അച്ചുവിൻ്റെ രാജകുമാരൻ – 4 14

അച്ചുവിൻ്റെ രാജകുമാരൻ 4

Achuvinte Rajakumaran Part 4 | Author : Mikhael

[ Previous Part ] [ www.kambi.pw ]


അജു അപ്പോഴേക്കും കാറുകൊണ്ട് അവരുടെ അടുത്ത് എത്തിയിരുന്നു അപ്പോഴാണ് അച്ചുവും അമ്മുവും ആ കാർ ശരിക്കും ശ്രദ്ധിക്കുന്നത് ഹോസ്പിറ്റലിൽ പോരുമ്പോൾ അപ്പോഴത്തെ അവസ്ഥയിൽ അവർ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല
ഇത്രയും വില കൂടിയ കാർ അവർ ടിവിയിൽ കണ്ടിട്ടുണ്ട് എന്നല്ലാതെ നേരിട്ട് കാണുന്നത് ആദ്യമായിട്ടായിരുന്നു അങ്ങനെ അജു അവരെ കാറിലേക്ക് കയറ്റി അവരുടെ വീട്ടിലേക്ക് യാത്രയായി…

തുടർന്നു വായിക്കുക

അജു : നിങ്ങൾ രണ്ടു പേരും എന്താ ചെയ്യുന്നേ
അമ്മു : ഞങ്ങൾ ഡിഗ്രിക്ക് പഠിക്കുകയാണ്
ഇവൻ അഞ്ചിലും

അച്ചു : സാർ ദീപ്തിയുടെ ഏട്ടൻ്റെ ഫ്രണ്ട് ആണോ
അജു : അതെ ഞാനും ദീപുവും ബാംഗളൂർ ഒരുമിച്ച് ആയിരുന്നു ഇനി ഇവിടെ എന്തെങ്കിലും ബിസിനസ് തുടങ്ങിയാലോ എന്നാണ് ആലോചിക്കുന്നത്

അമ്മു : സർ ദീപ്തിയുടെ ഏട്ടൻ ആള് എങ്ങനെയാ കാശ് ഉള്ളതിൻ്റെ അഹങ്കാരം ഉള്ള ആളാണോ അതോ സാറിനെ പോലെയാണോ

അജു : അവനു കാശിൻ്റെ അഹങ്കാരം ഒന്നുമില്ല എന്നാണ് എനിക്ക് തോന്നുന്നത് അവൻ്റെ സഹോദരിമാരെ കുറിച്ച് അവൻ പറഞ്ഞ് അല്ലാതെ എനിക്ക് ഒന്നും അറിയില്ല ഇന്ന് ആ കുട്ടി അച്ചുവിനോടു സോറി അങ്ങനെ വിളിക്കാമല്ലോ
അച്ചു : ആ വിളിക്കാം അതിന് കുഴപ്പമൊന്നുമില്ല
അജു : ആ ഓക്കെ അല്ല

ആ കുട്ടി എന്തിനാ അച്ചുവിനോട് വഴക്ക് ഉണ്ടാക്കിയത്
അച്ചു : അത് അത് പിന്നെ
അമ്മു : ഞാൻ പറഞ്ഞു തരാം

( അങ്ങനെ അമ്മു എല്ലാം പറഞ്ഞു കൊടുത്തു അച്ചുവിൻ്റെ മുടിപിടിച്ച് വലിച്ചു അവളെ കരയിച്ചത് അടക്കം അച്ചുവിനെ കരയിച്ചു എന്ന് കേട്ടപ്പോൾ അജുവിന് ദീപ്തിയെ കൊല്ലാൻ ഉള്ള ദേഷ്യം കയറി എന്നാൽ അത് എന്തിനാ അങ്ങനെ തോന്നിയത് എന്ന് അജുവിന് പോലും അറിയില്ലായിരുന്നു അങ്ങനെ അവർ പരസ്പരം കൂടുതൽ അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കി അജു കഴിച്ചിട്ട് പോയാൽ മതിയൊ എന്ന് ചോദിച്ചപ്പോൾ അവർ അത് സ്നേഹപൂർവം നിരസിച്ചു

കുറച്ച് സമയത്തെ യാത്രക്ക് ശേഷം അങ്ങനെ അവർ അവരുടെ വീട്ടിലേക്ക് ഉള്ള വഴിയിൽ എത്തി അജു കാർ നിറുത്തി അവരെ ഇറങ്ങാൻ സഹായിച്ചു അമ്മു വിളിച്ച് പറഞ്ഞത് കൊണ്ട് അമ്മുവിൻ്റെ അമ്മ അവിടെ അവരെ കാത്ത് നിന്നിരുന്നു )

അമ്മു : സാർ ഇതാണ് എൻ്റെ അമ്മ ശാരദ അമ്മേ ഈ സാർ ആണ് സച്ചുവിനെ ഹോസ്പിറ്റലിൽ കൊണ്ടുപോവാൻ സഹായിച്ചത്

ശാരദ : വലിയ ഉപകാരം സാറേ അമ്മയില്ലാത്ത കുട്ടികളാ അവരെ സഹായിക്കാൻ മനസ്സ് കാണിച്ച സാറിനെ ദൈവം കാക്കട്ടെ

അജു : അയ്യോ ചേച്ചി സാർ എന്നൊന്നും വിളിക്കേണ്ട
പിന്നെ അമ്മ ഇല്ലാത്ത വിഷമം ആർക്ക് മനസ്സിലായില്ലെങ്കിലും എനിക്ക് മനസ്സിലാവും കാരണം എനിക്ക് ഈ ലോകത്ത് സ്വന്തമെന്നു പറയാൻ ആരും ഇല്ല

( അത് പറയുമ്പോൾ അജുവിൻ്റെ ശബ്ദം ഇടറിയിരുന്നു കണ്ണുകൾ നിറഞ്ഞിരുന്നു എന്നാൽ അത് അവർ കാണാതിരിക്കാൻ അവൻ പരമാവതി ശ്രമിച്ചു )

ശാരദ : നല്ലവരെ ദൈവം നേരത്തെ വിളിക്കും എന്ന് കേട്ടിട്ടില്ലേ മോൻ അതൊന്നും ആലോചിച്ച് സങ്കടപ്പെടെണ്ടാ

അജു : ഹേയ് അതെല്ലാം വിധിയല്ലെ അത് മാറ്റാൻ നമുക്ക് കഴിയില്ലല്ലോ
എന്നാ ഞാൻ പോവാൻ നോക്കട്ടെ

ശാരദ : മോനേ വീട്ടിലേക്ക് വന്നു ഒരു ഗ്ലാസ് ചായ കുടിച്ചു പോയാൽ പോരെ
അജു : വീട്ടിലേക്ക് വിളിച്ചതിന് താങ്ക്സ് ഇപ്പൊ എന്തായാലും എനിക്ക് സമയം ഇല്ല ചേച്ചി ഒരു മീറ്റിംഗ് ഉണ്ട് ഇനി ഒരിക്കൽ ആവാം ചായകുടി ഇനി വരുമ്പോൾ എന്തായാലും ഞാൻ ചായ കുടിച്ചിട്ടെ പോകൂ ഇപ്പൊ സമയമില്ല അതാ

ശാരദ : എന്നാൽ ശരി മോനേ നോക്കി പോണേ അടുത്ത പ്രാവശ്യം എന്തായാലും ചായ കുടിപ്പിച്ചിട്ടെ മോനെ വിടൂ

അമ്മു : അമ്മ പറയന്നതൊന്നും കാര്യമാക്കേണ്ട അമ്മക്ക് ആരോട് എന്താ പറയുക എന്ന് അറിയില്ല അതാ

അജു : അതൊന്നും കുഴപ്പമില്ല അമ്മു എന്തായാലും നിങ്ങളെ പരിചയപ്പെടാൻ കഴിഞ്ഞത് തന്നെ എനിക്ക് ഒരുപാട് സന്തോഷം ഉള്ള കാര്യമാണ്

Leave a Reply

Your email address will not be published. Required fields are marked *