ഭാര്യയെ ചേട്ടന് കൊടുത്തു – 2 7New 

നിതിന്റെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. അവൻ അവളെത്തന്നെ നോക്കി നിന്നു. അടുത്തു കാണുമ്പോൾ അവളുടെ സൗന്ദര്യത്തിന് വല്ലാത്തൊരു തിളക്കമുണ്ടെന്ന് അവന് തോന്നി.

തൊണ്ടയൊന്ന് അനക്കി, നിതിൻ പതുക്കെ സംസാരം തുടങ്ങി:

“ജാനി… എനിക്ക് തന്നെ ഒരുപാട് ഇഷ്ടമായി. തനിക്ക് ഈ കല്യാണത്തിന് സമ്മതമാണോ?”

നിതിന്റെ ആ നേരിട്ടുള്ള ചോദ്യം കേട്ടതും ജാനി ഒന്ന് ഞെട്ടി. അവൾ പതിയെ മുഖമുയർത്തി അവനെ നോക്കി. അവളുടെ കണ്ണുകളിൽ വല്ലാത്തൊരു നിസ്സഹായതയും നനവും നിഴലിച്ചിരുന്നു.

“എനിക്ക്… എനിക്ക് കുറച്ചുകൂടി പഠിക്കണമെന്നുണ്ടായിരുന്നു…” അവളുടെ ശബ്ദം നേർത്തതായിരുന്നു.

നിതിന്റെ മുഖത്ത് ഒരു സൗമ്യമായ പുഞ്ചിരി വിടർന്നു. “അതിനെന്താ? കല്യാണം കഴിഞ്ഞാലും പഠിക്കാമല്ലോ. എന്റെ വീട്ടിൽ അതിനൊന്നും ആരും എതിര് നിൽക്കില്ല.

ജാനിക്ക് എന്താ ഇഷ്ടം വെച്ചാൽ അത് ചെയ്യാം.

ഞാൻ കൂടെയുണ്ടാകും.”

നിതിന്റെ ആ വാക്കുകൾ കേട്ടപ്പോൾ ജാനിയുടെ ഉള്ളിലെ ഭാരം അല്പമൊന്ന് കുറഞ്ഞതുപോലെ തോന്നി. സ്വന്തം വീട്ടിൽ നിന്നും, അമ്മയുടെ ക്രൂരമായ വാക്കുകളിൽ നിന്നും രക്ഷപ്പെടാനുള്ള ഒരേയൊരു വഴി ഇതാണെന്ന് അവൾക്ക് അറിയാമായിരുന്നു.

എങ്കിലും, ഉള്ളിന്റെ ഉള്ളിൽ എവിടെയോ, ഒരു കൊളുത്തിവലി പോലെ….

.

“അപ്പൊ സമ്മതം ആണല്ലോ ല്ലേ????” നിതിൻ ഒരു കള്ള ചിരിയോടെ ചോദിച്ചു.

“മ്മ് …” ജാനി പതിയെ മന്ത്രിച്ചു.

ആ മറുപടി കേട്ടതും നിതിന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു. അവൻ ആവേശത്തോടെ ഉമ്മറത്തേക്ക് നടക്കുമ്പോൾ, അവളെ സ്വന്തമാക്കാൻ പോകുന്നു എന്ന അഹങ്കാരവും സന്തോഷവും അവന്റെ കണ്ണുകളിൽ നിറഞ്ഞിരുന്നു.

എന്നാൽ, മുറ്റത്ത് നിൽക്കുന്ന സിദ്ധുവിന്റെ കണ്ണുകളിലെ ആ തീക്ഷ്ണത ആരും അപ്പോൾ ശ്രദ്ധിച്ചില്ല!

തുടരും.

പിന്നെ അഭിപ്രായം അറിയിക്കു. Kambi ഇല്ലെന്നു പറഞ്ഞു പരാതി പെടരുത്. വന്നോളും. സ്ലോ built up ആണ് എനിക്ക് ഇഷ്ടം. സെക്കന്റ് partum third partum എഴുതി വെച്ചിട്ടുണ്ട്. പെട്ടന്ന് തന്നെ താരമേ…..

Leave a Reply

Your email address will not be published. Required fields are marked *