ആദിനന്ദിതം 💖 – 1 38അടിപൊളി  

 

പിന്നെ ഞാൻ ഒന്നും നോക്കിയില്ല അവളുടെ പ്ലേറ്റ് എടുത്ത് ചോറ് ഓരോ ഉരുളയായി അവൾക്ക് വാരികൊടുത്തു,

 

ചിഞ്ചു ഒന്നും പറയാതെ എന്റെ മുഖത്തോട്ട് തന്നെ നോക്കി ഇരുന്നു. ചിഞ്ചുവിന്റെ മിഴികൾ നിറഞ്ഞൊഴുകി വരുന്നുണ്ട്. ഒന്നും സംസാരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല രണ്ട് പേർക്കും.

 

ഭക്ഷണം കഴിച്ച ശേഷം ഞാൻ പാത്രങ്ങളും കഴുകി വെച്ചു ഹാളിലേക്ക് വന്നപ്പോൾ കണ്ടു അവിടെയും ചടഞ്ഞുകൂടി ഇരിക്കുന്നത്.

 

“ഒറ്റയ്ക്ക് കിടക്കേണ്ട വാ എന്റെ റൂമിൽ പോയി ഇരിക്കാം വാ.”

ഞാൻ ചിഞ്ചുവിനോടായി പറഞ്ഞു.

 

അവൾ എന്റെ കൂടെ രണ്ടാനിലയിലെ റൂമിലേക്ക് നടന്നു.

ബാത്‌റൂമിൽ കേറി ഒന്ന് മുഖമൊക്കെ കഴുകി ഞാൻ ബെഡിൽ ചാരി കിടന്നു.

എന്റെ നെഞ്ചിലായി അവളും.

 

” ഏട്ടാ ഇനി നമ്മൾക്ക് ആരാ ഉള്ളത് നമ്മൾ ഇനി എന്നും ഒറ്റക്കായി അല്ലെ.”

ചിഞ്ചു എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി വിതുമ്പിക്കൊണ്ട് പറഞ്ഞു.

 

“ഏയ്, ആരാ പറഞ്ഞെ നമ്മൾ ഒറ്റയ്ക്കാവുമെന്ന് മോൾക്ക് ഞാനില്ലേ എനിക്ക് എന്റെ കൂടപ്പിറപ്പായ നീയുമുണ്ട്, എനിക്ക് എന്നും നീ മോള് തന്നെയാണ്.”

 

ഒഴുകി വരുന്ന കണ്ണീര് അവള് കാണാതെ തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു.

 

ചിഞ്ചു എന്നെ ഒന്നുടെ മുറുക്കെ ഇറുക്കി പിടിച്ചുകൊണ്ടു ഉറക്കത്തിലേക്ക് മയങ്ങി വീണു.

ഞാൻ അവളുടെ തലമുടിയിൽ കൂടെ പതിയെ തലോടി കൊണ്ട് ചേർത്ത് പിടിച്ചു. അപ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ട്.

 

എത്ര നല്ല സന്തോഷത്തോടെ ആയിരുന്നു അച്ഛനും, അമ്മയും, ഞാനും എന്റെ അനിയത്തിയും അടങ്ങുന്ന ഈ കൊച്ചു കുടുംബം ജീവിച്ചത്. ഉള്ളത് വെച്ച് സന്തോഷിക്കാൻ പഠിച്ചവർ.

എല്ലാം ഒരു ദിവസം കൊണ്ട് മാറി മറിഞ്ഞു.

 

അതെ ചിഞ്ചു പറഞ്ഞത് പോലെ ജീവിതത്തിൽ ഇനി അർഥമുണ്ടാകുമോ, സന്തോഷമുണ്ടാകുമോ അറിയില്ല. കാരണം ഞാനും നേടിയത് മുഴുവനും അവരുടെ സന്തോഷത്തിനായിരുന്നു. ഇന്ന് അച്ഛന്റെയും അമ്മയുടേയും ചിതയ്ക്ക് തീ കൊളുത്തിയത് മുതൽ ഇന്ന് അവർ ഒരു ഓർമ്മയുടെ നിഴലായി മാറിയിരിക്കുന്നു 🥺. എന്റെ കണ്ണിൽ കൂടെ കണ്ണുനീർ ഒഴുകി………….

