അച്ചുവിൻ്റെ രാജകുമാരൻ – 4 14

അമ്മു : എന്നാ ശരി സാർ ഞങ്ങൾ വീട്ടിലേക്ക് പോവാൻ നോക്കട്ടെ
അജു : ആ ശരി ഞാനും പോവാൻ നോക്കട്ടെ ഇല്ലെങ്കിൽ മീറ്റിംഗ് മിസ്സ് ആവും

( അജു കാറിൽ നിന്ന് ഒരു മിഠായി പൊതി എടുത്ത് സച്ചുവിന് കൊടുത്തു ഇത് മോൻ വച്ചോ ട്ടോ ഇന്ന് എൻ്റെ പിറന്നാള് ആയിരുന്നു അങ്ങനെ വാങ്ങിയതാണ്

അത് വാങ്ങിയ അച്ചു അജുവിനോട് താങ്ക്സ് പറഞ്ഞു പിന്നെ ഇന്ന് അച്ചുവിൻ്റെ പിറന്നാളും ആണെന്ന് കൂടി പറഞ്ഞു അമ്മുവും ശാരദയും സച്ചുവിനെ കൂട്ടി വീട്ടിലേക്ക് നടന്നു )
അമ്മു : അച്ചു വാ

അച്ചു : ഡീ നിങ്ങൾ നടന്നോ ഞാൻ ഇപ്പോൾ വരാം
(അവർ മൂന്നുപേരും പോകുന്നതും നോക്കി അജുവും അച്ചുവും നിന്നു )
അജു : ഹാപ്പി ബെർത്ത് ഡേ
അച്ചു : താങ്ക്യൂ സാർ ഇന്ന് സാറിൻ്റെയും പിറന്നാള് ആണെന്ന് അല്ലേ പറഞ്ഞെ ഞങ്ങളുടെ വക സാറിനും പിറന്നാൾ ആശംസകൾ

അജു : താങ്ക്യൂ എന്നാൽ ഞാൻ പോവൻ നോക്കട്ടെ ഇനി നിന്നാൽ ലേറ്റ് ആവും
അച്ചു : ചെയ്ത് തന്നതിന് വളരെ ഉപകാരം
അജു : ഹേയ് അതെൻ്റെ കടമ ആയി കണ്ടാൽ മതി എന്നാൽ ഞാൻ നടക്കട്ടെ
അച്ചു : ശരി സാർ…

( കാറിൽ കയറിയ അജു ഒരു നിമിഷം അച്ചുവിൻ്റെ കണ്ണിലേക്ക് നോക്കി നിന്നുപ്പോയി അച്ചുവിൻ്റെ അവസ്ഥയും അത് തന്നെയായിരുന്നു…

അച്ചുവിനോട് യാത്ര പറഞ്ഞു അജു കാർ മുന്നോട്ട് എടുത്തു വിലപ്പെട്ട എന്തോ വഴിയിൽ കളഞ്ഞു പോയ ഒരു ഫീൽ ആയിരുന്നു അജുവിന് അജു പോകുന്നത് നോക്കി നിന്ന അച്ചുവിലും ഒരു തരം ഒറ്റപ്പെടൽ ആയ പോലെ ഒരു തോന്നൽ വന്നു അച്ചു അജുവിൻ്റെ കാർ പോകുന്നതും നോക്കി നിന്നു

പിറകിൽ നിന്ന് ഒരു ശബ്ദം കേട്ട് നോക്കിയ അച്ചു ഒന്ന് ഞെട്ടിപ്പോയി
( അമ്മുവും ശാരദയും സച്ചു വിനെ വീട്ടിൽ ആക്കിയിരുന്നു അച്ചുവിനെ കാണാത്തത് കൊണ്ട് റോഡിലേക്ക് വന്ന അമ്മു കാണുന്നത് അജു പോകുന്നതും നോക്കി നിൽക്കുകയായിരുന്ന അച്ചുവിനെയാണ് അമ്മുവിന് ഒരു കുസൃതി തോന്നി അവിടെ കിടന്നിരുന്ന ഒരു കല്ല് എടുത്ത് അച്ചു

നിൽക്കുന്നതിൻ്റെ അടുത്തേക്ക് ഇട്ടു ഓർക്കാപ്പുറത്ത് ആയത് കൊണ്ട് അച്ചുവൊന്ന് ഞെട്ടിപ്പോയി കാരണം വേറെ ഒന്നുമല്ല അമ്മു കല്ല് എടുത്ത് ഇട്ടതിനു ശേഷം അവിടെ ഉള്ള ഒരു മരത്തിൻ്റെ മറവിൽ ഒളിച്ചിരുന്നു ആരെയും കാണാത്തത് കൊണ്ടാണ് അച്ചു ഞെട്ടിയത് അവൾ വേഗം വീട്ടിലേക്ക് ഓടാൻ തുടങ്ങി

അമ്മു മറഞ്ഞു നിൽക്കുന്ന മരം കടന്നു പോകുന്ന അച്ചുവിനെ കണ്ട് അമ്മു ചിരിച്ചു പോയി ആ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അച്ചു കാണുന്നത് ചിരിച്ചു കൊണ്ട് തൻ്റെ അടുത്തേക്ക് വരുന്ന അമ്മുവിനെയാണ് )

അച്ചു : എന്താ ഡീ നീ ഈ ചെയ്തേ ശബ്ദം കേട്ട് നോക്കിയപ്പോ ആരും ഇല്ല ഞാൻ പേടിച്ച് പോയി ട്ടോ

അമ്മു : പേടിപ്പിക്കാൻ തന്നെയാ ചെയ്തത് അല്ല എന്തായിരുന്നു രണ്ടു പേരും കൂടി ഒരു സൊള്ളൽ

അച്ചു : അമ്മു നീ കളിക്കാതെ പോയെ
അമ്മു : എന്താ മോളെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആണോ
അച്ചു : അതിനുള്ള യോഗ്യതയൊന്നും നമുക്കില്ലെടി മോളെ
അമ്മു : അല്ല അമ്പൽത്തിൽ വച്ചു രണ്ടാളും കണ്ണും കണ്ണും നോക്കി നിന്നല്ലോ കുറച്ച് നേരം
അച്ചു : എടി അത് പെട്ടെന്ന് കൂട്ടി മുട്ടിയ ഷോക്കിൽ നോക്കിയത് ആണ് അല്ലാതെ വേറെ ഒന്നുമല്ല

അമ്മു : അച്ചു എടീ അച്ഛൻ വന്ന് കാര്യങ്ങൾ അറിഞ്ഞാൽ എന്താവും സ്ഥിതി
അച്ചു : എനിക്ക് അറിയില്ല അമ്മൂസേ
അമ്മു : നീ വാ നമുക്ക് വീട്ടിലേക്ക് പോവാം

( അങ്ങനെ അവർ വീട്ടിൽ എത്തി അമ്മുവും അച്ചുവും വീട്ടിലെ പണിയെല്ലാം ഒരുക്കുകയായിരുന്നു അപ്പോഴാണ് അച്ചുവിൻ്റെ അച്ഛൻ അങ്ങോട്ട് വന്നത്)
അമ്മു : അച്ചു ഡീ ദേ അച്ഛൻ വരുന്നു ( കൃഷ്ണൻ അതായിരുന്നു അച്ചുവിൻ്റെ അച്ഛൻ്റെ പേര് കിട്ടുന്ന കാശിനു മുഴുവൻ കുടിച്ചു നടക്കുന്ന പ്രകൃതം ആയിരുന്നു അയാളുടെ )
അച്ചു : ഇന്നും നാലുകാലിൽ ആണല്ലോ വരവ് എന്നാ ഞങ്ങളുടെ ഈ ദുരിതം ഒന്ന് മാറുക എൻ്റെ കൃഷ്ണാ

കൃഷ്ണൻ : എന്താ ഡീ നീ ഇപ്പൊ വിളിച്ചത് സ്വന്തം തന്തയെ പേര് പറഞ്ഞു വിളിക്കുന്നോടി ഒരുംമ്പെട്ടോളെ (കൃഷ്ണൻ അച്ചുവിൻ്റെ മുടിയിൽ പിടിച്ച് വലിച്ചു )

Leave a Reply

Your email address will not be published. Required fields are marked *