അധികാരിയും അടിമയും – 1 47അടിപൊളി  

 

അഭിഷേക്: എന്താടാ ആദി പഠിച്ചോ

അല്ല ചോദിക്കേണ്ട കാര്യമില്ല നിന്റെ അമ്മയല്ലേ ഇപ്പോഴും പഠിപ്പിക്കുന്നത് വീട്ടിൽ ഇല്ല എന്നല്ലേ ഉള്ളൂ വീഡിയോ കോൾ വിളിച്ച് പഠിപ്പിക്കുന്നുണ്ടല്ലോ

പിന്നെ നിൻറെ അമ്മ നിന്നെ തല്ലി പഠിപ്പിക്കാറില്ല എന്നു നീ പറഞ്ഞത് എനിക്ക് വിശ്വസിക്കാൻ പറ്റില്ല കാരണം , എൻറെ കസിൻ ചേട്ടൻ അമ്മയുടെ സ്റ്റുഡൻറ് ആയിരുന്നു ചേട്ടന് നല്ല മാർക്ക് ഉണ്ടായിരുന്നു ഏകദേശം 60 ശതമാനം ഒക്കെ കിട്ടും എന്നിട്ടും നിൻറെ അമ്മയുടെ കയ്യിൽ നിന്ന് അടി കിട്ടും നിൻ്റെ അമ്മയ്ക്ക് പാസ്സ്മാർക്ക് എന്ന് പറഞ്ഞാൽ തന്നെ മിനിമം 75% ആണ് അങ്ങനെയിരിക്കെ 50- 55 ഒക്കെ കിട്ടുന്ന നിന്നെ അമ്മ തല്ലില്ല പോലും

 

ഇനിയും അവരോട് പിടിച്ചു നിൽക്കാൻ പറ്റാത്ത കൊണ്ട് ഞാൻ പറഞ്ഞു

 

ഞാൻ: അങ്ങനെ അല്ല തല്ലാറൊക്കെ ഉണ്ട് പക്ഷെ തല്ലി തൊലി പൊളിക്കാറില പിന്നെ മാർക്ക് കുറഞ്ഞാൽ നല്ല തല്ലു കിട്ടും

 

അനിൽ: ശരി നീ വേഗം വാ എക്സാം തുടങ്ങാറായി

 

ആനന്ദ്: എടാ ഇന്ന് അക്കൗണ്ടൻസി എക്സാം തന്നെയല്ലേ

 

അനിൽ: അതേ നടക്ക്

 

എക്സാം കഴിഞ്ഞാൽ ആരെയും സ്കൂളിൽ നിർത്താൻ സമ്മതിക്കില്ല അതുകൊണ്ട് ഞാൻ ഫ്രണ്ട്സിനെ കാത്തു നിൽക്കാതെ വീട്ടിലേക്ക് പോയി വീട്ടിലെത്തി ഒരു അരമണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ അമ്മ വിളിച്ചു

 

അമ്മ: എങ്ങനെയുണ്ടായിരുന്നു എക്സാം

 

ഞാൻ: നന്നായിരുന്നു അമ്മേ

 

അമ്മ: എക്സാമിന്റെ റിസൾട്ട് വരട്ടെ അപ്പോൾ ഞാൻ പറഞ്ഞുതരാം നന്നായിട്ടുണ്ടൊ എന്ന് നിനക്ക് ഓർമ്മയുണ്ടല്ലോ ഞാൻ പറഞ്ഞത് എക്സാം എങ്ങാനും തോറ്റാൽ !

 

ഞാൻ: ഇല്ല അമ്മേ ഞാൻ ജയിക്കും

 

അമ്മ: ജയിച്ചാൽ നിനക്ക് കൊള്ളാം

 

അങ്ങനെ എക്സാം എല്ലാം കഴിഞ്ഞ് ഒരു ദിവസം അമ്മ എന്നോട് വിളിച്ചുപറഞ്ഞു

 

അമ്മ: വെക്കേഷൻ ഒക്കെയല്ലേ വേണമെങ്കിൽ നീ നിന്റെ കൂട്ടുകാരുടെ അടുത്തേക്ക് ഒക്കെ പോയിട്ട് വാ

 

ഞാൻ: അയ്യോ അമ്മേ അപ്പോൾ അമ്മു ഇവിടെ ഒറ്റയ്ക്കാവില്ലേ

( മുമ്പ് പറഞ്ഞതുപോലെ തന്നെ എനിക്ക് അമ്മു എന്നുവച്ചാൽ ജീവനാണ് എൻറെ സ്വന്തം പെങ്ങൾ എന്ന് പോലെ തന്നെ നല്ലൊരു സുഹൃത്തും കൂടിയാണ് അവൾ)

 

അമ്മ: അത് പേടിക്കണ്ട അവൾക്ക് ലക്ഷ്മിയുടെ (ലക്ഷ്മി അമ്മുവിൻറെ കൂട്ടുകാരിയാണ്) വീട്ടിലേക്ക് പോകണം നീ അവളെ അവിടെ ആക്കിയിട്ട് വേണം പോകാൻ പിന്നെ തിരിച്ചു കൊണ്ടുവരുകയും വേണം

 

അമ്മയുടെ ഈ വാക്കുകൾ കേട്ട് ഞാൻ അന്തംവിട്ടു എവിടെയും അമ്മ ഇതുവരെ എന്നെ ഒറ്റയ്ക്ക് ഇങ്ങനെ വിട്ടിട്ടില്ല ആകെ പോയിട്ടുള്ളത് തൊട്ടടുത്ത പീടികയിലാണ് ടൗണിൽ സാധനങ്ങൾ മേടിക്കാൻ പോകുമ്പോൾ അമ്മയുടെ കൂടെ യാണ് പോകുന്നത് അമ്മ ആകെ രണ്ട് പ്രാവശ്യംസ്കൂൾ ടൂറിന് മാത്രമാണ് വിട്ടിട്ടുള്ളത് പത്താം ക്ലാസ് ടൂറിന് വിട്ടിട്ടില്ല പക്ഷേ അനിയത്തിയേ വിട്ടിട്ടുണ്ട് കാരണം അവൾക്ക് നല്ല മാർക്ക് ആയിരുന്നു, ആദ്യമായിട്ടാണ് അമ്മ എന്നോട് ഒറ്റയ്ക്ക് പൊയ്ക്കോളാൻ പറയുന്നത്.

ഞാൻ: താങ്ക്യൂ അമ്മേ ഞാൻ പോയിട്ട് വരാം

 

അമ്മ : പിന്നെ രണ്ടുപേരും ഫോൺ എടുക്കാൻ മറക്കണ്ട നീ അവളെ ഇടക്ക് എവിടെയാണെന്ന് അന്വേഷിക്കുകയും വേണം പിന്നെ ആറുമണിക്ക് വീട്ടിൽ തിരിച്ചെത്തിരിക്കണം രണ്ടുപേരും

 

ഞാൻ അമ്മയുടെ വാക്കുകൾ കേട്ട് അനുസരണയോടെ പറഞ്ഞു ശരിയമ്മെ ഞാൻ എത്തിക്കോളാം

 

ഞാൻ വേഗം ഫോൺ എടുത്തു

അനിലിനെ വിളിച്ചു ,എല്ലാവരും അവൻറെ വീട്ടിലാണ് ഒത്തുകൂടാറ് അവൻ ഫോണെടുത്തു

 

ഞാൻ: എടാ അനിലെ ഞാനാ ആദിശേഷ്

 

അനിൽ : എടാ പറ

 

ഞാൻ: എടാ എന്നോട് അമ്മ കൂട്ടുകാരുടെ വീട്ടിലേക്ക് പോയി വരാൻ പറഞ്ഞു ഞാൻ അപ്പോൾ നിൻ്റെ വീട്ടിലേക്ക് വരാമെന്ന് വിചാരിച്ചു നീ ഒരു കാര്യം ചെയ്യ് ബാക്കിയുള്ളവരെ വിളിച്ചു കാര്യം പറ നമുക്ക് എല്ലാവർക്കും ഇന്ന് അവിടെ ഒത്തു കൂടാം .

 

അനിൽ : എന്നാൽ ശരി നീ ഇങ്ങോട്ട് പോരെ ഞാൻ അവരോട് വിളിച്ചുപറഞ്ഞേക്കാം

Leave a Reply

Your email address will not be published. Required fields are marked *