ആദിനന്ദിതം 💖 – 1 38അടിപൊളി  

 

ചിഞ്ചു ഒരു കളിയായി അത് പറഞ്ഞപ്പോ അമ്മയും അച്ഛനും പരസ്പരം നോക്കി പുഞ്ചിരിയും തന്ന് കൈവീശി താറ്റയും തന്നിട്ട് പോയതാണ്. ആ നിമിഷം അറിയില്ലായിരുന്നു അവർ ഞങ്ങൾക്ക് രണ്ടാൾക്കും നൽകിയ അവസാന യാത്ര പറച്ചിലാണെന്ന്………………………..!

 

ഞാനും ചിഞ്ചുവും ഭക്ഷണവും കഴിച്ചു, അമ്പലത്തിലേക്ക് പുറപ്പെട്ടു. അവിടെ എത്തി ഒന്ന് തൊഴുതു ഇറങ്ങിഎപ്പോഴാണ്, എന്റെ ചങ്ക് കൂട്ടുകാരനായ അഭി വരുന്നത്.

 

“നീ എവിടെപ്പോയി പെറ്റ് കിടക്കുവാരുന്നാടാ, നേരെത്തെ വരാമെന്ന് പറഞ്ഞിട്ട് ”

ഞാൻ അവനോടായി പറഞ്ഞു. സാധാരണ ഞാൻ ഇങ്ങനെ ഒക്കെ പറഞ്ഞാൽ തിരിച്ചു ഒരു തെറിയെങ്കിലും പറയുന്നവനാണ് ഇപ്പൊ എന്റെ മുഖത്തോട്ട് തന്നെ നോക്കി നിൽക്കുന്നത്.

 

“എന്തെടാ എന്ത് പറ്റി, അടുത്ത വള്ളി പിടിച്ചോ ”

 

“ഏയ്‌ നീയും ചിഞ്ചുവും കൂടി പെട്ടന്ന് വാ നമ്മുക്ക് ഒരിടം വരെ അത്യാവശ്യമായി പോകണം”

അവൻ എന്നോടും ചിഞ്ചുവിനോടും പറഞ്ഞു.

 

“അപ്പൊ എന്റെ പ്രോഗ്രാമോ ”

 

“നമ്മുക്ക് പെട്ടന്ന് വരാം നിങ്ങള് വേഗം വാ എന്റെ കാറിൽ പോകാം ”

 

അവന്റെ മുഖം കണ്ടിട്ട് എന്തോ എനിക്ക് പന്തികേട് തോന്നി. എന്നാലും ഞാൻ മറിച്ചൊന്നും ചോദിച്ചിക്കാൻ നിന്നില്ല. ഞാനും ചിഞ്ചുവും അവന്റെ കൂടെ കാർ പാർക്ക്‌ ചെയ്ത സ്ഥലത്തേക്ക് നടന്നു.

 

കാർ അവൻ സിറ്റി ഹോസ്പിറ്റൽ റോഡിലേക്ക് കയറ്റി. എനിക്ക് പതിയെ ടെൻഷൻ വരാൻ തുടങ്ങി. അഭിയാണെങ്കിൽ കാറിൽ കയറിയത് മുതൽ ഒന്നും സംസാരിക്കുന്നതും ഇല്ല.

അവൻ കാർ ഹോസ്പിറ്റൽ പാർക്കിങ്ങിൽ നിർത്തി എന്നെയും ചിഞ്ചുവിനെയും കൂട്ടി ICU ലക്ഷ്യമാക്കി നടന്നു.

 

“എന്താടാ എന്താ പറ്റിയെ പറയടാ ”

 

“എന്താ അഭിയേട്ട, ഒന്ന് പറ ”

ഞാനും ചിഞ്ചുവും മാറിമാറി ചോദിച്ചിട്ടും അഭി ഒന്നും പറഞ്ഞില്ല.

 

ICU മുന്നിൽ എത്തിയപ്പോഴേക്കും കണ്ടു എന്റെ കൂടെ വർക്ക്‌ ചെയ്യുന്ന ഡോ.കിരണും മറ്റു നേഴ്സ് മാരും കൂടി രണ്ട് സ്ട്രക്ചർ ട്രോളിയിൽ വെള്ള പുതപ്പിച്ച രണ്ട് ശരീരങ്ങൾ പുറത്തേക്ക് കൊണ്ടുവരുന്നത് . മുഖം വ്യക്തമായതോടെ എനിക്കും ചിഞ്ചുവിനും പിടിച്ചു നിൽക്കാൻ ആയില്ല ഒരു പൊട്ടി കരച്ചിലോടെ ഞങ്ങൾ അവരെ കെട്ടിപിടിച്ചു കരഞ്ഞു.

അപ്പോഴേക്കും എന്റെ മറ്റു രണ്ട് കൂട്ടുകാരും എത്തി.

 

അഭിയും വിവേകും കൂടെ ഞങ്ങളെ മാറ്റി നിർത്തി കൊണ്ട് ചേർത്ത് പിടിച്ചു.

 

“ഇതിനായിരുന്നോടാ അവര് യാത്ര പറഞ്ഞു പോയത്. ഞങ്ങ…, ഞങ്ങള് എങ്ങനെ സഹിക്കുമെടാ,.. ഇനി… ഇനി ഞങ്ങൾക്കാരാടാ ഉള്ളത് 😭. അവരോട് ഒന്ന് എണീക്കാൻ പറയടാ.”

 

കരഞ്ഞു കൊണ്ട് ഞാൻ അഭിയെ കെട്ടിപ്പിടിച്ചു എന്തൊക്കെയോ പറഞ്ഞു. കരച്ചിലിന്റെ ഇടയിലും എന്റെ വാക്കുകൾ മുറിഞ്ഞു പോകുന്നുണ്ടായിരുന്നു…

 

“ബസ്സും കാറും ആയി കൂട്ടിയിടിച്ചതാടാ”

അഭി വിവേകിനോടായി പറയുന്നതായി കേട്ടു.

ചിഞ്ചു എന്നെയും കെട്ടിപ്പിടിച് കരഞ്ഞുകൊണ്ടിരിന്നു.

 

പിന്നെ എല്ലാം ഒരു മരവിപ്പ് ആയിരുന്നു അമ്മയുടെയും അച്ഛന്റെയും ചിതയ്ക്ക് തീ കൊളുത്തുന്നത് വരെ… ആരെക്കയോ എന്തൊക്കെയോ പറഞ്ഞു അതൊക്കെ ഏതൊരു ലോകത്തെന്ന പോലെ യന്ത്രികമായി ചെയ്തു… ഒന്ന് മാത്രമറിയാം അവര് ഞങ്ങളെ ഒറ്റയ്ക്കാകിയിട്ട് പോയി. അച്ഛൻ , അമ്മ എന്നത് ഓർമ്മയുടെ നിഴലായി മാറിയിരിക്കുന്നു 🥺……

 

ഞാൻ ഒന്നുടെ ഉറങ്ങുന്ന ചിന്നുവിനെ ചേർത്ത് പിടിച്ചു.. ഇല്ല മനസ്സ് തകരാൻ പാടില്ല. ഇനി മുതൽ ഇവൾക്ക് വിഷമം വന്നാലും സന്തോഷം വന്നാലും ചേർത്തു പിടിക്കാൻ ഞാൻ മാത്രമേ ഉള്ളൂ… ആ ഞാനും കൂടെ വിഷമിച്ചിരുന്നാൽ അവളുടെ ജീവിതം തകരും. അങ്ങനെ ഒരിക്കലും ഞാൻ കാരണം അവളുടെ ജീവിതം തകരാൻ പാടില്ല.. ഇനിയും ജീവിക്കണം ഇവൾക്ക് വേണ്ടിയെങ്കിലും…..

 

ചിലതൊക്കെ മനസ്സിൽ കണക്കു കൂട്ടി ഞാനും ഉറക്കത്തിലേക്ക് വീണു.!!!!

 

 

ഹായ് എത്രത്തോളം നന്നായി എന്നറിയില്ല. ഇത് കഥയുടെ ജസ്റ്റ്‌ ഇൻട്രോ മാത്രമാണ്. അടുത്ത പാർട്ട്‌ മുതൽ ശെരിക്കും അങ്ങ് തുടങ്ങാം 😅…

Leave a Reply

Your email address will not be published. Required fields are marked *