ആട്ടും തോലിട്ട ചെന്നായ – 3 44അടിപൊളി 

 

ഹുഫ്! എന്തായാലും കിച്ചുവിന്റെ ഈ രഹസ്യം ഞാൻ ആന്റിയോട് പറഞ്ഞത് ഏതായാലും നന്നായി. കാരണം, ഒരിടത് സ്വന്തം മകൻ അവരോട് കള്ളം പറഞ്ഞപ്പോൾ, ഞാനവരോട് ഉള്ള കാര്യം സത്യസന്ധമായി തുറന്ന് പറഞ്ഞു. ഇതെനിക്ക് ഭാവിയിൽ ഒരു മുതൽകൂട്ടാണ്. ഇങ്ങനെ പതിയെ, പതിയെ ആന്റിയുടെ വിശ്വസ്ഥ പിടിച്ചു പറ്റാൻ എനിക്ക് കഴിഞ്ഞാൽ ഭാഗ്യമുണ്ടെങ്കിൽ എനിക്ക് ഇവരുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാം.

 

​കുറച്ചു കഴിഞ്ഞപ്പോൾ കിച്ചു മുകളിൽ നിന്നും പെർഫ്യൂമൊക്കെ അടിച്ച്, നല്ല ഫ്രഷ് ആയി താഴേക്ക് ഇറങ്ങി വന്നു.

 

മാത്രമല്ല, ഞാൻ വിചാരിച്ചത് പോലെ ഒരു മടിയും കൂടാതെ കാറിന്റെ താക്കോൽ സീമ ആന്റി തന്നെ അവന്റെ കൈകളിലേക്ക് കൊടുത്തു.

 

​“സൂക്ഷിച്ചു ഓടിച്ച് പോകണം ട്ടോ കിച്ചു… പിന്നെ, അധികം വൈകാനും നിൽക്കണ്ട.”

ആന്റി പതിവ് പോലെ ഓർമ്മിപ്പിച്ചു.

 

​“അഹ്, ഓക്കേ അമ്മ.. സിനിമ ഒരു എട്ട് മണിക്ക് മുൻപ് കഴിയും. കഴിഞ്ഞാൽ ഉടൻ ഞാൻ ഇറങ്ങാം.”

അവൻ എനിക്ക് നേരെ നോക്കി കണ്ണ് ചിമ്മിക്കൊണ്ട് പറഞ്ഞു. ഞാൻ തിരിച്ചൊരു തംസ് അപ്പ് കാണിച്ചു.

 

കിച്ചു ആന്റിയുടെ അടുത്ത് പറഞ്ഞിരുന്നത് വേറെയൊരു കൂട്ടുകാരന്റെ കൂടെ സിനിമക്ക് പോകുന്നു എന്നായിരുന്നു. പക്ഷെ പാവം അവന് അറിയില്ലല്ലോ ഞാൻ ആ കാര്യം ആന്റിയോട് പറഞ്ഞെന്നുള്ളത്.

 

കിച്ചു സന്തോഷത്തോടെ കാർ സ്റ്റാർട്ട് ചെയ്ത് ഗേറ്റ് കടന്ന് പുറത്തേക്ക് പോകുന്നത് നോക്കി ഞാനും ആന്റിയും ഉമ്മറത്ത് തന്നെ നിന്നു. കാറിന്റെ ശബ്ദം പതിയെ അകന്ന് ഇല്ലാതായപ്പോൾ ആ വലിയ വീട്ടിൽ പെട്ടെന്ന് ഒരു വല്ലാത്ത നിശബ്ദത പടർന്നു.

 

അവൻ വീട്ടിൽ നിന്നും ഇറങ്ങുന്ന സമയം കണ്ട് ​പുറത്ത് മഴ വീണ്ടും അല്പം കൂടി ശക്തിയായി പെയ്യാൻ തുടങ്ങിയിരുന്നു. തണുത്ത കാറ്റ് വീടിന്റെ ഉള്ളിലേക്ക് അടിച്ചുകയറിയപ്പോൾ ആ വലിയ ലിവിങ് റൂമിൽ ഞാനും സീമ ആന്റിയും മാത്രമായി.

 

​ആന്റി പതുക്കെ തിരിഞ്ഞ് എന്റെ മുഖത്തേക്ക് നോക്കി. അടുക്കളയിൽ വെച്ച് നടന്ന ആ ആലിംഗനത്തിന്റെ ഓർമ്മ ഇരുവരുടെയും മനസ്സിൽ ഒരേസമയം മിന്നിമറഞ്ഞു എന്ന് ആ നോട്ടത്തിൽ നിന്നും എനിക്ക് വ്യക്തമായി.

 

​“മ്മ്… എന്നാൽ ഞാൻ ചെന്ന് ആ ചായപ്പാത്രങ്ങളൊക്കെ ഒന്ന് കഴുകി വെച്ചിട്ട് വരാം..”

ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട്, എന്നിൽ നിന്നും മിഴികൾ മാറ്റി ആന്റി പറഞ്ഞു.

 

​“ഞാനും വരാം ആന്റി… സഹായിക്കാൻ…” ഞാൻ ഒരു കുറുക്കന്റെ കൗശലത്തോടെ അവരെ പിന്തുടർന്നു.

 

​“ഏയ്‌ അതൊന്നും വേണ്ടടാ… മോൻ ചെന്ന് സോഫയിൽ ഇരുന്നോ…” അവർ നടന്നു നീങ്ങിക്കൊണ്ട് പറഞ്ഞു.

 

പക്ഷെ ഞാൻ അതൊന്നും കേട്ട ഭാവം നടിച്ചില്ല. ഇതെനിക്ക് ആന്റിയെ ഈ വീട്ടിൽ തനിച്ചു കിട്ടിയ ഒരു അവസരമാണ്. ഞാനത് എങ്ങനെയെങ്കിലും മുതലെടുത്തെ പറ്റു.

 

അടുക്കളയിലേക്ക് കയറിയ ശേഷം ആന്റി ചായപാത്രവും, ഗ്ലാസും കഴുകി വൃത്തിയാക്കുന്ന ടൈമിൽ, കടയിൽ നിന്നും വാങ്ങിച്ചിരുന്ന കുറച്ചു ഐറ്റംസ് സ്ലാബിന്റെ മുകളിലെ ഒരു വലിയ കവറിൽ നിന്നും പുറത്തേക്കെടുത്ത് ഞാനതൊക്കെ ഓരോന്നായി എടുത്ത് ഫ്രിഡ്ജിലേക്ക് കയറ്റി വെച്ചു.

 

“പുറത്ത് എന്തൊരു മഴയാലേ ആന്റി…”

ഫ്രിഡ്ജിലേക്ക് സാധനങ്ങൾ കയറ്റിവെച്ച്, അതടച്ച ശേഷം ഞാൻ പറഞ്ഞു.

 

“അതെന്നേ…. കിച്ചു സൂക്ഷിച്ചും കണ്ടുമൊക്കെ കാർഓടിച്ചു പോയാൽ മതിയായിരുന്നു.”

അവസാന ചായഗ്ലാസും കഴുകി കഴിഞ്ഞ അവർ പറഞ്ഞു.

 

“ആന്റി അതോർത്തു വെറുതെ ടെൻഷൻ അടിക്കുകയൊന്നും വേണ്ട. അവൻ പടമൊക്കെ കണ്ട് കൃത്യ സമയത്ത് വീട്ടിൽ എത്തും. അല്ല സോറി, പറഞ്ഞത് പോലെയവൻ പടത്തിന് പോയതല്ലലോ പെണ്ണിനെ കാണാൻ പോയതല്ലേ.”

ആന്റിയെ ഒന്ന് ചിരിപ്പിക്കാൻ ഞാനൊരു ചെറിയ പരിശ്രമം നടത്തി.

 

പക്ഷെ വലിയ ചിരിയൊന്നും തിരിച്ചു കിട്ടിയില്ല. പകരം ഒരു ചോദ്യമായിരുന്നു എനിക്ക് കിട്ടിയത്.

 

“അല്ല? വിശാലിനും ഇല്ലേ ഇങ്ങനെ കറങ്ങാൻ ഒക്കെ പോവാനായി ഒരു ഗേൾ ഫ്രണ്ട്?”

Leave a Reply

Your email address will not be published. Required fields are marked *