ചേച്ചിയുടെ എക്സ് ഹസ്ബന്റ് – 1 1New 

പാവം.

അവൾ അതൊക്കെ ഇപ്പോഴും മനസ്സിൽ കൊണ്ടുനടക്കുകയാണ്.

തന്നെ ആ കാര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ അയാൾക്ക് താൽപര്യമില്ലായിരുന്നു. അവൾക്ക് അവളുടേതായൊരു ജീവിതമുണ്ട്. അതിൽ സന്തോഷത്തോടെ മുന്നോട്ടുപോകട്ടെ.

ഒരിക്കൽക്കൂടി അവൾ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കി.

കൂട്ടുകാരോടൊപ്പം എന്തോ പറഞ്ഞ് ചിരിക്കുന്നുണ്ട്.

അത് കണ്ടപ്പോൾ അയാളുടെ മുഖത്ത് നേരിയൊരു ചിരി തെളിഞ്ഞു.

അവൾ അങ്ങനെതന്നെ സന്തോഷത്തോടെ ഇരിക്കട്ടെ.

അയാൾ കാറിനടുത്തേക്ക് നടന്നു.

അടുത്ത ദിവസം ഓഫീസിൽ നേരത്തെ എത്തേണ്ടതുണ്ട്. ഇന്റലിജൻസ് ബ്യൂറിലെ ജോലികൾക്ക് സമയവും ശ്രദ്ധയും ഒരുപോലെ പ്രധാനമാണ്.

2 ദിവസങ്ങൾ പതുക്കെ കടന്നുപോയി.

ആമി പരിശീലനത്തിൽ ശ്രദ്ധിച്ചു. പുതിയ കാര്യങ്ങൾ പഠിക്കാനും കൂട്ടുകാരോടൊപ്പം സമയം ചെലവഴിക്കാനും തുടങ്ങി.

ഇന്ദ്രനെ കണ്ട ദിവസത്തിനുശേഷം അയാളുടെ നമ്പർ ഫോണിൽ സേവ് ചെയ്തിരുന്നു.

ഇടയ്ക്കൊക്കെ വാട്സ്ആപ്പ് തുറന്ന് അയാളുടെ പേര് നോക്കും.

ഒന്നുവിളിച്ചാലോ?

ഒരു മെസേജ് അയച്ചാലോ?

പക്ഷേ എന്തോ ഒരു മടി.

ഇന്ദ്രന്റെ സ്വഭാവം അവൾക്ക് നന്നായറിയാം. പരുക്കനാണ്. അധികം സംസാരിക്കില്ല. മനസ്സിലുള്ള കാര്യങ്ങൾ തുറന്നുപറയുന്ന പ്രകൃതവുമല്ല.

അങ്ങനെയുള്ള ഒരാളോട് തനിക്കുള്ള വിഷമങ്ങളൊക്കെ എങ്ങനെ പറയാനാണ്?

“എന്താണ് മോളേ ഒരു ആലോചന?”

ഒരു കപ്പ് ചായയും ആയി ഹോട്ടലിന്റെ ബാൽക്കണി യിൽ വന്നിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂർ ഒന്നായി.

അനിതച്ചേച്ചിയുടെ ശബ്ദം കേട്ടാണ് ആമി ചിന്തകളിൽനിന്ന് ഉണർന്നത്.

“ഏയ്… ഒന്നൂല്ല.”

“മ്മ്… ആ പയ്യനെ കണ്ടതുതൊട്ട് തുടങ്ങിയ ആലോചനയാണല്ലോ.”

“ഏയ്, ഒന്നൂല്ലേച്ചീ.”

“മ്മ്… എന്താണ്? എക്സ് ആണോ മോളേ?”

“അയ്യേ! അങ്ങനെയൊന്നുമല്ല. ചേച്ചി ”

അടുത്തിരുന്ന നീനു ചിരിച്ചു.

“അല്ല, ശരിക്കും പുള്ളി നിന്റെ ആരാ? എന്തൊരു ഗ്ലാമർ ആണ്കാ ണാൻ!”

അത് കേട്ടതും ആമിയുടെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി തെളിഞ്ഞു.

ഉള്ളിൽ എവിടെയോ ഒരു ചെറിയ സന്തോഷം.

