താഴ് വാരത്തിലെ പനിനീർപൂവ് – 3 1

തുണ്ട് കഥകള്‍  – താഴ് വാരത്തിലെ പനിനീർപൂവ് – 3

അജിയുടെ ജീവിത യാത്ര തുടരുന്നു

ഞാൻ താഴ് വാരത്ത് എത്തിയിട്ട് ഒരു മാസം തികഞ്ഞു ,അങ്ങനെ എനിക്ക് ആദ്യ ശബളം കിട്ടിയ ദിവസം അന്നോരു ശനിയാഴ്ച്ച ആയിരുന്നു.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അന്നു ഞാൻ നാട്ടിൽ പോകാൻ വേണ്ടി ഫാക്ടറിയിൽ നിന്ന് നേരത്തെ ഇറങ്ങി ,ഗസ്റ്റ് ഹൗസിൽ ചെന്ന് ബാഗും എടുത്ത് നാട്ടിലെക്ക് പോകാം എന്നു കരുതി ഞാൻ ഗസ്റ്റ് ഹൗസിലേക്ക് പോയി ,ഞാൻ ബാഗും എടുത്ത് വീടും പുട്ടി ഇറങ്ങി ,അപ്പോഴാണ് ഞാൻ ഒരു കാര്യം ആലോച്ചിച്ചത് ഒരു മാസം ആയിലെ ലെച്ചു എനിക്ക് വേണ്ടി അടുക്കള പണി ചേയ്യുന്നത് അവൾക്ക് കുറച്ചു കാശ് കൊടുകണ്ടെ.
പിന്നെ ജോളി ചേച്ചി ലീവ് ആണല്ലൊ അപ്പൊ ചേച്ചിയെം കണ്ടു പറഞ്ഞിട്ട് ഇറങ്ങാം എന്നു കരുതി ഞാൻ ജോളി ചേച്ചിയുടെ വീട്ടിൽ ചെന്നു.
ഞാൻ ചെന്ന് കാളിങ്ങ് ബെൽ അടിച്ച് കുറച്ചു നേരം കഴിഞ്ഞപ്പോൾ

“ആ, അജിയേട്ടൻ നാട്ടിൽ പോയില്ലെ?”

എന്നു ചോദിച്ചു കൊണ്ട് വാതിൽ തുറന്ന് ലെച്ചു പുറത്തെക്ക് വന്നു.

” ഞാൻ പോകാൻ ഇറങ്ങിയതാ “

ഞാൻ അതും പറഞ്ഞ് അവളുടെ അടുത്തേക്ക് ചെന്നു.

” ചേട്ടൻ ഫാക്ടറിയിൽ നിന്ന് നേരെ പോകും എന്നാണല്ലോ കാലത്ത് പറഞ്ഞത് “

” രണ്ടു മൂന്നു സാധനങ്ങൾ കൂടി എടുക്കാൻ ഉണ്ടായിരുന്നു അതു കൊണ്ടു വന്നതാ, “

” ഇനി അജിയേട്ടൻ രണ്ടു ദിവസം കഴിഞ്ഞല്ലെ വരുകയൊളു ,”

“മം .കസിനു ഒരു കല്യാണലോച്ചന വന്നിട്ടുണ്ട് അതിന്റെ കുറച്ചു പരിപ്പാടി ഉണ്ട് അതു കഴിഞ്ഞെ വരു”

” അജിയേട്ടനു നോക്കുന്നില്ലെ “

“എന്ത് “
ഞാൻ അറിയാത്ത ഭാവത്തിൽ ചോദിച്ചു ,

“കല്യാണം”

അവൾ ഒരു നാണം കലർന്ന ചിരിയോടെ പറഞ്ഞു,

” അതിനുള്ള പ്രായം നമ്മുക്ക് ആയിട്ടില്ലല്ലോ ,പിന്നെ പറ്റിയ ആളെ കണ്ടു കിട്ടണ്ടെ “

ഞാൻ ചെറുചിരിയാൽ പറഞ്ഞു.

” മംമം”

അവൾ അതിനു ഒന്നു മൂളിയതോള്ളു.

“അല്ല ലെച്ചു ഞാൻ വന്ന കാര്യം മറന്നു “

ഞാൻ അതും പറഞ്ഞ് ഞാൻ അവൾക്ക് കൊടുക്കാൻ കവറിൽ വെച്ചിരുന്ന കാശ് എടുത്ത് ഇതു പിടിച്ചോ എന്നു പറഞ്ഞ് ഞാൻ കൈ നീട്ടി.

