പുതു ദാമ്പത്യം – 6 LikeNew 

പുതു ദാമ്പത്യം – 6

[ മോങ്കി ]

[ Previous Part ] [ www.kambi.pw ]


ഞാൻ : നീ എന്നെ എന്ത് ചെയ്യാൻ പോവാ?

അവൾ : ഗായത്രിയെ പോലെ തന്നെ ഞാനും ഇനി എൻ്റെ ഭർത്താവിനെ കിടപ്പറയിൽ എൻ്റെ അടിമയാക്കി മാറ്റാൻ പോവാ. എന്താ എന്തെങ്കിലും എതിർപ്പുണ്ടോ എൻ്റെ ഭർത്താവിന്?

ഇതൊക്കെ ആ ഗായത്രി എഴുതി കൊടുത്തത് കാണാതെ പഠിച്ചിട്ട് പറയുന്നത് പോലെയുണ്ട്. കാരണം എൻ്റെ ഭാര്യ ഒരിക്കലും അതുവരെ ഇങ്ങനെ സംസാരിക്കുക പോലും ഇല്ലായിരുന്നു . എന്തായാലും അവൾക്ക് എന്നെ ഡൊമിനേറ്റ് ചെയ്യാനുള്ള ആഗ്രഹം ഉണ്ടെന്ന് ഈ അടുത്തായി അവൾ സൂചനകൾ തന്നിരുന്നു. എന്ത് ഫാൻ്റസിയും തോന്നിയാൽ അപ്പൊൾ എന്നോട് തുറന്ന് പറയുന്ന സ്വാതന്ത്യം അവൾക്ക് ഉണ്ട്.

ഞാൻ : അതേ. എനിക്ക് താല്പര്യം ഇല്ല.

അവളെ ഒന്ന് ടെസ്റ്റ് ചെയ്യാൻ ഞാൻ തീരുമാനിച്ചു. ഒപ്പം എൻ്റെ ഉള്ളിൽ ഇതൊക്കെ പ്രായോഗികം ആകുമോ എന്ന് സംശയങ്ങളും ഉണ്ടായിരുന്നു.

പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് അങ്ങനെ കടുപ്പിച്ച് പറയേണ്ട എന്ന് തോന്നിയത്. എൻ്റെ ഭാര്യ ആവട്ടെ അടുത്ത എന്ത് പറയണം എന്ന് അറിയാതെ നിന്നു. കാരണം ഗായത്രി അവൾക്ക് പറഞ്ഞുകൊടുത്ത സ്ക്രിപ്റ്റിൽ ഇത് ഉണ്ടായിരുന്നു കാണില്ല. ഞാൻ താല്പര്യം ഇല്ല എന്ന് പറയുമെന്ന് അവൾ പ്രതീക്ഷിച്ച് കാണില്ല.

ഞാൻ : നിനക്ക് ആരാ ഇതൊക്കെ തന്നത്? ആ ഗായത്രി ആണോ?

അവൾ : ഏട്ടന് താല്പര്യം ഉണ്ടാവും എന്ന് കരുതിയിട്ട. സോറി ഏട്ടാ.

ഞാൻ : നീ ഇവിടെ ഇരിക്കു. എന്താ നിൻ്റെ പ്ലാൻ? ഇന്ന് അയാള് എന്നെ ഫോൺ ചെയ്തിരുന്നു. നിനക്ക് ഗായത്രിയുടെ അടുത്ത് പോയി എല്ലാം നേരിൽ കാണാൻ താല്പര്യം

ഉണ്ടെങ്കിൽ എന്നോട് പറയാതെ ഇരുന്നത് എന്താ?

നിനക്ക് എന്നോട് പലതും തുറന്ന് പറയാൻ മടിയുണ്ട് എന്ന് എനിക്ക് അറിയാം. നിന്നെ നിൻ്റെ വീട്ടുകാർ അങ്ങനെ വളർത്തിയതുകൊണ്ട് ആണ് അത്. നിനക്ക് എൻ്റെ ഒപ്പം ഉള്ള ജീവിതത്തിൽ പൂർണമായും എല്ലാ സ്വാതന്ത്ര്യം ഉണ്ട്.

ഞാൻ അവളെ തലോടിക്കൊണ്ട് ഇതെല്ലാം പറഞ്ഞു.

ഞാൻ : എന്തായാലും ഈ വേഷം നിനക്ക് നന്നായി തന്നെ ചേരുന്നുണ്ട്.

അവൾ : ഹൊ. എന്തു ചൂടാണ് ഇതിട്ടിട്ട്. എസി ഇട്ടിട്ടും നല്ല ചൂട്.

ഞാൻ : എടി അതൊക്കെ നല്ല തണുപ്പുള്ള രാജ്യങ്ങൾ അല്ലെ. അവിടെ ഇതൊക്കെ ഇട്ടിട്ട് പോലും ചൂട് എടുക്കും. പിന്നെ നമ്മുടെ നാട്ടിൽ പറയണോ.

നിനക്ക് നാടൻ വേഷങ്ങൾ തന്നെയാണ് കൂടുതൽ ചേരുന്നത്.

അവൾ : അപ്പൊൾ എൻ്റെ ഫാൻ്റസി എല്ലാം പറഞ്ഞാല് നിങൾ നടത്തി തരുമോ?

ഞാൻ : പെണ്ണുങ്ങൾ ആവുമ്പോൾ പല ഫാൻ്റസികൾ കാണും. എല്ലാം അങ്ങ് നടത്തി തരാൻ പറ്റുമോ?

ഞാൻ തമാശ പോലെ അങ്ങനെ പറഞ്ഞു. പക്ഷേ അവളുടെ എന്ത് ഫാൻ്റസിയും നടത്തിക്കൊടുകാൻ ഏത് അറ്റം വരയും പോകാൻ ഞാൻ മനസ്സുകൊണ്ട് തയാർ ആയിരുന്നു.

അവൾ : അതെന്താ നിങ്ങൾക്ക് മനസിലുള്ള ഫാൻ്റസി ഒന്നും നടത്തണമെന്ന് ഇല്ലേ? വലിയ ഫെംഡം അടിക്ട് ആയിരുന്നിലോ.

ഞാൻ : സിനിമയും ജീവിതവും തമ്മിൽ നല്ല വ്യത്യാസം ഉണ്ടാവില്ലേ? അതുപോലെ തന്നെ ഇതും. എല്ലാം വീഡിയോയിൽ കാണാൻ കൊള്ളാം. എത്രയോ പേരുടെ ജീവിതം ഇത് കാരണം കുളമായിരുന്നു. ഫെംഡം എന്ന് പറഞ്ഞു തുടങ്ങും . പിന്നെ ഡോസ് കൂട്ടി

എവിടെ വരെയാ പോവുക…

അവൾ : അങ്ങനെ അല്ല. ചെയ്യാൻ പറ്റുന്നത് ആണെങ്കിൽ നമുക്ക് ചെയ്ത് നോക്കിയാലോ? നിർത്തണം എന്ന് തോന്നിയാൽ അപ്പൊൾ നിർത്തണം. അത്ര തന്നെ

അവൾ എനിക്ക് കൂടുതൽ ധൈര്യം തരിക ആയിരുന്നു. അവൾക്ക് എല്ലാത്തിനെക്കുറിച്ചും ബോധം ഉണ്ടെന്ന് എനിക്ക് മനസിലായി. ഞാൻ ഇത്തരം കഥകൾ വായിക്കും എന്ന് അറിഞ്ഞപ്പോൾ ആദ്യം വിഷമിക്കുകയും എന്നിൽ നിന്ന് അകലം പാലിക്കുകയും ചെയ്തിരുന്നാവൾ ഇന്ന് എന്നെ ഫെംഡം ചെയ്യാൻ തയാറായി നിൽക്കുന്നു. എനിക്ക് വേണ്ടി ആണോ അതോ അവളുടെ ഉള്ളിലും ആഗ്രഹം ഉണ്ടായി തുടങ്ങിയോ. എനിക്ക് ഒന്നും മനസിലാകുന്നില്ലായിരുന്നു.

ഞാൻ : എനിക്ക് അറിയില്ല . ദാ ഇത് കണ്ടില്ലേ?

ഞാൻ അവളെ അത് കാണിച്ച് കൊടുത്തു.

അവൾ അത് വായിച്ച് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *