ലൈഫ് ഓഫ് വൈഫ്‌ – 2 2

ലൈഫ് ഓഫ് വൈഫ്‌ – 2

Life of wife | Author : Humble Man

[ Previous Part ] [ www.kambi.pw ]


ഇത് ലൈഫ് ഓഫ് വൈഫ്‌ എന്ന കഥയുടെ തുടർഭാഗമാണ്.ചില തിരക്കുകളും കാര്യങ്ങളും ഉണ്ടായിരുന്നത് കൊണ്ടാണ് തുടർഭാഗത്തിന് ഇത്രയും വൈകിയത്.

ആദ്യഭാഗം പലർക്കും മനസ്സിലായില്ല കാരക്റ്റർ മനസ്സിലാകുന്നില്ല എന്ന് പറഞ്ഞത് കണ്ടു.

ഇത്തവണ അതെല്ലാം പരിഹരിച്ചു നല്ല രീതിയിൽ എഴുതാൻ ശ്രമിക്കുന്നു.

തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.

ഇത് തികച്ചും സാങ്കൽപ്പിക കഥയാണ്.

മാധുരിയുടെ വീട്

അവളുടെ മകൻ ഹോസ്റ്റലിലേക് തിരിച്ചു പോകുന്ന തിരക്കിലാണ്.

രാവിലെ തന്നെ അവനിഷ്ടപ്പെട്ട പലഹാരങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാണ് മാധുരി.

അവൻ ബാഗ് അടച്ചു അടുക്കളയിലേക്ക് നോക്കി അവളെ വിളിച്ചു.

“ഞാൻ പോകുവാ ഇനിയും നിന്നാൽ ബസ് കിട്ടില്ല ”

അവൾ വേഗം അടുക്കളയിൽ നിന്ന് അച്ചപ്പവും കുഴലപ്പവും നിറച്ച കുപ്പിയുമായി വന്നു.

“ദേ മാധു ഇപ്പോൾ തന്നെ ബാഗ് ഫുൾ ആയി…. ഇനി ഇതിൽ കേറ്റാൻ സ്ഥലമില്ല ”

അവൻ കൊഞ്ചിക്കൊണ്ട് അവളോട് പറഞ്ഞു.

സ്നേഹം കൂടുമ്പോൾ അവൻ അവളെ മാധു എന്നാണ് വിളിക്കുന്നത്.

“അതൊക്കെ കേറിക്കോളും ”

അതും പറഞ്ഞു അവൾ ബാഗ് തുറന്നു സാധനങ്ങൾ കേറ്റി വച്ചു.

മാധുരി :”ഇപ്പൊ എങ്ങനെയാ കേറിയത് ”

കിരൺ :”ഓ ഇതാ ഇപ്പോൾ വലിയ കാര്യമായെ ”

മാധുരി :”ഒന്ന് പോടാ ചെക്കാ ”

കിരൺ :”ഞാൻ പോകുവാ…. ഇനി 5 മാസം കഴിഞ്ഞ് കാണാം ”

മാധുരി :”പോയിട്ട് വാ ”

അവൻ പടിവാതിൽ കടന്നു ഒന്ന് ചിന്തിച്ച ശേഷം തിരിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കി എന്നിട്ട് ശ്വാസം കുറച്ചു ഉള്ളിലേക്കെടുത്തു ചോദിച്ചു.

“മാധു….”

“എന്താടാ ”

“എന്റെ മാധു കുട്ടിക്ക് ആരെ

എങ്കിലും ഇഷ്ടമുണ്ടോ ”

അവൾ ഒരു ഞെട്ടലോടെ അവനെ നോക്കി.

കിരൺ :”എന്താ മാധു ഇങ്ങനെ നോക്കുന്നത്….ഞാൻ ചോദിച്ചതാ…. ഇനി അങ്ങനെ വല്ലതും ഉണ്ടെങ്കിൽ എനിക്ക് പ്രശ്നമൊന്നുമില്ല ഒരു വർഷം കഴിഞ്ഞാൽ എന്റെ എക്സാം എല്ലാം കഴിഞ്ഞ് ഞാൻ ലണ്ടൻ പോകും. പിന്നെ ഇവിടെ ഒറ്റക്ക് മാധുവിനെ നിർത്താൻ എനിക്ക് താല്പര്യമില്ല…. അതുകൊണ്ട്…. ”

മാധുരി :”അതുകൊണ്ട്….. ”

അൽപ്പം നാണത്തിടെ എന്നാൽ കുറച്ചു ഗൗരവത്തിൽ കൈ രണ്ടും കെട്ടി വാതിൽക്കൽ ചാരി അവൾ അവനോട് ചോദിച്ചു.

കിരൺ :”അതുകൊണ്ട്….. ആരെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞാൽ നമ്മുക്ക് ആലോചിക്കാം…. ”

മാധുരി അവന്റെ നേരെ കൈ ഓങ്ങി അടിക്കാൻ എന്ന പോലെ നീട്ടിക്കൊണ്ട് പറഞ്ഞു.

“ഒറ്റ അടി തന്നാൽ ഉണ്ടല്ലോ…. നീ ആദ്യം പോകാൻ നോക്ക് ”

“ഞാൻ പൊക്കോളാം…. ഉള്ളിലുള്ളത് മുഖത്ത് കാണാം ”

“എന്ത് കാണാമെന്ന് ”

“ചിരി ”

“പോടാ ”

“പോകുവാ ”

അവൾക്ക് നേരെ കൈകൊണ്ട് ബൈ പറഞ്ഞു അവൻ ഗേറ്റും കടന്നു പോയി.

അതും നോക്കി എന്തൊക്കെയോ ആലോചിച്ചു അവൾ അവിടെ തന്നെ നിന്നു.

ഓഫീസ്

“എന്താ ചേച്ചി ഇന്ന് നല്ല സന്തോഷത്തിലാണല്ലോ ”

മഹിമ ചോദിക്കുന്നത് കേട്ട് അൽപ്പം നാണത്തോടെ മാധുരി അവളോട് പറഞ്ഞു.

“മഹിമേ എന്നെ കാണാൻ എങ്ങനെയുണ്ട് ”

“എങ്ങനെയുണ്ടെന്നു ചോതിച്ചാൽ…. ചേച്ചി അടിപൊളി അല്ലെ ”

“അതല്ലടി എന്റെ മൊത്തത്തിൽ ഒന്ന് നോക്കി പറഞ്ഞെ ”

“ഉം…. മൊത്തത്തിൽ നോക്കിയാൽ നല്ല ഹോട് ആണ്….. സിനിമ നടി കനിഹയെ പോലെയുണ്ട്”

“ശരിക്കും ”

“അതെ

ചേച്ചി ”

മാധുരി അൽപ്പം നാണത്തോടെ അവളെ നോക്കി.

“എന്താ ചേച്ചി ഒരു നാണം ”

“എടി നീ ആരോടും പറയരുത് ”

“ഇല്ല പറയില്ല ”

“എടി കിരൺ എന്നോട് പറയുവാ എനിക്ക് ആരെ എങ്കിലും ഇഷ്ടമുണ്ടോ അങ്ങനെ ഇഷ്ടമുണ്ടെങ്കിൽ കെട്ടിക്കോ അവന് സമ്മതമാണെന്ന് ”

ഇത് കേട്ടതും അത്ഭുതത്തോടെ കൈകൊണ്ട് വാ പൊത്തി ക്കൊണ്ട് മഹിമ അവളോട് പറഞ്ഞു

“ഏഹ്ഹ്…. എന്താ ചേച്ചി ഞാൻ ഈ കേൾക്കുന്നത്…..”

“എനിക്ക് പെട്ടെന്ന് കേട്ടപ്പോൾ എന്തോ പോലെയായി ”

“എന്നിട്ട് ചേച്ചി എന്ത് തീരുമാനിച്ചു…. ആരെങ്കിലും ഉണ്ടോ ”

“ഒന്ന് പോടീ ”

“ഹാ….. ഒന്ന് പറ ചേച്ചി ആരെങ്കിലും ഉണ്ടോ ”

“ഉം…. ഉണ്ടെന്ന് കൂട്ടിക്കോ ”

“അമ്പടി….. ആരാ അത് “

Updated: November 11, 2026 — 12:34 pm

Leave a Reply

Your email address will not be published. Required fields are marked *