 

ഓർമവെച്ച കാലം മുതൽ ബന്ധുക്കൾ എന്ന് പറയാൻ ആരും തന്നെ ഉണ്ടായിരുന്നില്ല. കാരണം അച്ഛനും അമ്മയും വേറെ ഒരു നാട്ടിൽ നിന്നും സ്നേഹിച്ചു ഒളിച്ചോടി കല്യാണം കഴിച്ചവരാണ്. അച്ഛന്റെ അമ്മയും അച്ഛനും പണ്ടേ മരിച്ചവരാണ്. ഒറ്റമോനായിരുന്നു അച്ഛൻ.

അമ്മ ആണെങ്കിൽ പേരുകേട്ട തറവാട്ടിലെ ആയിരുന്നു. അമ്മയ്ക്ക് അച്ഛനും, അമ്മയും രണ്ട് ഏട്ടന്മാരും ആണ് ഉള്ളതെന്ന് പണ്ട് പറയുമായിരുന്നു.

കൂടുതലൊന്നും അവരെക്കുറിച് പറയില്ലായിരുന്നു. അത് അമ്മയ്ക്ക് വിഷമം ആകുമെന്ന് കരുതി ഞങ്ങളും കൂടുതലൊന്നും ചോദിക്കാറില്ല. ഇതെല്ലാം കൊണ്ട് തന്നെ പറയത്തക്ക ബന്ധുക്കൾ ഒന്നും ഞങ്ങൾക്കില്ല. ആകെ ഉള്ളത് തൊട്ടപ്പുറത്തുള്ള രാധിക ചേച്ചിയും കുടുംബവും ആണ്. അവർക്ക് 8 വയസ്സുള്ള ഒരു മോനും ഉണ്ട് ‘കിച്ചു’………!

 

നമ്മൾ ഓരോരുത്തരും ജീവിതത്തിന്റെ മോശം ഘട്ടത്തിൽ സ്വയം ചോദിക്കുന്ന ഒന്നാണ്,

“നമ്മളെ മാത്രമെന്താ ദൈവമേ ഇങ്ങനെ പരീക്ഷിക്കുന്നത് ” എന്ന്.

അല്ല ദൈവം ഉണ്ടോ ഉണ്ടെങ്കിൽ എന്ത് ക്രൂരനാണ് അല്ലെ.

 

ഞാൻ മാത്രമല്ല ഭൂരിഭാഗം മിഡിൽ ക്ലാസ്സ്‌ കുടുംബത്തിലുള്ള മൂത്ത മോനായിട്ട് ജനിച്ച എല്ലാവരുടെയും ആഗ്രഹം ആണ്, അല്ല ലക്ഷ്യമാണ് കുടുംബത്തെ നല്ലനിലയിൽ കൈ പിടിച്ചുയർത്തുക എന്നത്. അതും പഠിക്കുന്നവർ പഠിച്ചും അല്ലാത്തവർ അധ്വാന വിയർപ്പു കൊണ്ടും ആ ലക്ഷ്യത്തിലേക്ക് എത്താൻ ശ്രമിക്കുന്നു.

ഞാനും ഇതുപോലെതന്നെ ആണ്, പഠിക്കാൻ വലിയ ഇഷ്ട്ടമായിരുന്ന്

, എന്ന് വെച്ച് ബുജ്ജി ടൈപ് ഒന്നുമല്ല ഒരു മിഡിൽ ബെഞ്ച്ക്കാരൻ, അത്യാവിശ്യം പഠിപ്പും ഒഴപ്പും ആയി കഴിഞ്ഞു കൂടിയവൻ.

 

ചെറുപ്പം മുതലേ ടീച്ചർമ്മാര് നമ്മളോട് ചോദിക്കുന്ന ചോദ്യമാണ് “വലുതാകുമ്പോൾ എന്താകാനാണ് ആഗ്രഹം ” എന്ന് എല്ലാവരും ഡോക്ടർ, എൻജിനിയർ, ആർമി, പോലീസ് എന്നിങ്ങനെ പറയുമ്പോൾ അന്ന് ഞാനും ഒരു വെയ്റ്റിന് ” എനിക്ക് ഡോക്ടർ ആകാനാണ് ഇഷ്ട്ടം “എന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *