ഭാര്യയെ ചേട്ടന് കൊടുത്തു – 2
[ ആമി ]
[ Previous Part ] [ www.kambi.pw ]
എനിക്കറീല്ലാരുന്നു കുട്ടികളെ ഇത്ര സ്വീകാര്യത ഈ കഥയ്ക്ക് ഉണ്ടെന്ന്. ഞാൻ അറിയാതെ guest author ആയിട്ടാണ് ഈ കഥ എഴുതിയത്. 240+k 😮. Seriously????
ആദ്യായിട്ടാണ് ഒരു കഥ എഴുതാൻ പോകുന്നത്….. Incest തീം ആണ്. ഇഷ്ട്മില്ലാത്തവർ skip ചെയ്തോളു. പിന്നെ ആദ്യത്തെ പാട്ടിൽ kambi ഒന്നും ഇല്ലാട്ടോ 🙏 വന്നോളും. Nirashapeduthilla🙏. 😂
🪄
സന്ധ്യയുടെ ചുവപ്പ് പടർന്ന ആകാശത്തിന് താഴെ, റബ്ബർത്തോട്ടങ്ങളിലൂടെ വീശുന്ന തണുത്ത കാറ്റിൽ ‘വൈകുണ്ഠം’ തറവാട് ശാന്തമായി നിലകൊണ്ടു. ഉമ്മറത്തെ ചാരുകസേരയിൽ, വെള്ള ഖദർ ഷർട്ടും മുണ്ടും അണിഞ്ഞ് വിജയൻ ഇരിപ്പുണ്ട്.
രാഷ്ട്രീയത്തിലെ തിരക്കുകളും യോഗങ്ങളും കഴിഞ്ഞ് വന്നതിന്റെ ചെറിയൊരു ക്ഷീണം ആ മുഖത്തുണ്ടെങ്കിലും, കണ്ണുകളിലെ ആ പഴയ പട്ടാളച്ചിട്ടയുടെ കാർക്കശ്യത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല.
അപ്പോഴാണ് ആവി പറക്കുന്ന കട്ടൻചായയുമായി പാർവതി അങ്ങോട്ട് കടന്നുവന്നത്. ചായ ഗ്ലാസ്സ് വിജയന്റെ കൈയിലേക്ക് നീട്ടിക്കൊണ്ട് അവർ പതുക്കെ അടുത്തുള്ള തൂണിൽ ചാരിനിന്നു.
പാർവതിയുടെ മുഖത്തെ ആകാംക്ഷയും നേരിയ പരിഭ്രമവും വിജയൻ ശ്രദ്ധിക്കാതെയിരുന്നില്ല.
“എന്താ പാർവതി? മുഖത്തൊരു വല്ലാത്ത വെപ്രാളം… എന്തെങ്കിലും പറയാനുണ്ടോ?” വിജയന്റെ ഗാംഭീര്യമുള്ള ശബ്ദം ഉമ്മറത്ത് മുഴങ്ങി.
ഒരു നിമിഷം മടിച്ചുനിന്ന ശേഷം പാർവതി തൊണ്ടയൊന്ന് അനക്കി. “അത്… സിദ്ധുവിന്റെ കാര്യം തന്നെയാ. ഞാൻ ഉച്ചയ്ക്ക് അവനോട് ആ ജാനകിയുടെ ഫോട്ടോ കാണിച്ചു സംസാരിച്ചിരുന്നു.”
വിജയന്റെ പുരികങ്ങൾ ചുളിഞ്ഞു. ചായ ഗ്ലാസ്സ് മേശപ്പുറത്തേക്ക് വെച്ചുകൊണ്ട് അദ്ദേഹം ഗൗരവത്തോടെ ചോദിച്ചു, “എന്നിട്ട് അവൻ എന്ത് പറഞ്ഞു?”
“അവന് കല്യാണം വേണ്ടെന്ന്. എത്ര നിർബന്ധിച്ചിട്ടും അവൻ ഫോട്ടോ പോലും ഒന്ന് നോക്കാൻ കൂട്ടാക്കിയില്ല. പകരം അവൻ
പറഞ്ഞത് നിതിന്റെ കാര്യം നോക്കാനാ…” പാർവതി ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി.
വിജയന്റെ മുഖത്ത് ചെറിയൊരു ദേഷ്യം ഇരച്ചുകയറി. “അവന്റെ ഈ തന്നിഷ്ടത്തിന് നീ തന്നെ കൂട്ടുനിൽക്കുന്നത് കൊണ്ടാ. മൂത്തവൻ നിൽക്കുമ്പോൾ ഇളയവന്റെ കല്യാണം നടത്തുന്നത് ശരിയാണോ?”
“അതിനെന്താ കുഴപ്പം? മൂത്തവനായ വിനീതിന്റെ കല്യാണം കഴിഞ്ഞതല്ലേ. സിദ്ധു അവന്റെ ഇഷ്ടത്തിന് കാടും മലയും കയറി നടക്കട്ടെ. പക്ഷേ, ആ ജാനകി…
നല്ല തറവാട്ടിലെ കുട്ടിയാ. കണ്ടാൽ തന്നെ ഐശ്വര്യമുണ്ട്. വെറുതെ ആ ആലോചന നമ്മൾ എന്തിനാ കളയുന്നത്?” പാർവതി തന്റെ കൈയിലുണ്ടായിരുന്ന ഫോട്ടോ വിജയന് നേരെ നീട്ടി. “നിതിനും അവളെ ഒരുപാട് ഇഷ്ടമായിട്ടുണ്ട്.”
വിജയൻ ആ ഫോട്ടോ കൈയിലെടുത്തു സൂക്ഷിച്ചു നോക്കി. കസവ് സാരിയും പച്ച ബ്ലൗസും അണിഞ്ഞ്, നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന ജാനകിയുടെ മുഖം അദ്ദേഹത്തിനും ബോധിച്ചു.
പിന്നെ, അല്പനേരത്തെ മൗനത്തിന് ശേഷം അദ്ദേഹം പറഞ്ഞു,
“നീ പറയുന്നതിലും കാര്യമുണ്ട് പാർവതി. ദിവാകരൻ മാഷിന്റെ മകളല്ലേ? നല്ല കുടുംബമാ. നിതിൻ സർക്കാർ ഉദ്യോഗസ്ഥനായതുകൊണ്ട് അവർക്കും എതിർപ്പൊന്നും ഉണ്ടാകാൻ വഴിയില്ല.
നാളെത്തന്നെ ഞാൻ ദിവാകരനെ ഒന്ന് വിളിച്ചു നോക്കാം.”
അത് കേട്ടതും പാർവതിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു.
അകത്തളത്തിലെ ജനാലയ്ക്കരികിൽ നിന്ന് അച്ഛന്റെയും അമ്മയുടെയും സംസാരം ഒളിച്ചു കേൾക്കുകയായിരുന്ന നിതിന്റെ ഹൃദയം സന്തോഷം കൊണ്ട് തുള്ളിച്ചാടി. ‘അച്ഛൻ സമ്മതിച്ചു!’ അവൻ ആവേശത്തോടെ മുകളിലത്തെ നിലയിലുള്ള സിദ്ധുവിന്റെ മുറിയിലേക്ക് ഓടിക്കയറി.
മുറിയിൽ, തന്റെ കാമറ ബാഗ് ഒതുക്കിവെക്കുകയായിരുന്നു സിദ്ധു. വാതിൽക്കൽ വന്നുനിന്ന് തന്നെത്തന്നെ നോക്കി നിഗൂഢമായി പുഞ്ചിരിക്കുന്ന അനിയനെ കണ്ടപ്പോൾ സിദ്ധുവിന് കാര്യം ഏകദേശം പിടികിട്ടി.
“എന്താടാ ? നിന്റെ
മുഖത്തൊരു കള്ളലക്ഷണം?” സിദ്ധു തന്റെ കട്ടികൂടിയ പുരികങ്ങൾ ഉയർത്തി ചോദിച്ചു.
