ആട്ടും തോലിട്ട ചെന്നായ – 3 44അടിപൊളി 

 

ചിലപ്പോൾ അടുത്ത് അവന്റെ അമ്മ ഇരിക്കുന്നത് കൊണ്ടാവും.

ആവോ…. ആർക്കറിയാം….

 

ഒരു രണ്ട് മിനിറ്റ് കഴിഞ്ഞ ശേഷം കിച്ചു ഫോൺ കാൾ കട്ടാക്കി ഉള്ളിലേക്ക് വന്നു.

 

എന്നിട്ട് എന്റെയും ആന്റിയുടെയും മുഖത്തു നോക്കി ഒരു ചിരിപാസ്സാക്കിയ ശേഷം അവൻ ഒരു കൈകൊണ്ട് എന്നോട് അപ്പുറത്തേക്ക് വരാൻ എന്നോണം ഒരു ആംഗ്യം കാണിച്ചു.

 

അവൻ സ്റ്റെപ് കയറി മുകളിലേക്ക് പോയ ശേഷം കുറച്ചു നേരം ഞാനവിടെ ആന്റിയുടെ അരികിൽ തന്നെ സോഫയിൽ ഇരുന്നു. പിന്നെ പതുക്കെ, “ഞാനൊന്ന് മുകളിൽ പോയിട്ട് വരാം” എന്നും പറഞ്ഞ് കിച്ചുവിന്റെ റൂമിലേക്ക് ചെന്നു.

 

“കിച്ചു എന്താടാ?”

അലമാരയിൽ നിന്നും തുണികൾ തപ്പി തിരയുന്ന കിച്ചുവിനെ കണ്ട ഞാൻ ചോദിച്ചു.

 

“നീ ആ വാതിലൊന്ന് ചാരിയിട്ടേ.. എനിക്കൊരു കാര്യം പറയാനുണ്ട്.”

അലമാരയിൽ നിന്നും ഒരു പാന്റും ഷർട്ടും ബെഡിലേക്ക് ഇട്ട ശേഷം അവൻ എന്നെ നോക്കിക്കൊണ്ട് പറഞ്ഞ്.

 

എന്നിട്ട് സംസാരം തുടർന്നു:

 

“എടാ, വിശാലെ നിന്നോട് ഞാൻ പറഞ്ഞില്ലേ മിനിയന്നാൾ ക്ലാസ്സിൽ വെച്ചിട്ട് ഞാൻ അഞ്ജലിയോട് അങ്ങോട്ട് ചെന്ന് സംസാരിച്ചെന്ന്?”

 

“ആ പറഞ്ഞു…അതിന്?”

 

“എന്നെയിപ്പോൾ അവളാ വിളിച്ചേ….ഒന്ന് കാണാൻ…”

മുഖത്തൊരു നാണം വരുന്ന എക്സ്പ്രഷൻ ഇട്ട് അവൻ പറഞ്ഞു.

 

“എടാ…തെണ്ടി… നീ അത് എങ്ങനെ ഒപ്പിച്ചു?”

അത് കേട്ടിട്ട് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

 

“അതൊക്കെയുണ്ട്…ബ്രോ. നമ്മളാരാ മോൻ!”

 

“നീ ഷോ ഇറക്കാണ്ട് കാര്യം പറ.”

ഞാൻ കുത്തികുത്തി ചോദിക്കാൻ തുടങ്ങി.

 

അപ്പോഴാണ് ചെറുക്കൻ നല്ല മണി, മണി പോലെ നടന്ന കാര്യങ്ങളൊക്കെ എന്റെ അടുത്ത് വിവരിച്ചുതന്നത്.

 

രണ്ട് ദിവസം മുൻപ്. അതായത് ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഞാൻ ആയുഷയുടെ അടുത്ത് ചെന്ന് സംസാരിച്ച കാര്യം അവനോട് പറഞ്ഞിരുന്നത്. അതിന്റെ ഭാഗമായി ക്ലാസ്സിലെ, ആയുഷയുടെ ഏക കൂട്ടുകാരിയായിരുന്ന, അവളുടെ പോലത്തെ തന്നെ പാവം സ്വഭാവപ്രകൃതിയുള്ള അഞ്ജലിയുടെ അടുത്ത് ചെന്ന് കിച്ചുവും ഒന്ന് മുട്ടാൻ നോക്കിയിരുന്നു.

 

പക്ഷെ എന്റെയും ആയിഷയുടെയും കേസ് പോലെയായിരുന്നില്ല അവരുടെ. കിച്ചുവും അഞ്‌ജലിയും അന്ന് വൈകീട്ടു തൊട്ടേ ഒടുക്കത്തെ ചാറ്റിങ്ങും, ഫോൺ വിളിയുമൊക്കെ ആയിരുന്നുയത്രേ.

 

അതുകൊണ്ട് ഇന്ന് അവനോട് ഒരു ഡേറ്റ് എന്നോണം പുറത്തേക്ക് കറങ്ങാൻ പോയാലോ എന്നും ചോദിച്ചു വിളിച്ചതാണ് അവൾ. ഇവൻ ആണെങ്കിൽ ജീവിതത്തിൽ ആദ്യമായിട്ട് ഒരു പെണ്ണുമായി കറങ്ങാൻ പോവാൻ പറ്റുമല്ലോ എന്ന സന്തോഷത്തിൽ അതങ്ങ് കയറി ഏൽക്കും ചെയ്തു. ഇപ്പൊ അതിന്റെ തയ്യാറെടുപ്പിലാണ് ആശാൻ.

 

“മ്മ്…കൊള്ളാം ലൂക്കായിട്ടുണ്ട്…”

ഡ്രസ്സ് ഇട്ട ശേഷം അലമാരയിലെ കണ്ണാടിയിൽ നോക്കി മുടി ചീക്കുന്ന കിച്ചുവിനോട് ബെഡിൽ ചാരി കിടക്കുന്ന ഞാൻ പറഞ്ഞു.

 

“താങ്ക്യൂ…താങ്ക്യൂ….”

 

“അല്ലടാ കിച്ചു, ഈ കാര്യം നിന്റെ അമ്മക്ക് അറിയോ?”

 

“ഏയ്‌..ഇല്ല…. എന്തേ?”

 

“ഒന്നുമില്ല…ഞാൻ ചുമ്മാ ചോദിച്ചെന്നുള്ളു…”

 

“ഉം….. എടാ പിന്നെ നിന്റെ വണ്ടിയുടെ താക്കോൽ ഒന്ന് തരണംട്ടാ എനിക്ക്.”

 

“ഏഹ്? എന്റെ വണ്ടി എന്തിനാണ്? നിനക്കിവിടെ കിടക്കുന്ന വണ്ടിയെടുത്തൂടെ… അതാവുമ്പോൾ അഞ്ജലിയുടെ മുൻപിൽ ഒന്ന് ഷൈൻ ചെയ്യാലോ.”

 

“ഏത്… ആ കാറോ? ഏയ്‌…അത് ശരിയാവില്ല. മാത്രമല്ല അതിന് അമ്മ സമ്മതിക്കതുമില്ല.”

 

“അതൊക്കെ നമ്മക്ക് സമ്മതിപ്പിക്കാം. എന്തായാലും നിനക്ക് ഡ്രൈവിംഗ് ലൈസൻസ് ഒക്കെ ഉള്ളതല്ലേ… അപ്പൊ സീനില്ല.”

 

“അതെങ്ങനെ?”

അവൻ ആശ്ചര്യത്തോടെ ചോദിച്ചു.

 

“ഞാൻ നിന്റെ ഡ്രൈവിങ്ങിനെ പറ്റി പുകഴ്ത്തി കുറച്ചൊക്കെ പറഞ്ഞ് നോക്കാം. അതോർത്തു മോൻ പേടിക്കണ്ട. ആ കാര്യം ഞാൻ റെഡി ആക്കിക്കോളാം. നീ തത്കാലം നിന്റെ പെണ്ണുമായി കറങ്ങാൻ പോകുന്ന സ്ഥലങ്ങൾ ഒക്കെ പ്ലാൻ ചെയ്ത് നിൽക്ക്.”

 

ഞാൻ “നിന്റെ പെണ്ണെന്നു” പറഞ്ഞപ്പോൾ ചെക്കന്റെ മുഖത്ത് വിരിഞ്ഞ നാണംകൊണ്ടുള്ള ഒരു ചിരിക്കാണണം. ഹോ! ഇങ്ങനെയൊരു നാണകാരനെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *