ചേച്ചിയുടെ എക്സ് ഹസ്ബന്റ് – 1
[ ആമി ]
Slow built up ആണ്. ആദ്യത്തെ പാർട്ടിൽ kambi ഇല്ല 🚫……
ബാംഗ്ലൂർ നഗരത്തിലെ തിരക്കേറിയ ഒരു തെരുവ്.
റോഡിന്റെ ഇരുവശങ്ങളിലുമായി നിരനിരയായി ഭക്ഷണശാലകളും ചായക്കടകളും. പല നിറങ്ങളിലുള്ള ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച കടകൾക്ക് മുന്നിൽ നല്ല തിരക്ക്. ചില കടകളിൽ ഹിന്ദി പാട്ടുകൾ ഉച്ചത്തിൽ മുഴങ്ങുമ്പോൾ മറ്റുചിലയിടങ്ങളിൽ തെലുങ്ക് ഗാനങ്ങളാണ് കേൾക്കുന്നത്.
വാഹനങ്ങൾ ചീറിപ്പായുന്ന റോഡിനരികിൽ, നഗരത്തിന്റെ തിരക്കുകളൊന്നും ബാധിക്കാത്തതുപോലെ ചിലർ ചായയും കയ്യിൽ പിടിച്ച് സംസാരിച്ചിരിക്കുന്നു.
ആമിയും കൂട്ടുകാരും അത്തരമൊരു ചായക്കടയുടെ മുന്നിലാണ്.
IBPS പരീക്ഷ പാസായി SBI-യിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് പരിശീലനത്തിനായി ബാംഗ്ലൂരിലെത്തിയ ആദ്യ ബാച്ചാണ് അവരുടേത്.
കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞവൾ ആമിയാണ്. 22 വയസ്സ്. നീനുവിന് ഇരുപത്തിനാല്. ഹരി കിഷോർ ഇരുപത്തിയാറ്, വൈഷ്ണവ് 28
അനിത മാത്രം ആണ് ഈ കൂട്ടത്തിൽ ആമിയുടെ കൂടെ മലയാളി എന്ന് പറയാൻ ഉള്ളത്.
“ഓഹ്… എന്തായാലും ട്രെയിനിങ് കുറച്ച് കടുപ്പം തന്നെയാണല്ലേ ആമീ?”
ചായക്കപ്പ് ചുണ്ടോടടുപ്പിച്ചുകൊണ്ട് ഹരി ചോദിച്ചു.
“ഏയ്… അത്രയ്ക്കൊന്നുമില്ല. പഠിച്ചതൊക്കെ തന്നെയല്ലേ.”
“അല്ല, അങ്ങനെയൊന്നുമല്ല. കുറച്ച് പാടൊക്കെയുണ്ട്.”
“അതിന്റെ ഇടയ്ക്ക് ഞാനിരുന്ന് ഉറങ്ങിപ്പോകുന്നുണ്ട്!” അനിത ഇടയ്ക്ക് കയറി പറഞ്ഞു.
“ആഹാ! അതിനാണോ ഇന്ന് എണീപ്പിച്ച് നിർത്തിയത്?” ഹരി ചിരിച്ചു.
“ആന്നെ !”
എല്ലാവരും ഒരുമിച്ച് ചിരിച്ചു.
ആമിയും ചിരിച്ചുകൊണ്ട് ചായയിൽ നിന്ന് ഒരു സിപ്പ് എടുത്തു.
വന്നിട്ട് ഇപ്പോൾ 2 ദിവസം ആകുന്നു. എല്ലാരോടും പരിചയം ആയി വരുന്നേയുള്ളൂ. ബാംഗ്ലൂർ ഇത് ആദ്യം ആണ്. പക്ഷെ ഇത് മറ്റൊരു ലോകം ആണെന്ന് അവൾക് തോന്നി.
പെട്ടെന്നാണ് അവളുടെ
കണ്ണുകൾ എതിർവശത്തുള്ള കടയിലേക്ക് നീണ്ടത്.
അവിടെ കൂട്ടുകാരോടൊപ്പം ചായ കുടിച്ചുകൊണ്ടിരിക്കുന്ന ഒരാൾ.