“എന്താ ഇത് “

അവൾ ചോദിച്ചു ,

“ഇതു നിനക്ക് ഉള്ളതാ “

അതു പറഞ്ഞ് ഞാൻ ആ കവർ തുറന്നു കാട്ടി. അതു കണ്ടപ്പോൾ അവളുടെ മുഖം ആകെ മാറി ,

“ഓ ,ഞാൻ അജിയെട്ടനു വെച്ചു ഉണ്ടാക്കി തരുന്നതിനുള്ള കൂലി ആണല്ലെ, അപ്പോ അജിയേട്ടൻ എന്നെ വേലക്കാരി ആയിട്ടാണല്ലെ കണ്ടിരിക്കുന്നത് ,എനിക്ക് വേണ്ടാ അജിയേട്ടന്റെ പൈസ “

ദേഷ്യത്തോടെ അതും പറഞ്ഞവൾ അകത്തേക്ക് തിരിഞ്ഞു നടന്നു.

” ലെച്ചു “

ഞാൻ പുറകിൽ നിന്നു വിളിച്ചു.

അവൾ തിരിഞ്ഞു നോക്കാതെ അകത്തു കയറി വാതിൽ അടച്ചു.

“ശ്ശേ ,വേണ്ടായിരുന്നു ,ജോളി ചേച്ചിയേ എൽപ്പിച്ചാൽ മതിയായിരുന്നു.ഇതിപ്പൊ അവൾ ഇങ്ങനെ പെരുമാറും എന്നു ഞാൻ വിചാരിച്ചില്ല. എന്നാലും പൈസ കൊടുത്തപ്പോൾ എന്താ അവൾ വാങ്ങതിരുന്നത് ,പിന്നെ അവൾ എന്തിനാ ദേഷ്യപെട്ടത്ത് “

ഇതോക്കെ ആലോചിച്ച് ഞാൻ കുറച്ചു നേരം ആ വരാന്തയിൽ നിന്നു ,
അപ്പോഴാണ്
“എന്താടൊ ഒരു ആലോചന “

എന്ന ജോളി ചേച്ചിയുടെ ശബ്ദം ഞാൻ കേൾക്കുന്നത്.
ഞാൻ നോക്കുമ്പോൾ ജോളി ചേച്ചി ഒരു പഴയ നൈറ്റിയും ഇട്ടു കൊണ്ട് എന്നെ നോക്കി ചിരിച്ചു കൊണ്ട് വീടിനു സൈസിൽ നിൽക്കുന്നു.

“ഒന്നുല്യ ചേച്ചി “

ഞാൻ അതും പറഞ്ഞ് ചേച്ചി യുടെ അടുത്തെക്ക് ചെന്നു.

” നീ നാട്ടിൽ പോണില്ലെ “

” ഞാൻ പോകാൻ ഇറങ്ങിയതാ അപ്പോഴാ ഓർത്തത് ഒരു മാസം ആയിലെ ലച്ച് മി എനിക്ക് വേണ്ടി അടുക്കള പണി ചേയ്യുന്നത് അവൾക്ക് കുറച്ചു കാശ് കൊടുത്തിട്ട് പോകാം എന്നു വിചാരിച്ചു ഇവിടെ വന്നതാ “

ഞാൻ വന്ന കാര്യം ചേച്ചിയോട് പറഞ്ഞു .

“എന്നിട്ട് കൊടുത്തോ അവൾ അകത്തു ഉണ്ടല്ലൊ”

“കോടുത്തു ചേച്ചി പക്ഷെ അവൾ വാങ്ങിയില്ല “

” ആണൊ ,അതെന്താ അവൾ വാങ്ങാതിരുന്നത് “

“അറിയില്ല ചേച്ചി ,ഒരു കാര്യം ചേയ്യാം അവൾ വാങ്ങിയില്ല അപ്പോ പിന്നെ ചേച്ചി പിടിച്ചൊ ഈ പൈസ”

എന്നു പറഞ്ഞു ഞാൻ ആ പൈസ ചേച്ചിയുടെ കൈയിൽ കൊടുത്തു .

Leave a Reply

Your email address will not be published. Required fields are marked *