കാരണം…
അവർക്ക് മെയിലിൽ കണ്ടത് പോലെ ഒരു പരിപാടി സെറ്റ് അപ് ചെയ്യുന്നത് ഒരു റ്റാസ്കേ അല്ല. അതിനുള്ള ഇൻഫ്രാസ്ട്രക്ചർ ആൻഡ് റിസോഴ്സസ് അവന്മാർക്ക് പുട്ടുപോലെ ഉണ്ട്.
പിന്നെ, സ്ഥിരം പെണ്ണ് പിടിക്കുന്ന ഒരുത്തന് ഈ ടൈപ്പ് ഹൈ ക്ലാസ് കൾട്ടിന് ചാൻസ് കിട്ടിയാൽ അവൻ മിസ് ആക്കും എന്ന് വിശ്വസിക്കുന്നത് എങ്ങനെ?
പക്ഷെ പ്രശ്നം ഇതൊന്നുമല്ല…. ചതി… നാടിനെ… വിശ്വാസികളെ… എല്ലാവരെയും.
Celibacy, പെണ്ണുങ്ങളുടെ സ്‌മെൽ അടിച്ചാൽ ചൊറിച്ചിലോട് കൂടിയുള്ള അലെർജി എന്നൊക്കെ പറഞ്ഞ് നടന്നിട്ടാണ് ഈ വക പ്രോഗ്രാംസ്. അതിൻ്റെ ആവശ്യമുണ്ടോ?
ഏറ്റവും സീൻ ഇവന്മാരെ മാർവൽ സൂപ്പർ ഹീറോസിനെപ്പോലെ പൊക്കിക്കൊണ്ട് നടക്കുന്ന സ്വന്തം ജനങ്ങളായ ആണുങ്ങൾക്കാണ്. ഇനി അഥവാ ഇങ്ങനെയുള്ള കൾട്ട് പാർട്ടി എടപാടുകൾ ഉണ്ടെങ്കിലും അവന്മാരേക്കൂടി വിളിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണ്ടേ? ഒന്നുമില്ലെങ്കിലും അവൻ്റെയൊക്കെ ഭാര്യമാരും മക്കളും അല്ലേ…
സ്വന്തം സമുദായത്തിലുള്ളവർക്ക് പിന്നെ ഒരു എക്സ്ക്യൂസ് കൊടുക്കാം, കുർബ്ബാനയും കുമ്പസാരവും ഒക്കെ കൊണ്ടാണല്ലോ ഇങ്ങനെ പോവുന്നത് എന്ന്. പക്ഷെ വേറെ മതത്തിൽ ഉള്ള ഉണ്ണാക്കൻമാരായ ഭർത്താക്കൻമാരോട് പറഞ്ഞിട്ട് കാര്യമില്ല. നേരെ തിരിച്ചായിരുന്നെങ്കിൽ എന്തായേനേ എന്ന് ചിന്തിക്കാൻ ബോധമില്ല എന്ന് പറഞ്ഞാ മതി.
തന്നെയുമല്ല ഇതിപ്പൊ ഞാൻ ചെയ്യുന്നതാണോ ഇവന്മാർ ചെയ്യുന്നതാണോ ഒറിജിനൽ ദൈവനിന്ദ എന്നൊരു ചിന്തയും എന്നെ ടച്ച് ചെയ്യാതിരുന്നില്ല.
Fuck man.. ഞാൻ ഇതെന്തൊക്കെയാണ് ചിന്തിച്ച് കൂട്ടുന്നത്. വെറുതെ ഏതോ ഒരുത്തൻ എന്തോ എഴുതി അയച്ചെന്ന് കരുതി… But, എല്ലാ സാധ്യതകളും ഉണ്ടെന്ന് പറയാതിരിക്കാനും പറ്റില്ല.
പക്ഷെ സാധ്യതകൾ മാത്രം. ഞാൻ തെളിവില്ലാതെ ഒന്നും വിശ്വസിക്കാത്ത വ്യക്തിയാണ്. അവരോട് തന്നെ ഇതിനേപ്പറ്റി ഒന്ന് സംസാരിച്ച് അവരുടെ റിയാക്ഷൻ സൈൻ്റിഫിക് ആയി ഒന്ന് സ്റ്റഡി ചെയ്യുന്നതും നല്ലൊരു മൂവ് ആണ്, അസഹിഷ്ണുതയോ മറ്റോ ഉണ്ടോ എന്ന് അറിയാം. പക്ഷെ തത്കാലം വേണ്ട. മെയിലിൻ്റെ ബാക്കി കൂടി വായിച്ചിട്ട് നോക്കാം.
എന്തൊക്കെ ആയാലും ഐറ്റം ഇൻട്രെസ്റ്റിങ് ആണ്. ആരാൻ്റെ മോം ക്രേയ്സി ആയാൽ ഫെൺ ആണെന്ന് പറയുന്നത് പോലെ.
(Fen=Fun)
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _
“പൊന്നമ്പിളിക്കുഞ്ഞേ…”
(Romantic)
💤💤💤
“ഡീ അലവലാതി അമ്മക്കുഞ്ഞൂ…”
“mmmmmm…..” 💤
“നിനക്ക് കട്ടൻ വേണോ? ഇടുക്കി കട്ടൻ കാപ്പി?”
“mmmmmm….”
ഞാൻ ചെറുതോണിയിൽ ചവിട്ടി ഒരു ഇടുക്കി കോഫീ ഡബിൾ ബ്ലാക്ക് അമ്മക്കുഞ്ഞിനും വാങ്ങിക്കൊടുത്ത് തണുപ്പത്ത് നിന്ന് എൻ്റെ കാപ്പി കുടിച്ച് മാൾബറോയും ഒരെണ്ണം കത്തിച്ച്.
“Agar duniya mein kahin jannat hai, to woh bas yahin hai, yahin hai, yahin hai…”
(ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ്, ഇതാണ്, ഇത് മാത്രമാണ്)
(Ps: Proper Jannat is located 52 kms away from here.)
.
.
.
.
“The Devil’s Paradise”*
.
(Named by me)
.
.
.
.
.
.
.
.
.
.
.
.
.
.
.
________________________________
Wah…! ഇടുക്കി മണം… കാതൽ മണം… എങ്കിൽ ഇടുക്കിയേപ്പറ്റി സ്വൽപ്പം മൂസിക്ക് ആവാം.
“മെല മേലേ തിരി വെച്ച്…
പെരിയാ….” (Stopped)
പെരിയാറിൻ്റെ എണ്ടി… മൈർ. ഒരു നാട്ടിലെ സ്ഥലപ്പേരുകൾ കൂട്ടിക്കെട്ടി ഒരു അവിഞ്ഞ സാധനം ഉണ്ടാക്കി വച്ചാൽ അത് പാട്ടാവുവോടോ എഴുത്തുകാരൻ ഊളേ? അവൻ്റെ കുഞ്ഞമ്മേടെ ഇവിടുത്തെ കാറ്റാണ് കാറ്റ്… എന്ത് പൂഞ്ഞാറ്റിലെ വരിയാണ് ഹേ ഇത്? കളിക്കുടുക്ക റിജെക്റ്റ് ചെയ്യൂല്ലോടോ… പാടിയിരിക്കുന്നവൻ്റെ ഫീലും മോഡ്യൂലേഷനും കേട്ടാൽ പിന്നെ രണ്ടെണ്ണം കൊടുക്കാൻ തോന്നും.
ഇത് കേട്ടാൽ പിന്നെ ഒരുത്തനും ഇടുക്കി ഡാമിലെ കറൻ്റിൽ ചാർജ് ചെയ്ത ട്രിമ്മർ കൊണ്ട് അടിക്കാട് പോലും വെട്ടില്ല. വെറുത്ത് പോവും.
(Healthy sarcastic criticism)