ഒരു നിമിഷം അവളുടെ കൈ നിശ്ചലമായി.
ചായക്കപ്പ് മേശപ്പുറത്ത് വെക്കുമ്പോൾ വിരലുകൾ ചെറുതായി വിറച്ചു.
കറുത്ത ഷർട്ട്. കൈമുട്ടോളം മടക്കിവെച്ച കൈകൾ. ഉറച്ച ശരീരപ്രകൃതി. ചിട്ടയായ താടിയും ഇടതൂർന്ന ചുരുണ്ട മുടിയും. ഗൗരവം നിറഞ്ഞ മുഖം.
ആളുകളുടെ ഇടയിൽ നിന്നാലും അയാളെ ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ലായിരുന്നു.
അയാളും അവളെ കണ്ടു.
ഇന്ദ്രൻ.
“ഇന്ദ്രേട്ടൻ…”
അവളുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു.
ആമിയുടെ മുഖത്തെ പെട്ടെന്നുള്ള മാറ്റം കണ്ട അനിത അവളെ നോക്കി.
“എന്താടീ?”
“ഏ… ഒന്നൂല്ല.”
“എന്തോ ഉണ്ടല്ലോ?”
“എന്റെ… കസിൻ.”
“ആഹാ! അതാണോ? ആരാ?” ഹരി ആകാംക്ഷയോടെ എതിർവശത്തേക്ക് നോക്കി.
അപ്പോഴേക്കും ഇന്ദ്രൻ അവിടെനിന്ന് എഴുന്നേറ്റിരുന്നു. റോഡ് മുറിച്ചുകടന്ന് അവരുടെ അടുത്തേക്ക് വരികയായിരുന്നു അയാൾ.
“വോഹ്… ഹാൻഡ്സം!” നീനു അറിയാതെ പറഞ്ഞു.
“ശ്ശേ! ഞാൻ കരുതി വല്ല പെൺപിള്ളേരുമായിരിക്കുമെന്ന്!” ഹരി കിഷോർ കളിയാക്കി.
“ഓഹ്… കാട്ടുകോഴി !” വിഷ്ണുവും കൂട്ടിച്ചേർത്തു.
പക്ഷേ ആമിക്ക് അതൊന്നും കേൾക്കാൻ കഴിഞ്ഞില്ല.
അയാൾ അടുത്തേക്ക് വരുന്തോറും അവളുടെ ഹൃദയമിടിപ്പ് കൂടുകയായിരുന്നു.
എന്തിനാണ് ഇങ്ങനെ?
ഇത്രയും നാളുകൾക്കുശേഷം കാണുന്നതുകൊണ്ടാണോ?
അതോ അയാളുടെ മുഖത്തേക്ക് നോക്കുമ്പോഴൊക്കെ ഓർമവരുന്ന ചില കാര്യങ്ങൾ കൊണ്ടോ?
അവൾക്ക് സ്വയം മനസ്സിലാക്കാൻ കഴിഞ്ഞില്ല.
“ഹായ്.”
അയാളുടെ ശബ്ദം കേട്ടതും എല്ലാവരും മുഖമുയർത്തി.
“നിനക്ക് ഇവിടെ ആണോ ട്രെയിനിങ് “.
ആമിയെ നോക്കിയാണ് ചോദിച്ചത്.
” അതെ ഇന്ദ്രേട്ടാ…ഇത്… എന്റെ ഫ്രണ്ട്സാണ്.”
അവൾ ഓരോരുത്തരെയായി പരിചയപ്പെടുത്തി.
“ഞാൻ ഇന്ദ്രൻ. ആമിയുടെ ബന്ധുവാണ്.
ഒരു ചെറിയ തലയാട്ടലോടെ അയാൾ എല്ലാവരോടും പരിചയപ്പെട്ടു.”
“ഓഹ്! ആമിയുടെ കസിനാണല്ലേ?” നീനു ചോദിച്ചു.
“അതെ.”
“ഇവിടെത്തന്നെയാണോ ജോലി?”
