ഭാര്യയെ ചേട്ടന് കൊടുത്തു – 2 7New 

നിതിൻ അകത്തേക്ക് കയറി കട്ടിലിലേക്ക് മലർന്നുകിടന്നു. “ഒന്നുമില്ല സിദ്ധുവേട്ടാ… ഏട്ടൻ വേണ്ടെന്ന് വെച്ച ആ ഭാഗ്യം ഇനി എന്റേതാകാൻ പോവുകയാ. അച്ഛൻ നാളെ ജാനകിയുടെ വീട്ടിലേക്ക് വിളിക്കാമെന്ന് സമ്മതിച്ചു.”.

സിദ്ധുവിന്റെ കൈകൾ ഒരു നിമിഷം നിശ്ചലമായി. അവൻ തിരിഞ്ഞ് അനിയനെ നോക്കി. “ആരാ ഈ ജാനകി?”

“അമ്മ ഉച്ചയ്ക്ക് ഏട്ടനെ കാണിക്കാൻ കൊണ്ടുവന്ന ഫോട്ടോയിലെ പെൺകുട്ടി! ഉഫ്… എന്തൊരു ഭംഗിയാ ഏട്ടാ അവളെ കാണാൻ. ഏട്ടൻ ആ ഫോട്ടോ ഒന്ന് നോക്കിയിരുന്നെങ്കിൽ ഉറപ്പായും വീണുപോയേനെ.” നിതിൻ ആവേശത്തോടെ പറഞ്ഞു.

സിദ്ധു ഒന്ന് പുച്ഛിച്ചു ചിരിച്ചു. “എനിക്ക് നിന്നെപ്പോലെ പെണ്ണുങ്ങളുടെ പുറകെ നടക്കലല്ല പണി 😏. നീ തന്നെ കെട്ടിക്കോ.”

അത്രയും പറഞ്ഞ് സിദ്ധു ബാൽക്കണിയിലേക്ക് നടന്നു. ഇരുട്ടിലേക്ക് നോക്കി നിൽക്കുമ്പോൾ, അനിയൻ വർണ്ണിച്ച ആ ‘ജാനകി’ എന്ന പെൺകുട്ടിയുടെ മുഖം എങ്ങനെയായിരിക്കുമെന്ന് അറിയാതെ തന്നെ അവന്റെ മനസ്സിലും ഒരു നേർത്ത ചിന്ത കടന്നുപോയി.

എന്നാൽ, ആ പെൺകുട്ടി തന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാൻ പോകുന്നവളാണെന്ന് അപ്പോൾ സിദ്ധു അറിഞ്ഞിരുന്നില്ല.

……….

ദിവസങ്ങൾ വേഗത്തിൽ കടന്നുപോയി. വിജയൻ ദിവാകരൻ മാഷുമായി സംസാരിച്ചു. സർക്കാർ ഉദ്യോഗസ്ഥനും, നല്ല കുടുംബമഹിമയുമുള്ള നിതിനെ മരുമകനായി ലഭിക്കുന്നതിൽ ജാനകിയുടെ വീട്ടുകാർക്കും പൂർണ്ണ സമ്മതമായിരുന്നു.

അങ്ങനെ, അടുത്ത ഞായറാഴ്ച തന്നെ പെണ്ണുകാണൽ ചടങ്ങിനായി ജാനകിയുടെ വീട്ടിലേക്ക് പോകാൻ തീരുമാനമായി.

ആ ഞായറാഴ്ച രാവിലെ മുതൽ ‘വൈകുണ്ഠം’ വീട് ഉത്സവലഹരിയിലായിരുന്നു. എറണാകുളത്തു നിന്നും വിനീതും പ്രിയപത്നി ശാലിനിയും തലേദിവസം തന്നെ എത്തിയിരുന്നു. അവർക്ക് ഒരു

കുഞ്ഞ് വാവ ഉണ്ട്. കാശി.2 വയസുക്കാരൻ ആണ്.

“എന്റെ നിതിൻ, നീ ഇങ്ങനെ കണ്ണാടിയുടെ മുന്നിൽ നിന്ന് സമയം കളഞ്ഞാൽ നമ്മൾ എപ്പോഴാ ഇറങ്ങുക?” മുറിയിലേക്ക് കടന്നുവന്ന ശാലിനി ഏടത്തി നിതിനെ കളിയാക്കി ചിരിച്ചു.