ആരെങ്കിലും അയാളെക്കുറിച്ച് നല്ലത് പറയുമ്പോൾ തനിക്ക് ഇത്ര സന്തോഷം തോന്നുന്നതെന്തിനാണെന്ന് അവൾക്ക് തന്നെ അറിയില്ലായിരുന്നു.

“അത്… ഇന്ദ്രേട്ടനാണ്.”

“ഇന്ദ്രേട്ടനോ?”

“ആ. ഇന്ദ്രജിത്ത് എന്നാണ് ശരിക്കുള്ള പേര്. എന്റെ അമ്മയുടെ ചേച്ചിയുടെ മകളുടെ ഭർത്താവായിരുന്നു. ഇപ്പോൾ ഡിവോഴ്സാണ്.”

“ഓഹ്! അപ്പോ അതാണ് കാര്യം. അപ്പോ ആൾ അത്ര വെടിപ്പല്ല അല്ലെ ?”

അനിത കണ്ണ് കൂർപ്പിച്ചു കൊണ്ട് ചോദിച്ചു.

“ശോ അങ്ങനെ അല്ല ചേച്ചി…. പുള്ളി നല്ല ആളാ .”

ആമിക്ക് ഇന്ദ്രനെ കുറിച്ച് മോശമായി ഒന്നും കേൾക്കുന്നത് ഇഷ്ടമല്ല എന്നത് ആ ശോ ഇലുണ്ട്.

“എന്നിട്ടാണോ ഡിവോഴ്സ് ആയത്?” നീനു ചോദിച്ചു.

ആമി ഒന്ന് നെടുവീർപ്പിട്ടു.

“ആൾക്ക് ഒരു കുഴപ്പവുമില്ല ചേച്ചീ.”

“അല്ല, പിന്നെന്താ പ്രശ്നം?”

“കുഴപ്പമൊക്കെ എന്റെ പുന്നാര കസിനാണ് ഉണ്ടാക്കിയത്.”

“എഹ്! അതെന്താടീ?” അനിത ചോദിച്ചു.

“ആഹ്… അവൾക്ക് വട്ടാണ്. നല്ലൊരു ബന്ധം കിട്ടിയിട്ട് കൊണ്ടുപോയി കുളമാക്കി. പഴയ എക്സ് വന്നപ്പോൾ അവന്റെ കൂടെ… ശ്ശേ, അതുവിട്.”

ആമി വിഷയം മാറ്റാൻ ശ്രമിച്ചു.

“അല്ല, നിനക്കെന്താ ഇത്ര വിഷമം?” അനിത ചോദിച്ചു.

ആമി കുറച്ചുനേരം മിണ്ടാതിരുന്നു.

“ഏയ്… അവളെ അന്ന് ഞാനും കുറേ സഹായിച്ചിട്ടുണ്ട്. അറിയാതെയും അറിഞ്ഞുമൊക്കെ.”

“എന്ത് സഹായം?”

“അന്ന് അവൾ പറയുന്നതൊക്കെ കേൾക്കാനേ എനിക്ക് പറ്റുമായിരുന്നുള്ളൂ. കരഞ്ഞ് കാലുപിടിച്ചാൽ പിന്നെ

എനിക്കെങ്ങനെ വേണ്ടെന്ന് പറയാൻ പറ്റും?”

അവൾ വിരലുകൾ തമ്മിൽ കോർത്തുപിടിച്ചു.

“അവൾക്ക് ഇന്ദ്രേട്ടന്റെ വീട്ടിൽ ആരും അവളുടെ കൂടെയില്ലെന്നും, അവൾക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നുമൊക്കെ പറഞ്ഞ് എന്നെ വിളിക്കും. വീട്ടിൽനിന്ന് ആരും അറിയാതെ അവൾക്ക് പോകാനുള്ള കാര്യങ്ങളൊക്കെ ഞാൻ പറഞ്ഞുകൊടുക്കും. എവിടേക്കാണ് പോകുന്നതെന്നുപോലും ചോദിക്കാതെ അവൾ പറയുന്നതൊക്കെ വിശ്വസിച്ചു.”

Updated: November 27, 2026 — 11:27 pm

Leave a Reply

Your email address will not be published. Required fields are marked *