അച്ചുവിൻ്റെ രാജകുമാരൻ – 4 14

മോഹൻ : നീ ഒന്ന് വിളിച്ച് നോക്ക് ഞാൻ എന്തായാലും അവൻ്റെ ബാക്ക്ഗ്രൗണ്ട് ഒന്ന് അന്വേഷിക്കട്ടെ എന്നിട്ട് മതി ബിസിനസ്സ്

ദീപു : അച്ഛാ ഇതിനൊക്കെ ഇത്ര അന്വേഷിക്കാൻ എന്താ ഉള്ളത്
മോഹൻ : ഞാൻ പറയുന്നത് കേട്ടാൽ മതി ഇങ്ങോട്ട് ചോദ്യം വേണ്ട
ദീപു : അച്ഛാ അത്

മോഹൻ : അഥവാ നിങ്ങളുടെ ബിസിനസ്സ് ഫ്ലോപ്പ് ആയാൽ അതിൻ്റെ ചീത്തപ്പേര് ചന്ദ്രോത്ത് തറവാടിന് ആണ് അത് ഉണ്ടാവാൻ ഞാൻ സമ്മതിക്കില്ല സോ നീ ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി

ലക്ഷ്മി : ദീപു നീ അച്ഛൻ പറയുന്നത് കേട്ടാൽ മതി
ദീപു : ശരി ഞാൻ സമ്മതിച്ചു

റാം : അനിതെ നിങ്ങൾ എല്ലാവരും അങ്ങോട്ട് ചെല്ല് ഞങ്ങൾക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്
അനിത : അനു , ദീപ്തി നിങ്ങൾ അകത്തോട്ടു പോയെ ദീപു നീയും ചെല്ല്
ലക്ഷ്മി : അനിതേ വാ ഏട്ടനും അനിയനും സംസാരമൊക്കെ കഴിഞ്ഞ് വരട്ടെ
( മോഹനും റാമും ഒഴികെ മറ്റെല്ലാവരും അകത്തേക്ക് പോയി )

മോഹൻ : അനിയാ നീ നമ്മുടെ പയ്യൻമാരെ വിളിച്ച് ദീപുവിൻ്റെ ആ ഫ്രണ്ടിനെ കുറിച്ച് ഒന്ന് ഡീപ്പ് ആയി അന്വേഷിക്കാൻ പറയ് അവൻ്റെ ഫുൾ ഡീറ്റെയിൽസും എടുക്കാൻ പറ
റാം : ശരി ഏട്ടാ

( റാം ഫോൺ എടുത്ത് അവരുടെ കൂലിപ്പടയുടെ നേതാവിനെ വിളിച്ച് കാര്യം പറഞ്ഞു…. സമയം 8.30 (pm)

ആയി അജു മീറ്റിംഗ് കഴിഞ്ഞ് തൻ്റെ ഫ്ലാറ്റിലേക്ക് എത്തിയിരുന്നു അവൻ ഫ്രഷ് ആവാൻ തുടങ്ങുമ്പോൾ ആണ് ഫോൺ ബെൽ ചെയ്തത് )

അജു : ഹലോ പറയ് ദീപൂ
ദീപു : അജൂ നീ എപ്പോഴാ വരുന്നേ ഞാൻ നിനക്ക് ലൊക്കേഷൻ വിട്ടിട്ടുണ്ട്
അജു : ഞാൻ മീറ്റിംഗ് കഴിഞ്ഞ് ഇപ്പൊ എത്തിയതേ ഉള്ളൂ ഒന്ന് ഫ്രഷ് ആവട്ടെ എന്നിട്ട് വരാം
ദീപു : ആഹ് ഡാ പെട്ടെന്ന് വരാൻ നോക്ക് പിന്നെ ഫുഡ് ഇന്ന് ഇവിടുന്ന് കഴിക്കാം കേട്ടോ
അജു : ആഹ് ഓക്കെ ഫ്രഷ് ആയി കഴിഞ്ഞാൽ ഒരു അര മണിക്കൂർ അതിനുള്ളിൽ ഞാൻ എത്തും

ദീപു : എന്നാ ഓക്കെ ഡാ സൂക്ഷിച്ചു വാ
അജു : ആ ഡാ എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ ഞാൻ വിളിക്കാം എന്നാ ശരി
ദീപു : ആഹ് ശരി ഡാ

( അതേ സമയം അച്ചുവിൻ്റെ വീട്ടിൽ )
അച്ചു : സച്ചുട്ടാ നമുക്ക് ചോറ് കഴിച്ചാലോ
സച്ചു : ആ കഴിക്കാം അല്ല ചേച്ചി അച്ഛനോ

അച്ചു : അച്ഛനെ ഇനി നാളെ നോക്കിയാൽ മതി നമുക്ക് കഴിക്കാം
നിനക്ക് കൈക്ക് വേദന ഉണ്ടോ ഇപ്പൊ
സച്ചു : കുറേശ്ശെ വേധനിക്കുന്നുണ്ട്

അച്ചു : എന്നാ ചേച്ചി വാരി തരാം എൻ്റെ കുട്ടിക്ക് ചേച്ചി ചോറ് എടുത്തിട്ട് വരാം ട്ടോ
സച്ചു : ആ

അമ്മു : ചേച്ചീ എനിക്കും ചോറ് വാരി തരുമോ
അച്ചു : ഒന്ന് പോടി പെണ്ണേ നീ നിൻ്റെ മറ്റവനോട് പറ വാരി തരാൻ

അമ്മു : നമ്മൾക്കൊന്നും മറ്റവൻ ഇല്ലെ പക്ഷേ ഇന്നൊരാൾ അവളുടെ മറ്റവൻ പോകുന്നത് നോക്കി വെള്ളമിറക്കി നിൽക്കുന്നത് ഞാൻ കണ്ടിരുന്നു

( അജു പോകുന്നത് നോക്കി നിന്ന തന്നെയാണ് അമ്മു ഇങ്ങനെ കളിയാക്കുന്നത് എന്നു അച്ചുവിന് മനസ്സിലായി എന്നാൽ ഇതൊന്നും അറിയാതെ ഇവരെ രണ്ടുരെയും നോക്കി നിൽക്കുകയാണ് സച്ചു

അജുവിൻ്റെ കാര്യം അമ്മു പറഞ്ഞപ്പോൾ തന്നെ അച്ചു അറിയാതെ തന്നെ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു )

അച്ചു : ദേ പെണ്ണേ ഒരു കുത്ത് വച്ചു തരും ഞാൻ വേണ്ടാത്ത വർത്താനം പറഞ്ഞാലുണ്ടല്ലോ
അമ്മു : ഓ ഇപ്പൊ ഞാൻ തെറ്റുക്കാരി നമ്മളില്ലേയ്

അച്ചു : ഒന്ന് നിർത്തു പെണ്ണേ മതി കളിയാക്കിയത്
നമുക്കൊന്നും അത് വിധിച്ചിട്ടില്ല മോളെ അതുകൊണ്ട് നമ്മൾ ആ വെള്ളം അങ്ങ് വാങ്ങി വച്ചു

അമ്മു : അല്ലെടി നിനക്ക് ആ സാറിനെ ഇഷ്ടമായോ നീ നോക്കി നിന്നത് കൊണ്ട് ചോദിച്ചതാ ട്ടോ

അച്ചു : എടി ഇഷ്ടമൊന്നുമല്ല ആരാധനയാണ് എൻ്റെ കുട്ടീനെ രക്ഷിക്കാൻ കാണിച്ച ആ മനസ്സിനോട്

അമ്മു : അല്ല നീ സച്ചുവിനോട് അതിനെ കുറിച്ച് ചോദിച്ചോ എന്താ ഉണ്ടായേ എന്ന് വല്ലതും പറഞ്ഞോ അവൻ

അച്ചു : ഇല്ലെടി ഞാൻ ഒന്നും ചോദിച്ചിട്ടില്ല കിടക്കാൻ നേരം ചോദിക്കാം എന്ന് കരുതി
അമ്മു : എന്നാൽ വേഗം കഴിക്കാൻ നോക്ക് ഇന്ന് ഞാനും ഇവിടെയാണ് കിടക്കുന്നേ
അച്ചു : നീ ചോറ് കഴിച്ചോ

Leave a Reply

Your email address will not be published. Required fields are marked *