ചേച്ചിയുടെ എക്സ് ഹസ്ബന്റ് – 1 1New 

വിരലുകൾ ഫോണിലെ ആ പേരിലേക്ക് നീണ്ടു. കുറച്ചുനേരത്തെ മടിക്കൊടുവിൽ അവൾ കോൾ ബട്ടണിൽ അമർത്തി.

മറുതലയ്ക്കൽ റിങ് ചെയ്യുന്നുണ്ട്. അവളുടെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി.

“.. ഹലോ …”

പരുക്കനായ, ഗൗരവം നിറഞ്ഞ ആ ശബ്ദം കാതിൽ പതിഞ്ഞതും അവളുടെ ഉള്ളിലൂടെ ഒരു മിന്നൽപ്പിണർ കടന്നുപോയി.

“ഇന്ദ്രേട്ടാ…”

അവളുടെ ശബ്ദം വല്ലാതെ നേർത്തിരുന്നു.

“ആമിയല്ലേ? എന്താ, വല്ല ആവശ്യവുമുണ്ടോ?”

പതിവുപോലെ ചുരുങ്ങിയ വാക്കുകൾ. സ്നേഹം ഉള്ളിലൊളിപ്പിച്ച് പുറമെ കാർക്കശ്യം നടിക്കുന്ന അയാളുടെ സ്വഭാവം അവൾക്ക് നന്നായറിയാം.

“ഒന്നൂല്ല… വെറുതെ വിളിച്ചതാ. ഇന്ദ്രേട്ടൻ ഫ്രീയാണോ? എനിക്കൊന്ന് കാണണമായിരുന്നു.”

ശ്വാസം അടക്കി പിടിച്ചാണ് അവൾ അത് പറഞ്ഞത്….

മറുതലയ്ക്കൽ അല്പനേരം നിശബ്ദതയായിരുന്നു.

“കാണാനോ? എന്തിനാ?”

“വെറുതെ… കുറേ നാളായില്ലേ കണ്ടിട്ട്. കുറച്ച് സംസാരിക്കാനുമുണ്ട്.”

ഇന്ദ്രൻ ഒന്ന് നെടുവീർപ്പിട്ടു. അവൾ എന്തിനെക്കുറിച്ചാണ് സംസാരിക്കാൻ പോകുന്നതെന്ന് അയാൾക്ക് ഊഹിക്കാമായിരുന്നു.

“പഴയതൊന്നും സംസാരിക്കാൻ എനിക്ക് താല്പര്യമില്ല ആമീ. അതൊക്കെ കഴിഞ്ഞുപോയ കാര്യങ്ങളാണ്. നീ അതും പറഞ്ഞ് വരണ്ട.”

“അതല്ല ഇന്ദ്രേട്ടാ…”

“എനിക്കിപ്പോൾ കുറച്ച് തിരക്കുണ്ട്. മറ്റന്നാൾ ഞാൻ നിന്നെ വന്ന് കണ്ടോളാം. നീ ഹോട്ടലിൽ തന്നെ ഉണ്ടായാൽ മതി. ശരി, വെക്കുവാ.”

മറുപടിക്ക് കാത്തുനിൽക്കാതെ ഫോൺ കട്ടായി.

ആമി ഫോണിലേക്ക് തന്നെ നോക്കിനിന്നു. പരുക്കനാണ്. എങ്കിലും മറ്റന്നാൾ വരാമെന്ന് പറഞ്ഞല്ലോ. ആ ഒരു പ്രതീക്ഷയിൽ അവൾ ബാൽക്കണിയിലെ കൈവരിയിൽ

ചാരി നിന്നു.

പക്ഷേ, മറ്റന്നാൾ വരെ കാത്തിരിക്കാൻ വിധി അവർക്ക് അനുവാദം നൽകിയിരുന്നില്ല.

തുടരും….

അഭിപ്രായം അറിയിക്കണേ. മറ്റേ story (ഭാര്യയെ ചേട്ടന് കൊടുത്തു.) അതും ഇതും ഒരുമിച്ച് എഴുതണം എന്നാണ് ഞാൻ കരുതുന്നത്… ലാസ്റ്റ് part ഇൽ ആയിരിക്കും kambi ഉണ്ടാവുക. സൊ 🙏. എനിക്കെന്താന്ന് അറീല്ല slow built up ആണ് ഇഷ്ടം. Sorry….

Updated: November 27, 2026 — 11:27 pm

Leave a Reply

Your email address will not be published. Required fields are marked *