദസ്സ് പുനരാരംഭിക്കട്ടെ.”
എന്നാൽ രാജാവിന്റെ മനസ്സിൽ അപ്പോഴും ഒരു ആശങ്ക ബാക്കിയുണ്ടായിരുന്നു.
കാരണം, രുദ്രസേനന്റെ ശക്തിയിൽ അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നെങ്കിലും ശത്രുരാജ്യത്തിന്റെ നീക്കങ്ങൾ അത്ര നിസ്സാരമായിരുന്നില്ല.
അതേസമയം…
ക്ഷേത്രത്തിലെ പൂജകളും ചടങ്ങുകളും നടത്താനായി അവർ എത്തിയിരുന്നു.
മഹർഷിയുടെ വാക്കുകളാണ് രാജകുമാരിയെ ഇവിടെ അതീവ രഹസ്യമായി എത്തിച്ചത് .
രാജകുമാരിയെ കാണാൻ വല്ലാത്തൊരു ഭംഗിയാണ് നീണ്ട കറുത്ത മുടി നിതംബംവരെ അലസമായി ഒഴുകിയിറങ്ങി. വിടർന്ന മിഴികളും കാമുകഭാവം തുളുമ്പുന്ന നോട്ടവും ചുവന്ന അധരങ്ങളും അവളുടെ മുഖത്തിന് വശ്യമായ സൗന്ദര്യം നൽകി.
നേർത്ത
അരക്കെട്ടും മനോഹരമായ നിതംബവടിവും പട്ടുസാരിക്കുള്ളിൽ ആകർഷകമായി തെളിഞ്ഞു. മാറിടത്തിന് മുകളിലൂടെ ചുറ്റിയ പട്ടുവസ്ത്രവും അരയിൽ തിളങ്ങുന്ന സ്വർണച്ചരടും അവളുടെ അഴകിന് കൂടുതൽ ചാരുത പകർന്നു.
അവൾ നടന്നുനീങ്ങുമ്പോൾ സാരിയുടെ മടക്കങ്ങൾ മൃദുവായി ഇളകി, ആഭരണങ്ങൾ തിളങ്ങി; അവളുടെ വശ്യമായ സൗന്ദര്യം കണ്ടാൽ ആരുടെയും കണ്ണുകൾ ഒരു നിമിഷം അവളിൽ തങ്ങിപ്പോകുമായിരുന്നു.
അവിടെ നടക്കാൻ പോകുന്ന പൂജ എന്തിനാണെന്നോ എന്താണെന്നോ ഒന്നും രാജകുമാരിക്ക് അറിയില്ലായിരുന്നു പിതാവ് നൽകിയ ഉപദേശം ദേവമ്മ യെ
അനുസരിക്കുക എന്ന് മാത്രം ആണ്
ഒരു വലിയ വെള്ളച്ചാട്ടത്തിന്റെ അരികിലുള്ള പുരാതന ഗുഹാക്ഷേത്രമായിരുന്നു അത് ഉയരമുള്ള പാറക്കെട്ടിൽനിന്ന് പതിച്ചൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ ഇരമ്പൽ ചുറ്റുമുള്ള വനത്തെ മുഴുവൻ പ്രകമ്പനം കൊള്ളിച്ചു.
വെള്ളച്ചാട്ടത്തിന്റെ ഒരു വശത്ത് പാറകൾക്കിടയിൽ മറഞ്ഞുകിടന്നിരുന്നു ഗുഹയുടെ പ്രവേശനകവാടം. പുറത്തുനിന്ന് നോക്കിയാൽ അതൊരു സാധാരണ പാറയിടുക്കായി മാത്രമേ തോന്നുമായിരുന്നുള്ളൂ.
ഗുഹയ്ക്കുള്ളിലേക്ക് നീളമുള്ള പാറച്ചുവരുകൾക്കിടയിലൂടെ നടന്നുകയറുമ്പോൾ പുറത്തെ ശബ്ദങ്ങൾ പതുക്കെ മങ്ങുകയും തണുത്ത ഈർപ്പമുള്ള കാറ്റ് മുഖത്തടിക്കുകയും ചെയ്തു. ഗുഹയുടെ പ്രവേശനഭാഗം വളഞ്ഞുപോകുന്നതിനാൽ
പുറത്തുനിന്ന് അകത്തുള്ളതൊന്നും കാണാൻ കഴിയില്ലായിരുന്നു; അതുപോലെ അകത്തുനിന്ന് പുറത്തു നടക്കുന്ന കാര്യങ്ങളും ദൃശ്യമാകില്ല. എന്നാൽ ഗുഹയുടെ മുകൾഭാഗത്തെ പാറകൾക്കിടയിൽ പ്രകൃതിദത്തമായി രൂപപ്പെട്ടിരുന്ന ഇടുങ്ങിയ വിള്ളലുകളിലൂടെ സൂര്യപ്രകാശം അകത്തേക്ക് കടന്നുവന്നു.
ആ പ്രകാശരശ്മികൾ ഗുഹയുടെ ഇരുട്ടിനെ തുളച്ചുകൊണ്ട് പാറത്തറയിൽ സ്വർണനിറത്തിലുള്ള വെളിച്ചപ്പാടുകൾ തീർത്തു.
ഗുഹയുടെ ഉള്ളിലേക്ക് ഏറെ ദൂരം നടന്നുചെന്നാലേ പ്രധാന ശ്രീകോവിലിലെത്താൻ കഴിയുമായിരുന്നുള്ളൂ.
