അച്ചുവിൻ്റെ രാജകുമാരൻ – 4 14

അച്ചു : ആ… അച്ഛാ ഞാൻ അച്ഛനെ വിളിച്ചത് അല്ല ദൈവത്തെ വിളിച്ചത് ആണ് ( അച്ചു കരഞ്ഞു പറഞ്ഞു അത് മുഴുവൻ കേൾക്കാൻ നിൽക്കാതെ കൃഷ്ണൻ നിലത്തേക്ക് വീണു മുടിയിലെ പിടുത്തം വിട്ടത് കൊണ്ട് എന്താ എന്ന് അറിയാൻ നോക്കിയ അച്ചു കാണുന്നത് നിലത്ത് ബോധം കെട്ടു കിടക്കുന്ന അച്ഛനെയാണ്)

അമ്മു : ഡീ നിനക്ക് എന്തെങ്കിലും പറ്റിയോ അച്ഛൻ
അച്ചു : എനിക്ക് ഒന്നുമില്ലെടി ഇതൊക്കെ ഇവിടെ പതിവ് ഉള്ളതല്ലേ അച്ഛൻ്റെ ബോധം പോയതാ മൂക്ക് മുട്ടെ കുടിച്ചിട്ടല്ലെ എന്നും വരാറ് എന്നെ കുറിച്ച് വേണ്ട സച്ചുവിനെങ്കിലും എന്തെങ്കിലും വാങ്ങി കൊടുന്നൂടെ അവനും ആഗ്രഹം ഉണ്ടാവില്ലേ അച്ഛൻ കടയിൽ നിന്നും വരുമ്പോൾ കൊണ്ട് വരുന്ന മിഠായിയും ബേക്കറി പലഹാരവും കഴിക്കാൻ ഉള്ള ആഗ്രഹം ( അച്ചു ഒരു വിതുംമ്പലോടെ അമ്മുവിനോട് പറഞ്ഞു )

അമ്മു : എല്ലാം ശരിയാവും ട്ടോ നീ ഇങ്ങനെ കരയല്ലേ
അല്ല രാത്രിക്ക് ഉള്ള ഭക്ഷണം തയ്യാറാക്കണ്ടെ
അമ്മു : ആ വേണം അത് ഞാൻ മറന്നു ഈ തിരക്കിൻ്റെ ഇടയിൽ
( അപ്പോഴേക്കും ശാരദ കയ്യിൽ രണ്ടു പാത്രവുമായി വന്നു )
അച്ചു : എന്താ ചേച്ചി ഇത്

ശാരദ : ഇന്നിനി ചോറും കറിയുമൊന്നും വക്കാൻ നിൽക്കേണ്ട നിങ്ങൾക്ക് ഉള്ളത് ഞാൻ ഉണ്ടാക്കിയിട്ടുണ്ട്
അച്ചു : എന്തിനാ ചേച്ചി വെറുതെ ഇതെല്ലാം ഉണ്ടാക്കിയെ
അമ്മു : നീ ഒന്ന് മിണ്ടാതിരുന്നെ അമ്മേ അവൾ അതൊക്കെ പറയും ഇങ്ങു താ ഞാൻ അത് അകത്തേക്ക് വയ്ക്കാം

ശാരദ : എന്താ മോളെ അച്ഛൻ ഇവിടെ കിടക്കുന്നെ
അച്ചു : എന്നത്തേയും പോലെ തന്നെ ഇന്നും ഫുൾ ഫിറ്റാണ് പിന്നെ ഇന്ന് കുറച്ച് നേരത്തെ വന്നു എന്ന് മാത്രം

ശാരദ : മോള് പിടിക്ക് നമുക്ക് അച്ഛനെ അകത്തേക്ക് കിടത്താം
(അങ്ങനെ അവർ കൃഷ്ണനെ എടുത്ത് അകത്തേക്ക് കിടത്തി)
ശാരദ : മോളുടെ ഈ അവസ്ഥയൊക്കെ മാറും ട്ടോ ചേച്ചി പ്രാർത്ഥിക്കാറുണ്ട് എന്നും
അച്ചു : ആ പ്രതീക്ഷയൊന്നും ഇല്ല ചേച്ചി ആർക്കും ഒരു ഭാരം ആവതെ അങ്ങ് ജീവിച്ചു പോയാൽ മതി

ശാരദ : എല്ലാം ഒരുനാൾ ശരിയാവും ട്ടോ ചേച്ചിടെ കുട്ടിക്ക് ഈ ദുരിതമൊക്കെ മാറുന്ന ഒരു ദിവസം എന്തായാലും വരും എനിക്ക് ഉറപ്പുണ്ട്

 

( ഈ സമയം അജു മീറ്റിങ്ങിന് ഇടയിൽ ആയിരുന്നു അതേ സമയം ചന്ദ്രോത്ത് തറവാട്ടിൽ എല്ലാവരും സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു )

മോഹൻ : ദീപു ഇനി എന്താ നിൻ്റെ പ്ലാൻ തിരിച്ച് ബാംഗളൂർ പോകുന്നുണ്ടോ അതോ
ദീപു : അച്ഛാ ഞാനും എൻ്റെ ഫ്രണ്ട് അജുവും കൂടി ഒരു പുതിയ ബിസനസ് തുടങ്ങിയാലോ എന്നാണ് ആലോചിക്കുന്നത്

റാം : എന്തിനാ ദീപു ഇനി പുതിയത് നമുക്ക് തന്നെ പല മേഘലകളിലും പലയിടത്തായി ഓരോ സംരംഭങ്ങൾ ഉള്ളതല്ലേ അതിൽ ഒന്ന് ഏറ്റെടുത്ത് നോക്കിക്കൂടെ നിനക്ക്
മോഹൻ : എൻ്റെയും ആഗ്രഹം അത് തന്നെയാണ് മോനേ

ദീപു : അതല്ല അച്ഛാ അജുവിന് എന്തോ പ്ലാൻ ഉണ്ടെന്ന് പറഞ്ഞു ഞങ്ങൾ തമ്മിൽ ഡിസ്കസ് ചെയ്ത് ഒക്കെ ആണെങ്കിൽ അത് പ്രൊസീഡ് ചെയ്യുകയല്ലേ എന്ന് അവൻ ചോദിച്ചിരുന്നു

ലക്ഷ്മി : നിൻ്റെ ഫ്രണ്ടിൻ്റെ കൂടെ കൂടി ബിസിനസ് തുടങ്ങി അത് ഫ്ലോപ്പ് ആയാൽ അതിൻ്റെ നാണക്കേട് മുഴുവൻ ഇവിടെ ഉള്ളവർക്കാ അത് നീ മറക്കേണ്ട പിന്നെ നിൻ്റെ ഫ്രണ്ടിന് ഒരു ജോലി ആണ് വേണ്ടതെങ്കിൽ നമ്മുടെ ഏതെങ്കിലും ഒരു ഓഫീസിൽ എന്തെങ്കിലും ജോബ് കൊടുക്കാം എന്താ പോരെ

ദീപ്തി : ചേട്ടാ അമ്മ പറഞ്ഞപ്പോലെ ചെയ്തൂടെ എന്നാൽ
അനഘ : അതെ ഏട്ടാ അതാവുമ്പോൾ റിസ്ക്കും കുറവല്ലേ
അനിത : അല്ല ദീപു നീ പറഞ്ഞ ഈ ഫ്രണ്ടിനെ വിശ്വസിക്കാൻ പറ്റുമോ
ദീപു : എൻ്റെ ചെറിയമ്മെ എനിക്ക് കുറച്ച് വർഷങ്ങൾ ആയിട്ട് അറിയുന്നതല്ലേ അവനെ അവൻ ഒരു പാവമാണ്

ലക്ഷ്മി : അല്ല നിൻ്റെ ആ ഫ്രണ്ട് ആണോ ഇന്ന് ഇങ്ങോട്ട് വരുന്നുണ്ടെന്ന് പറഞ്ഞത്
ദീപു : ആ അതെ
ലക്ഷ്മി : എന്നിട്ട് അവൻ എവിടെ

ദീപു : അവനു എന്തോ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞിരുന്നു അത് കഴിഞ്ഞു വരാം എന്ന് പറഞ്ഞിട്ടുണ്ട്

റാം : അവനു നമ്മുടെ വീട്ടിലേക്ക് ഉള്ള വഴി അറിയുമോ
ദീപു : ഞാൻ ലൊക്കേഷൻ വിട്ടു കൊടുത്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *