അമ്മക്കുഞ്ഞ് – 3 13

കോൾ കഴിയുന്നത് വരെ, ഏകദേശം രണ്ട് മിനിറ്റോളം ഞാൻ നെറ്റിൽ റിസേർച്ച് ചെയ്യുകയായിരുന്നു.
ഡാമേജ് വരാതെ ഒരു മനുഷ്യൻ്റെ ഹൃദയം എങ്ങനെ പുറത്തെടുക്കാമെന്നും, ഇപ്പൊ ഫ്രെഷ് ആയി പറിച്ചെടുത്തതേ ഉള്ളൂ എന്ന് തോന്നുന്ന രീതിയിൽ കുറേ നാൾ അതെങ്ങനെ പ്രിസേർവ് ചെയ്യാമെന്നും.

ഹൃദയം പറിച്ചാൽ ഉൾവശം ക്ലീൻ ചെയ്യാൻ എങ്ങനെ കട്ട് ചെയ്യുന്നതാണ് എഫിഷ്യൻ്റ് എന്നാലോചിച്ചപ്പോൾ ക്യാപ്സിക്കം മുറിക്കുന്ന പ്രോപ്പർ മെതേഡ് ഓർമ്മ വന്നിട്ട് അത് സെലക്റ്റ് ചെയ്തു.

എന്നോട് വേറൊരു വിഷയത്തിൽ തെറി പറയുന്നതിനിടയിൽ അമ്മയ്ക്ക് വിളിയുടെ ഭാഗമായി അമ്മക്കുഞ്ഞിനേപ്പറ്റി അനാവശ്യം പറഞ്ഞ ഒരുത്തൻ്റെ കാര്യമോർത്തും ഇതിനിടയ്ക്ക് എനിക്ക് ചെറിയ സങ്കടം തോന്നി.

അമ്മക്കുഞ്ഞ് കോൾ കട്ട് ചെയ്ത് ഫോൺ സോഫയിലേക്ക് ഇട്ട് തല മുകളിലേയ്ക്ക് പൊക്കി ഒരു വലിയ ശ്വാസമെടുത്തു. ഇതൊക്കെ കാണുന്നുണ്ടായിരുന്നെങ്കിലും അമ്മക്കുഞ്ഞ് കവിളിൽ ഒരുമ്മ തന്നപ്പോഴാണ് എനിക്ക് ബോധം വന്നത്.

എൻ്റെ സകല മൂഡും പോയി. മുറുക്കെ കെട്ടിപ്പിടിച്ച് ചിരിക്കുടുക്കയുടെ ഓരോ കവിളത്തും ഓരോ ഉമ്മ വീതം കൊടുത്തു.

“ഞാൻ കിടക്കാൻ പൊവ്വാട്ടോ…” ഞാൻ എണീറ്റു.

“Um. Tata.”

End of chapter 2.

hi. ഞാൻ ഒന്ന് സംസാരിക്കട്ടെ.

ഞാൻ കഴിഞ്ഞ ദിവസമാണ് ഈ ഗ്രൂപ്പിൽ കയറുന്നത്. ആരും ഒന്നും വായിക്കാത്ത ഈ കാലത്ത് ഇത്രയും വായനക്കാർ ഉള്ള ഒരു പ്ലാറ്റ്ഫോം കണ്ടതിൽ അത്ഭുതം തോന്നി. എന്ത് വായിക്കുന്നു എന്നതിൽ അല്ല, വായിക്കുന്നുണ്ടോ എന്നുള്ളതിൽ ആണ് കാര്യം. എന്ത് വായിച്ചാലും പുതിയ ആളുകളെയും സാഹചര്യങ്ങളെയുമാണ് നമ്മൾ പഠിക്കുന്നത്. നമ്മുടെ ഇമാജിനേഷനെ നമ്മൾ പറക്കാൻ വിടുകയും ചെയ്യുന്നു.

ഒരു സ്റ്റോറി വായിക്കുന്ന ടൈമിൽ നൂറ് റീൽസ് കാണാനോ വെബ്സൈറ്റുകൾ കയറാനോ പറ്റുമെങ്കിലും എഴുത്ത് വായിക്കുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ ക്ഷമയെയും, അക്ഷരത്തെയും ഭാഷയെയും സ്നേഹിക്കുന്ന സ്വഭാവത്തെയും, മറ്റ് പല നല്ല ക്വാളിറ്റികളെയും സൂചിപ്പിക്കുന്നു.

പിന്നെ ഞാൻ ഇടയ്ക്ക് സമയം കിട്ടുമ്പോൾ ഒരൊറ്റ സ്‌ട്രെച്ചിൽ എഴുതിപ്പോവുന്നതാണ്. പ്രൂഫ് റീഡിങ് ഒന്നും ഉണ്ടാവാറില്ല. അതുകൊണ്ട് തെറ്റുകൾ ഒരുപാട് ഉണ്ടായേക്കാം. കമൻ്റ് ചെയ്യുക.

So dont let reading, writing or your imagination die. Enjoy.

YOLO.

btw.
I don’t have an author’s account in this platform. please leave your suggestions and feedback in the comments or reach me on Instagram: cold.skull666

to be continued.

Updated: October 1, 2025 — 4:14 pm

Leave a Reply

Your email address will not be published. Required fields are marked *