നീല ഷർട്ടും കസവ് മുണ്ടും ഉടുത്ത്, മുടി ഭംഗിയായി ചീകിയൊതുക്കി നിൽക്കുന്ന നിതിനെ കണ്ടപ്പോൾ ശാലിനിക്ക് വാത്സല്യം തോന്നി. “ആഹാ… എന്റെ അനിയൻ ഇന്ന് ആളാകെ സുന്ദരനായിട്ടുണ്ടല്ലോ! ”

നിതിൻ നാണത്തോടെ ചിരിച്ചു. മുടി ഒന്ന്കൂടി ഒതുക്കി വെച്ചു അപ്പോഴാണ് കറുത്ത ഷർട്ടും ജീൻസും അണിഞ്ഞ്, തോളറ്റം കിടക്കുന്ന ചുരുണ്ട മുടി ഹെയർബാൻഡ് കൊണ്ട് ഒതുക്കിവെച്ച് സിദ്ധു അങ്ങോട്ട് കടന്നുവന്നത്.

അവന്റെ ആ കരുത്തുറ്റ ശരീരവും ഗാംഭീര്യമാർന്ന നടത്തവും കണ്ടപ്പോൾ നിതിൻ ഒന്ന് പതറി.

“സിദ്ധുവേട്ടാ… ഏട്ടൻ ഇങ്ങനെ ഒരുങ്ങി വന്നാൽ പെണ്ണുകാണാൻ ചെല്ലുമ്പോൾ ജാനി എന്നെ വിട്ട് ഏട്ടനെ നോക്കി നിൽക്കുമല്ലോ!” നിതിൻ തമാശരൂപേണ പറഞ്ഞു.

“ഓഹ് എനിക്ക് വേണ്ടേ 🙏🙏🙏.?” സിദ്ധു അവന തോളിൽ ഒന്ന് തട്ടി ചിരിച്ചുകൊണ്ട് താഴേക്ക് നടന്നു.

അങ്ങനെ, വിജയനും പാർവതിയും വിനീതും ശാലിനിയും സിദ്ധുവും നിതിനും അടങ്ങുന്ന ആ കുടുംബം ജാനകിയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു……

കോട്ടയത്തെ പ്രധാന നിരത്തിൽ നിന്നും അല്പം ഉള്ളിലേക്ക് മാറി, പഴയ ഓടിട്ട ഒരു ഇടത്തരം വീടായിരുന്നു ദിവാകരൻ മാഷിന്റേത്. പുറമെ നിന്ന് നോക്കുമ്പോൾ ശാന്തവും സുന്ദരവുമെന്ന് തോന്നുമെങ്കിലും, ആ വീടിന്റെ അകത്തളങ്ങളിൽ ജാനകി എന്ന പെൺകുട്ടി അനുഭവിച്ചിരുന്ന വീർപ്പുമുട്ടൽ പുറംലോകത്തിന് അജ്ഞാതമായിരുന്നു.

റിട്ടയേർഡ് സ്കൂൾ അധ്യാപകനായ ദിവാകരൻ മാഷ് തികഞ്ഞൊരു പാവത്താനായിരുന്നു. ജീവിതകാലം മുഴുവൻ അക്ഷരങ്ങളുടെ

ലോകത്ത് ജീവിച്ച ആ മനുഷ്യന്, സ്വന്തം വീട്ടിലെ അധികാരവടംവലികൾക്ക് മുന്നിൽ പലപ്പോഴും നിശ്ശബ്ദനാകേണ്ടി വന്നിട്ടുണ്ട്.

അദ്ദേഹത്തിന്റെ ഭാര്യ സുലോചനയാകട്ടെ, തികഞ്ഞ യാഥാസ്ഥിതികയും, അതിലുപരി കടുത്ത പുരുഷാധിപത്യ ചിന്താഗതികൾ ഉള്ളിൽ പേറുന്നവളുമായിരുന്നു.

ആ വീട്ടിലെ സർവ്വസ്വവും അവരുടെ ഏക മകനായ വിവേക് ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *