രുദ്രസേനൻ – 1 1അടിപൊളി  

☐ പെട്ടന്ന്

ടക്… ടക്… ടക്… ടക്…!

മരങ്ങൾക്കിടയിൽനിന്ന് ഒരു ശബ്ദം ഒരു നിഴൽ രൂപം തെളിഞ്ഞു വന്നു

ഒന്ന്…

രണ്ട്

മൂന്ന്

നാല്…..

പത്ത്…

ഇരുപത്…

അവസാനം അൻപതോളം സൈനികർ എല്ലാവരും നിശ്ചലരായി കൂട്ടത്തിലെ നേതാവ്

അലറി വിളിച്ചു

“ആരെയും ജീവനോടെ വിടരുത്!”

ആക്രമിക്കു………

അവർ മുന്നോട്ടു പാഞ്ഞു.

പെട്ടന്ന് എല്ലാവരും ആയുധമെടുത്തു അക്രമണത്തിന് ഒരുങ്ങി ഉള്ളിൽ ഭയവും ഭീദിയും.

ശത്രുക്കൾ തൊട്ടടുത്ത നിമിഷം

ശ്ശ്വീഇഇങ്…!

വായുവിലൂടെ രണ്ട് ഉരുമികൾ മിന്നൽവേഗത്തിൽ പാഞ്ഞുപോയി.

അവ ചുറ്റിത്തിരിഞ്ഞ് ശത്രുക്കളുടെ ആയുധങ്ങൾ തെറിപ്പിച്ചു.

ചിലർ നിലത്തുവീണു. മറ്റുചിലർ ഭയന്ന് പിന്നോട്ടുമാറി.

കുതിരക്കാരൻ……

എല്ലാവരും കുതിരക്കാരനിലേക്ക് ഉറ്റു നോക്കി.

കുതിരവണ്ടിയുടെ മുന്നിൽ, ഇത്രയും നേരം ഒരു സാധാരണ കുതിരക്കാരനെപ്പോലെ സഞ്ചരിച്ചിരുന്ന ആ മനുഷ്യൻ…. അത് സാദാരണ ക്കാരൻ അല്ല നിമിഷനേരംകൊണ്ട് ശത്രുസൈന്യത്തിന്റെ ആക്രമണം തടഞ്ഞത് കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു.

രണ്ട് ഉരുമികളും വീണ്ടും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായി. അദ്ദേഹം കൈകൾ ചലിപ്പിച്ചപ്പോൾ അവ വായുവിൽ വട്ടമിട്ട് വീണ്ടും അദ്ദേഹത്തിന്റെ കൈകളിലെത്തി.

പെട്ടെന്ന് അദ്ദേഹത്തിന്റെ തലപ്പാവ് അഴിഞ്ഞ് നിലത്തുവീണു.

അതോടെ ഇത്രയും നേരം മറഞ്ഞിരുന്ന മുഖം വ്യക്തമായി.

എല്ലാവരും അത്ഭുതത്തോടെ സ്തംഭിച്ചുനിന്നു.

ഒരു പ്രായമായ ശത്രുസൈനികൻ വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു:

“അത്… അസാധ്യമാണ്!”

“എന്താണ്?” അടുത്തുനിന്ന സൈനികൻ ചോദിച്ചു.

അയാൾ ആ മനുഷ്യന്റെ മുഖത്തേക്ക് നോക്കി.

“രുദ്രസേനൻ!”

ആ പേര് കേട്ടതോടെ ശത്രുസൈനികരുടെ മുഖത്തെ ആത്മവിശ്വാസം അപ്രത്യക്ഷമായി.

“പക്ഷേ അദ്ദേഹം കൊട്ടാരത്തിലാണെന്നായിരുന്നു വിവരം!”

രുദ്രസേനൻ കുതിരപ്പുറത്തുനിന്ന് താഴെയിറങ്ങി.

അദ്ദേഹത്തിന്റെ മുഖത്ത് കോപമില്ലായിരുന്നു. ഭയമില്ലായിരുന്നു.

അദ്ദേഹം ശാന്തമായി പറഞ്ഞു:

“നിങ്ങൾ തെറ്റായ വഴിയാണ് തിരഞ്ഞെടുത്തത്.”

ഒരു നിമിഷം നിശ്ശബ്ദത.

“ഇനി ജീവനോടെ മടങ്ങണമെങ്കിൽ ആയുധങ്ങൾ താഴെയിടുക.”

ഭയവും ഭീതിയും കലർന്ന ശബ്ദത്തിൽ അവരുടെ നേതാവ് ആക്രമിക്കാൻ

ആജ്ഞാപിച്ചു.

ചിലർ വീണ്ടും ആക്രമിക്കാൻ ശ്രമിച്ചു.

അടുത്ത നിമിഷം ഉരുമികൾ വായുവിൽ ചുഴറ്റി.

രുദ്രസേനന്റെ നീക്കങ്ങൾ മിന്നൽവേഗത്തിലായിരുന്നു. ശത്രുക്കളുടെ വാളുകൾ ഒന്നിനുപിന്നാലെ ഒന്നായി കൈവിട്ടു.

അദ്ദേഹം ഒരേസമയം രണ്ട് ഉരുമികളും നിയന്ത്രിച്ചുകൊണ്ട് ശത്രുക്കളുടെ ആക്രമണങ്ങൾ തടഞ്ഞു. ഒരാളുടെ വാൾ

തെറിപ്പിച്ച ഉടൻ മറ്റൊരാളുടെ കുന്തം തട്ടിമാറ്റി. അദ്ദേഹത്തിന്റെ ഓരോ നീക്കവും കൃത്യമായിരുന്നു; അനാവശ്യമായ ഒരു ചലനംപോലും ഉണ്ടായിരുന്നില്ല.

അൽപ്പസമയത്തിനകം അവരുടെ നിര തകർന്നു.

“പിന്നോട്ട്!” ഒരാൾ അലറി.

“ഓടൂ!”

അൻപതോളം സൈനികർ കാട്ടിലേക്ക് ചിതറിയോടി.

രുദ്രസേനൻ അവരെ പിന്തുടർന്നില്ല.

അദ്ദേഹം കുതിരയുടെ കടിഞ്ഞാൺ പിടിച്ച് വീണ്ടും കുതിരവണ്ടിയുടെ മുന്നിലെത്തി.

സംഘത്തിലുണ്ടായിരുന്നവർ അദ്ദേഹത്തെ നോക്കി നിശ്ശബ്ദരായി നിന്നു.

അവർ ഇത്രയും നേരം ഒരു സാധാരണ കുതിരക്കാരനോടൊപ്പമാണ് യാത്ര ചെയ്തിരുന്നതെന്ന് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല.

ആ മനുഷ്യൻ രാജ്യത്തിന്റെ ഏറ്റവും ശക്തനായ സൈന്യാധിപനായിരുന്നു.

രുദ്രസേനൻ.

യുദ്ധഭൂമിയിൽ അദ്ദേഹത്തിന്റെ പേര് കേട്ടാൽ ശത്രുക്കൾപോലും ജാഗ്രതയോടെ നീങ്ങുമായിരുന്നു. ആയുധങ്ങളിലുള്ള പ്രാവീണ്യം മാത്രമല്ല, ശത്രുവിന്റെ നീക്കങ്ങൾ മുൻകൂട്ടി തിരിച്ചറിയാനുള്ള ബുദ്ധിയും ക്ഷമയും അദ്ദേഹത്തെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കി. എന്നാൽ തന്റെ

കഴിവുകളെക്കുറിച്ച് വീമ്പുപറയുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നില്ല. രാജകുമാരിയുടെയും സംഘത്തിന്റെയും സുരക്ഷ ഉറപ്പാക്കിയശേഷം അദ്ദേഹം വീണ്ടും യാത്ര തുടരാൻ നിർദേശം നൽകി.

കാട്ടിലെ ആക്രമണം ഒരു മുന്നറിയിപ്പായിരുന്നു. രാജകുമാരിയെ ലക്ഷ്യമിട്ടവർ ആരാണെന്നും അവരുടെ പിന്നിൽ പ്രവർത്തിക്കുന്ന ശക്തി എത്രത്തോളമാണെന്നും ഇനിയും വ്യക്തമായിരുന്നില്ല. അതുകൊണ്ട് കൂടുതൽ ജാഗ്രതയോടെ യാത്ര തുടർന്നു.

Updated: October 27, 2026 — 2:23 pm

Leave a Reply

Your email address will not be published. Required fields are marked *