ആദിനന്ദിതം 💖 – 1 39അടിപൊളി  

ആദിനന്ദിതം – 1

Aadinandhitham | Author : Trooper

[ Previous Part ] [www.kambi.pw ]


ഈ സൈറ്റിൽ ആദ്യമായിയാണ് ഒരു കഥയെഴുതുന്നത് തെറ്റുകളോ മറ്റു കഥ അഭിപ്രായങ്ങളോ കമെന്റിലൂടെ അറിയിക്കണം എന്ന് പ്രേത്യേകം ഓർമ്മപ്പെടുത്തുന്നു 🥰. കമ്പി സൈറ്റ് ആന്നെന്നു അറിയാം, പക്ഷെ ഇത് ഒരു ലവ് സ്റ്റോറിയാണ് ❤️.

കമ്പി ഒന്നും ആദ്യമേ ഉണ്ടാകില്ല എന്ന് ഓർമ്മപ്പെടുത്തുന്നു. ഈ പാർട്ട്‌ കഥയുടെ ജസ്റ്റ്‌ ഇൻട്രോ മാത്രമാണ്. ഒരു സാങ്കൽപ്പിക ലോജിക് നോക്കാതെ വായിക്കാം 🥰.


 

ആദ്യം തന്നെ നമുക്ക് പരിചയപ്പെടാം. അല്ലെങ്കിൽ പിന്നീട് ഞാനും മറന്ന് പോകും 🙂.

 

എന്റെ പേര് ‘ആദിദേവ്’ ഇപ്പൊ 24 വയസ്സ്. ഒരു കുഞ്ഞി ഡോക്ടർ ആണ്. സിറ്റിയിൽ തന്നെയുള്ള മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യുകയാണ്.

 

അച്ഛൻ ‘ദേവ്കൃഷ്ണ’ നാട്ടിൽ തന്നെ ഒരു പലചരക്കു കട നടത്തുന്നു.

അമ്മ ‘കാർത്തിക ദേവ് ‘ ഒരു പാവം വീട്ടമ്മ. എന്താന്നറിയില്ല രണ്ടുപേർക്കും പ്രായം അധികം തോന്നിക്കില്ല അത്രയും ഐശ്വര്യം എടുത്തു കാണിക്കുന്ന സൗന്ദര്യമാണ്. അതുകൊണ്ട് തന്നെ സൗന്ദ്യര്യത്തിന്റെ കാര്യത്തിൽ എനിക്കും അനിയത്തിക്ക് യാതൊരുവിധ കുറവും ഇല്ല 😌.

 

പിന്നെ ഉള്ളത് എന്റെ ഒരേ ഒരു അനിയത്തി ചിഞ്ചു എന്ന് വിളിപ്പേരുള്ള ഞങ്ങളുടെ ‘ദുർഗ്ഗ’. + 2 എക്സാം കഴിഞ്ഞു റിസൾട്ടിനു വേണ്ടി കാത്തു നിൽക്കുന്നു .

……………….. ………………… ………………………….

 

രാവിലെ മുതലുള്ള വീട്ടിലെ ആൾകൂട്ട തിരക്കുകൾ ഓരോരുത്തരായി കുറഞ്ഞു വന്നു.

 

സൂര്യൻ അസ്തമിച്ചു തുടങ്ങി നേരം നല്ലോണം ഇരുട്ടി തുടങ്ങി.

ആ രണ്ട് നില വീട്ടിൽ…………

 

“മോനെ ചോറും കുറച്ച് കറിയും ടേബിളിന്റെ മേലെ എടുത്ത് വെച്ചിട്ടുണ്ട് കഴിക്കണേ… രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ലല്ലോ ആ പെണ്ണും ഒരു വറ്റുപോലും കഴിക്കാൻ കൂട്ടാക്കിയില്ല. ഒരേ കിടപ്പാണ് മോൻ വിളിച്ചാൽ അവള് കഴിക്കും ”

 

വീടിന്റെ അടുത്തുള്ള രാധിക ചേച്ചി ആണ്, കൂടെ അവരുടെ ഭർത്താവ് അനീഷേട്ടനും ഉണ്ട്.

 

“മംമ്മ് ” ഞാൻ മറുപടിയായി ഒന്ന് മൂളി.

 

“ഇന്ന് ഞങ്ങൾ ഇവിടെ കിടക്കണോടാ ”

അനീഷേട്ടൻ എന്നോടായി ചോദിച്ചു.

 

“ഏയ് വേണ്ട ഇനി എന്നും ഒറ്റക്കാണല്ലോ, മാത്രമല്ല കിച്ചു നിങ്ങളെയും നോക്കി ഇരിക്കുന്നുണ്ടാകും.”

 

“എന്ന ഞങ്ങൾ ഇറങ്ങുവാണേ ”

എന്നും പറഞ്ഞ് അവര് രണ്ടാളും സിറ്റൗട്ടിലേക്ക് ഇറങ്ങി.

 

“എടാ ഭക്ഷണം കഴിക്കാൻ മറക്കല്ലേ”

ഒരു ഓർമ്മപ്പെടുത്തൽ എന്നോണം ഒന്നുടെ ചേച്ചി അത് പറഞ്ഞു അവരുടെ വീട്ടിലേക്ക് നടന്നു.

 

ചുറ്റും നല്ലോണം ഇരുട്ടായി ഞാൻ അകത്തേക്ക് കയറി മുൻവാതിൽ ലോക്ക് ചെയ്തു.

 

സമയം ഏകദേശം രാത്രി 8:00 മണിയാകാറായി, മൊത്തത്തിൽ നിശബ്ദമായ അന്തരീക്ഷം. ഞാൻ പതിയെ അച്ഛന്റെയും അമ്മയുടെയും ബെഡ്‌റൂം ലക്ഷ്യമാക്കി നടന്നു.

 

അവിടെ ബെഡിൽ ചുരുണ്ടുകൂടി കിടക്കുകയാണ് അവൾ എന്റെ അനിയത്തി.

 

“ചിഞ്ചു, മോളെ എണീറ്റേ കുറച്ച് ഭക്ഷണം കഴിച്ചിട്ട് കിടക്കാം, വാ എഴുനേൽക്ക്.”

ഞാൻ ശബ്ദം കുറച്ച് ചിഞ്ചുവിനെ തട്ടി വിളിച്ചു.

 

മ്മ്ഹ്, ഒരു ഞരുക്കത്തോടെ അവൾ എണീറ്റു.

നല്ലോണം കരഞ്ഞതിന്റ ഫലമായി കണ്ണെല്ലാം ചുവന്ന് മുഖം ക്ഷീണിച്ച അവസ്ഥയായിരുന്നു.

 

“എനിക്ക് വേണ്ട ഏട്ടാ, വിശപ്പില്ല.”

 

“രാവിലെ മുതൽ ഒന്നും കഴിച്ചില്ലല്ലോ, നീ കഴിച്ചില്ലെങ്കിൽ ഏട്ടനും വേണ്ട എന്നുവെക്കും, വാ മോളെ എണീക്ക്.”

 

ഞാൻ അവളോടായി പറഞ്ഞു. പിന്നെ എന്തുകൊണ്ടോ ചിഞ്ചുവും വാശി പിടിച്ചില്ല. കുറച്ചു നേരം അവിടെ ഇരുന്നു പതിയെ എഴുന്നേറ്റു ഹാളിലേക്ക് നടന്നു.

 

അവിടെ ടേബിളിൽ രണ്ട്പേർക്കും ഉള്ള ചോറും സാമ്പാറും ഉണ്ടായിരുന്നു. ഞാൻ അവിടെ ഭക്ഷണം പൊത്തിവെച്ച ഒരു പ്ലേറ്റ് എടുത്ത് കുറച്ചു ചോറും കറിയും വിളമ്പി ചിഞ്ചു ഇരിക്കുന്നിടത്തു വെച്ചു.

 

കിച്ചണിൽ പോയി ഞാനും ഒരു പ്ലേറ്റ് എടുത്ത് കൊണ്ടു വന്നു, നോക്കുമ്പോൾ ചോറിലേക്ക് തന്നെ നോക്കി അതിൽ വിരൾ ഇളക്കി മൂകമായി ഇരിക്കുകയാണ് ചിഞ്ചു.

Leave a Reply

Your email address will not be published. Required fields are marked *