+2ന് ശേഷം എല്ലാവരും അവരവരുടെ ആഗ്രഹങ്ങൾ തേടി പോയപ്പോൾ ഞാനും ഒരു ശ്രമം നടത്തി.
ജീവിതത്തിൽ എന്തെങ്കിലും ആയി തീരണം എന്നോ അതോ കുടുംബത്തെ നല്ല നിലയിൽ എത്തിക്കണം എന്നോ എന്തെന്നറിയില്ല ഒരു തരം വാശിയോടെ NEET എന്ന എൻട്രൻസ് എക്സാം ആദ്യ ശ്രമത്തിൽ തന്നെ പാസ്സായി. കേരളത്തിൽ MBBS പഠിക്കാൻ ആഗ്രഹിക്കുന്നവരുടെ ഇഷ്ട്ട സ്ഥലമായ കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ അഡ്മിഷനും കിട്ടി.
ഇതാണ് എന്റെ ജീവിതത്തിൽ പണത്തെക്കാൾ പുറമെ എന്റെ അച്ഛനും അമ്മയ്ക്കും കൊടുക്കാൻ സാധിച്ച വിലപിടിപ്പുള്ള സമ്മാനം. തിരിച്ചു എനിക്ക് കിട്ടിയത് ഏതൊരു മിഡിൽ ക്ലാസ്സ് ബോയ് ഉം ആഗ്രഹിക്കുന്ന പോലെ എന്തോ വെട്ടിപിടിച്ചെടുത്ത ഒരു അച്ഛന്റെയും അമ്മയുടെയും സന്തോഷ ദിനമായിരുന്നു.
“ഈ നിമിഷത്തിൽ ദൈവം എത്ര നല്ലവനാണ് അല്ലെ”. 🙂
അങ്ങനെ ജീവിതത്തിന്റെ സമാധാനയത്തിന്റെയും അന്തരീക്ഷം ദിവസങ്ങളും വർഷങ്ങളും ആയി കൊഴിഞ്ഞു പോയി. 4 വർഷത്തിനു ശേഷം ഡോക്ടർ എന്ന പദവിലേക്കും ഞാൻ എത്തിപ്പെട്ടു. അതിനു ശേഷം എന്ത് നല്ല ദിവസങ്ങളായിരുന്നു.
സിറ്റിയിൽ തന്നെയുള്ള വലിയ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ നീണ്ട 2 വർഷമായി ജോലി ചെയ്തു കൊണ്ടിരിക്കുന്നു. അവിടെ ഡോ.ആദിദേവ് എന്ന പേര് ഉയരാൻ വലിയ താമസം ഉണ്ടായിരുന്നില്ല. എല്ലാവരും ഇഷ്ട്ടപെടുന്ന, ഡിമാൻറ്റുള്ള ഒരു ഹൗസ് സർജൻ ആയി ഞാനും മാറി.
ജീവിതത്തിലെ കഷ്ടപ്പാടുകൾ ഓരോന്നായി തുടച്ചു മാറ്റികൊണ്ടിരുന്നു. ഇന്ന് അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ള കുടുംബം ആയി ഞങ്ങളും മാറി.
അങ്ങനെ സന്തോഷത്തോടെ കഴിഞ്ഞു പോകുമ്പോഴാണ്. ഇന്നത്തെ ദിവസം.!
“എന്ന നീ ചിഞ്ചുവിന്റെ കൂടെ അവളുടെ പ്രോഗ്രാമിന് അമ്പലത്തിലേക്ക് കൊണ്ടുപോ, ഞാനും കാർത്തുവും കൂടെ കല്യാണത്തിന് പോയി പെട്ടന്ന് അമ്പലത്തിലേക്ക് എത്തിക്കോളാം എന്താ. ”
” ഓഹോ, ആയിക്കോട്ടെ, രണ്ടുപേരും പോയി പെട്ടന്ന് വന്നാൽ മതി, അല്ലെങ്കിൽ ഇവള് വീട് തലകുത്തി മറിക്കും. ”
ഞാൻ അച്ഛനോടും അമ്മയോടും ഒരു ചിരിയോടെ പറഞ്ഞു.
“പോടാ തെണ്ടി” ചിഞ്ചു അതും പറഞ്ഞു ഓടി. ഇല്ലെങ്കിൽ അവളുടെ നടുപ്പുറം ഇന്ന് പിളർത്തും ഞാൻ 😅.
ഞാൻ അവിടെയുള്ള പ്ലാസ്റ്റിക് ഡബ്ബി എടുത്ത് ഒരേറ് കൊടുത്ത് കൃത്യം ഉന്നമായതുകൊണ്ട് അവളുടെ ഏഴയലത്തു വരെ എത്തിയില്ല. അവള് വീണ്ടും കളിയാക്കി ചിരിച്ചു കൊണ്ടിരുന്നു.
“ആഹ്, അതുപിന്നെ നീ പ്രേത്യേകം പറയണണോ കണ്ണാ. ഇവളുടെ പ്രോഗ്രാമിന് മുന്നിൽ തന്നെ ഉണ്ടാകും നീ അല്ലെ ഓരോ ഒഴിവ് പറയുന്നത് അല്ലെ മോളെ ”
“അങ്ങനെ പറഞ്ഞു കൊടുക്ക് അമ്മേ ”
ചിഞ്ചു എനിക്കിട്ട് വീണ്ടും ഒന്ന് താങ്ങി
വേറൊന്നും അല്ല അമ്പലത്തിൽ ഉത്സവം സമാപനം ആണ് ഇന്ന്. ചിഞ്ചുവിന്റെ ക്ലാസിക്കൽ ഡാൻസ് ആയ ഭരതനാട്യം ഉണ്ട് ഉച്ച കഴിഞ്ഞ്. മാത്രമല്ല അച്ഛന്റെ അടുത്ത സുഹൃത്തിന്റെ മോളെ കല്യാണവും ഉണ്ട്.
ചിന്നുവിന്റെ പ്രോഗ്രാം ഉള്ളതു കൊണ്ട് ഞാനും അവളും പോകുന്നില്ല മാത്രമല്ല അവളുടെ പ്രോഗ്രാം തുടങ്ങുന്നതിനു മുമ്പ് നമ്മൾ എല്ലാവരും സ്റ്റേജിന്റെ മുന്നിൽ തന്നെ ഉണ്ടാകണം, അഥവാ ഇല്ലെങ്കിൽ അവള് പേര് പോലെ തന്നെ തനി ദുർഗ്ഗയാകും.
കഴിഞ്ഞ പ്രോഗ്രാമിന് ഞാൻ ഹോസ്പിറ്റലിൽ ഇന്ന് എത്താൻ വൈകിയതിന് ഇവള് കാണിച്ചു കൂട്ടിയ ഷോ എന്റമ്മോ നാഗവല്ലി ആണെന്നാ വിചാരം. ലാസ്റ്റ് ഒരു ഡയറി മിൽക്ക് ഒതുക്കേണ്ടി വന്നു എനിക്ക് ആ കേസ് 😼.
രാവിലെ തന്നെ അച്ഛനും അമ്മയും ഞാൻ അവർക്ക് വേണ്ടി വാങ്ങി കൊടുത്ത മാരുതി സ്വിഫ്റ്റ് dzire ൽ യാത്ര പറഞ്ഞു ഇറങ്ങി.
“കണ്ണാ അപ്പവും മുട്ടക്കറിയും കിച്ചണിൽ ഉണ്ട്, രണ്ടുപേരും തല്ല് കൂടാതെ എടുത്ത് കഴിച്ചോണം കേട്ടോ.”
അമ്മ ഞങ്ങളോടായി പറഞ്ഞു. ഞാനും ചിഞ്ചുവും ഭയങ്കര ഒത്തൊരുമയാ അതാ അമ്മ അങ്ങനെ പറഞ്ഞെ 😁.
“ഇന്ന് എന്താണ് പ്രത്യേകിച്ച് ഒരു സ്പെഷ്യലായിട്ട് ഒക്കെ, അല്ലെങ്കിൽ എപ്പോഴും ഒരു ഉണക്ക പുട്ടും കടലക്കറിയും ”
