ഞാൻ പതിയെ കുളത്തിന്റെ അവിടേക്ക് പോയി.അവിടെ കല്പടവിൽ ഇരുന്നു.വെള്ളം നോക്കി ഇരുന്ന്.മനസ്സിൽ മൊത്തം അച്ഛമ്മ പറഞ്ഞതും ചെറിയമ്മയോട് ഞാൻ അന്ന് പറഞ്ഞതും എല്ലാം ഇങ്ങനെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു.എന്നാലും അന്ന് അങ്ങനെ പറഞ്ഞത് ശെരിയായില്ല എന്ന് എനിക്ക് തോന്നി..ഒരുപക്ഷെ അച്ഛനോടുള്ള സ്നേഹം ആയിരിക്കാം ചെറിയമ്മക്ക് എന്നിൽ തോന്നിയത്.കുട്ടികാലം മനസ്സിൽ കൊണ്ടുനടന്ന ഒരാൾ താന്നെ സ്നേഹിച്ചിട്ടില്ല എന്ന് മനസ്സിലാക്കിയ ചെറിയമ്മ ക്ക് എത്ര വിഷമം ഉണ്ടായിട്ടുണ്ടാവും??ഒരു രണ്ടാം അവസരം ആകാം ചെറിയമ്മ എന്നിൽ കണ്ടത്..അതും ഞാൻ നിരസിച്ചപ്പോൾ പാവത്തിന്റെ മനസ്സ് എത്രെ വിഷമിച്ചു കാണും?? എനിക്ക് എന്നോട് തന്നെ ഒരു ദേഷ്യം തോന്നി.ചെറിയമ്മക്ക് പറയാൻ ഉള്ളത് കേൾക്കാതെ എന്റെ ഭാഗം മാത്രം വച്ചു ഞാൻ ഒരിക്കലും ചെറിയമ്മയെ അങ്ങനെ വിലയിരുത്തരുതായിരുന്നു..അങ്ങനെ ഒരുപാടു ആലോചിച്ചു ഇരുന്നപ്പോ ആണ്.ഒരാൾ അങ്ങോട്ട് വന്നത്.ഞാൻ തീർന്നു നോക്കിയപ്പോ ചെറിയമ്മ ആയിരുന്നു.എന്നെ കണ്ടതും ചെറിയമ്മ തിരിച്ചു പോകാൻ തുനിഞ്ഞു..
ചെറിയമ്മേ നിൽക്കു…
പക്ഷെ ചെറിയമ്മ കേൾക്കാത്ത മട്ടിൽ പോകാൻ തിരിഞ്ഞു നടന്നു.ഞാൻ എന്നിട്ടു പോയി ചെറിയമ്മയുടെ കയ്യിൽ കയറിപിടിച്ചു പോകല്ലേ എന്ന് പറഞ്ഞു തടഞ്ഞു..
വിട് കണ്ണാ ഞാൻ പോട്ടെ…എന്ന് പറഞ്ഞു കയ്യിവിടുവിപ്പിക്കാൻ ചെറിയമ്മ ശ്രമിച്ചു…
ഞാൻ അപ്പോഴും ചെറിയമ്മയെ വേദനിപ്പിക്കാതെ കയ്യിൽ മുറുക്കെ പിടിച്ചു…ചെറിയമ്മേ പ്ലീസ് ഞാൻ പറയുന്നത് ഒന്ന് കേൾക്കു..എനിക്ക് തെറ്റുപറ്റിയതാണ്…ഞാൻ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു…
വേണ്ട കണ്ണാ എനിക്ക് കൊന്നും കേൾക്കണ്ട, ഞാൻ എന്തുപറഞ്ഞാലും കണ്ണന് മനസ്സിലാകില്ല.പിന്നെ എന്തിനാ ഞാൻ….
ചെറിയമ്മേ എനിക്കെല്ലാം മനസ്സിലായി..എന്റെ പൊട്ടാ ബുദ്ധിയിൽ തോന്നിയ കാര്യങ്ങൾ പറഞ്ഞുപോയതാ…എന്നോട് ഒന്ന് ക്ഷമിക്ക് പ്ലീസ്…
മ്മ്ഹ്ഹ് ഞാൻ ക്ഷമിച്ചു..എന്ന് ചെറിയമ്മ മുഖത്ത് നോക്കാതെ പറഞ്ഞു..എന്റെ കയ്യ് വിട് കണ്ണാ എനിക്ക് പോണം….എന്ന് പറഞ്ഞു കയ്യ് വിടാൻ ചെറിയമ്മ ശ്രേമിച്ചുകൊണ്ടേ ഇരുന്നു.
അപ്പോഴേക്കും കുളത്തിന്റെ അടുത്തേക്ക് പണിക്കാർ വരുന്നുണ്ടായിരുന്നു.അവരെ കണ്ടതും എന്താ ചെയ്യണ്ടേ എന്നറിയാതെ ഞാൻ ചെറിയമ്മയെ പിടിച്ചു കുളത്തിന്റെ അടുത്ത ഒരു ഒറ്റമുറി പോലെ കെട്ടിയിട്ടുണ്ട്.ഞാൻ ചെറിയമ്മുടെ കയ്പിടിച്ചു ആ മുറിയിലേക്ക് കേറി.പുറത്തു നിന്ന് നോക്കിയാൽ ആർക്കും അകത്തു ആരെങ്കിലും നിൽക്കുന്നുണ്ട് എന്ന് കാണാൻ പറ്റില്ല.ഞാൻ വാട്ടിലിന്റെ അടുത്തും ചെറിയമ്മ ചുമരിൽ ചാരിയുമാണ് നിൽക്കുന്നത്.ഞാൻ അവർ പോയോ എന്ന് നോക്കാൻ വേണ്ടി തല പുറത്തിട്ടു നോക്കി..പറമ്പിൽ പണിയെടുക്കുന്ന ചേട്ടന്മാർ ആണ്.വീട്ടിൽ നിന്ന് പറമ്പിലേക്ക് പോകാൻ കുളത്തിന്റെ മുന്നിലൂടെ വേണം പോകാൻ..ഊണ് കഴിഞ്ഞുള്ള വിശ്രമത്തിന് ശേഷം പറമ്പിലേക്കുള്ള പോക്കാണ് അവരുടേത്..മാത്രമല്ല അവരോടു കുളത്തിന്റെ ഈ ഭാഗം ഉപയോഗിക്കരുത് എന്ന് പറഞ്ഞിട്ടുമുണ്ട് അതുകൊണ്ട് ഞാനും ചെറിയമ്മയും നിൽക്കുന്നിടത്തേക്ക് അവർ വരണ്ട ആവശ്യമില്ല എന്ന് ഞാൻ ആലോചിച്ചു സമാധാനിച്ചു..അപ്പോഴാണ് ഞാൻ ചെറിയമ്മയെ ശ്രദിച്ചത്.കലങ്ങിയ കണ്ണുകളുമായി നിൽക്കുകയായിരുന്നു ചെറിയമ്മ.
ചെറിയമ്മ അത് ഞാൻ അറിയാതെ പറഞ്ഞുപോയതാ..ചെറിയമ്മ എന്നോട് ക്ഷമിക്കണം ഞാൻ കാല് പിടിക്ക..എന്ന് പറഞ്ഞു ഞാൻ ചെറോയമ്മയുടെ കാലു പിടിക്കാൻ പോയി..
കണ്ണാ എന്താ ഈ കാണിക്കണേ??എണീക്..ഏണിക്ക് കണ്ണാ…
ഇല്ല ചെറിയമ്മ ക്ഷമിച്ചു എന്നു പറയാതെ ഞാൻ കാലു വിടില്ല എന്ന് ഓറഞ്ചു ഞാൻ കാലുപിടിക്കാൻ തുടങ്ങി..
കണ്ണാ വിട് ഞാൻ ക്ഷമിച്ചു പോരേ??ഇനി ഏണിക്ക്…
ഞാൻ പയ്യെ തലപൊക്കി ഇടം കണ്ണിട്ടു
ചെറിയമ്മേയെ നോക്കി..ഒരു കള്ള ചിരി ആ മുഖത്തു ഇണ്ടായിരുന്നു…
അച്ഛന്റെ പോലെ തന്നെ ഇല്ല കള്ള വിദ്യക്കലും പഠിച്ചു വച്ചിട്ടുണ്ട് അല്ലേടാ എന്ന് ഓറഞ്ചു എന്റെ ചെവി ചെറിയമ്മ പിടിച്ചു..നിന്റെ അച്ഛനും ഇങ്ങനെ ആയിരുന്നു സോപ്പ് ഇടാൻ കേമൻ…
