മലർവാടി – 4
[ Mizmu-The copier ]
[ Previous Part ] [ www.kambi.pw ]
അച്ചു കുറെ സമയം ചെറിയ കുഞ്ഞിനെപ്പോലെ എന്റെ നെഞ്ചിൽ തന്നെ ഒട്ടി കിടന്നു
അഭി : അച്ചു മോളെ … വിശക്കുന്നുണ്ട് …വല്ലതും താടി ….
അച്ചു : അച്ചോടാ …ചേച്ചീടെ പൊന്നിന് വിശക്കുന്നുണ്ടോ … ഇപ്പൊ തരാട്ടോ
അതും പറഞ്ഞ് എന്റെ നെഞ്ചിൽ അമർത്തി ഒരുമ്മയും തന്ന് ..എഴുന്നേറ്റ് എന്റെ കവിളിലും ഒരുമ്മ വെച്ച് അവൾ അടുക്കളയിലേക്ക് നടന്നു … അവളുടെ മുഖം കണ്ടപ്പോ എനിക്ക് നല്ല സങ്കടായി …പാവം കരഞ്ഞ് തളർന്ന മുഖം …
ഞാൻ അല്പം കഴിഞ്ഞ് അടുക്കളയിലേക്ക് നടന്നു …അവൾ എന്തൊക്കെയോ ഉണ്ടാക്കാനുള്ള പുറപ്പാടാണ്
ഞാൻ അവളുടെ അടുത്ത് തിണ്ണയിൽ ഇരുന്നു
അഭി : അച്ചു … ഇനി നീ എന്റെ പഴയ അച്ചു ആവൂല്ലേ …
അവളെന്റെ മുഖത്തേക്ക് തിരിഞ്ഞു …മുഖമൊക്കെ കഴുകി ഒന്നുഷാറായിട്ടുണ്ട് …
അച്ചു : മ്മ് …
അവളൊരു പുഞ്ചിരിയോടെ മൂളി
അഭി : എന്തൊരു കരച്ചിലായിരുന്നെടി … മനുഷ്യന്റെ ചങ്ക് പൊട്ടിപ്പോയി .
അച്ചു : എങ്ങിനെയാടാ കരയാതിരിക്കാ … നീ വിളിച്ചിട്ട് മിണ്ടാതായപ്പോ എനിക്ക് പിന്നെ എന്ത് ചെയ്യണം എന്ന് അറിയാൻ പറ്റാതായി … ആകെ തളരുന്ന പോലെ …നീയാണെങ്കി പ്രതിമ പോലെ ഇരിക്കുന്നു … അപ്പൊ പിന്നെ ഞാൻ കരയല്ലാതെ എന്താ ചെയ്യാ …
അഭി : പിന്നേ …അപ്പൊ ഡാൻസ് കളിയ്ക്കാൻ ഞാൻ കേട്ടത് A.R റഹ്മാന്റെ മ്യൂസിക്കല്ലേ …
മനുഷ്യന്റെ തലച്ചോറ് വരെ സ്റ്റക്കായിപ്പോയി …
അച്ചു : അപ്പൊ നിനക്കെന്നോട് അല്പം പോലും വെറുപ്പ് തോന്നിയില്ലേ അഭി
…
അഭി : അങ്ങിനെ ഒരു വാക്ക് കൊണ്ട് വെറുക്കനാണോ അച്ചു ഞാൻ നിന്നെ ഇത്രയും കാലം സ്നേഹിച്ചത് …
അച്ചു : ഞാൻ പറഞ്ഞത് അങ്ങിനെ വെറുമൊരു വാക്ക് അല്ലല്ലോ …
അഭി : നീ എന്നോട് ഇത്രയും ദിവസം അകലം കാണിച്ചപ്പോ ഉണ്ടായതിന്റെ അത്ര ഒന്ന് വരൂല ഇത് … ഇനി അങ്ങനെ ചെയ്യല്ലേട്ടോ …സഹിക്കൂലടി
അച്ചു : അറിഞ്ഞുകൊണ്ടല്ലടാ … പറ്റിപ്പോയി … സോറി അഭി …
അഭി : മ്മ് … ഓക്കേ ..ഓക്കേ തത്കാലം ഞാൻ ക്ഷമിച്ചിരിക്കുന്നു ….
അച്ചു : ടാ …ടാ
അവളൊന്ന് കണ്ണുരുട്ടി
അഭി : അവള് പിന്നേം ഭദ്രകാളി ആവാൻ തുടങ്ങി …
ഞാൻ തിരിച്ചും കണ്ണുരുട്ടി പറഞ്ഞു
അച്ചു : മീനു എന്നാ ഇഷ്ട്ടം പറഞ്ഞത് …
അഭി : അതൊക്കെ കുറെ ദിവസായി … അതൊന്ന് പറയാൻ തമ്പുരാട്ടിയെ ഒന്ന് കിട്ടണ്ടേ …
അച്ചു : അവളിങ്ങോട്ട് വന്ന് പറഞ്ഞോ ..
അഭി : ഇങ്ങോട്ട് തന്നെയാ പറഞ്ഞത് …പക്ഷെ പറയിപ്പിച്ചു എന്ന് പറയുന്നതാ ശെരി …
അച്ചു : അവളെപ്പോഴും നിന്റെ പിറകെ തന്നെ ആണല്ലോ …ലച്ചു ശ്രദ്ദിക്കുന്നുണ്ട് ട്ടോ …
അഭി : അയ്യോ …പണിയാവോ അച്ചു …
അച്ചു : ഹേയ് …അവള് ജീവിക്കുന്നത് തന്നെ അനിയത്തിമാർക്ക് വേണ്ടി അല്ലെ …അവർക്ക് വിഷമം വരുന്നതൊന്നും അവൾ ചെയ്യൂല …
അതെ …അതെ ..ഒന്നും ചെയ്യൂല
ഞാൻ ചിരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു
അഭി : എടി… ഞാൻ
ഒന്ന് കുളിച്ചു വരാം … നീ അപ്പോഴേക്ക് കഴിക്കാൻ എടുത്തു വെക്ക്
അച്ചു : നീ രാവിലെ കുളിച്ചില്ലേ …ഞാൻ കണ്ടതാണല്ലോ
അഭി : അതെ …കുറച്ചു മുൻപ് ഒരാള് കരഞ്ഞു മെഴുകിയില്ലേ …അപ്പൊ വീണ്ടും കുളിച്ചു …ഇനി ഒന്നുടെ കുളിക്കണം
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു …അവളും കൂടെ ചിരിച്ചു ..
ഞാൻ നേരെ റൂമിലേക്ക് നടന്നു ഗോവണി കയറുമ്പോ താഴെ സൈഡിലായി മേശക്ക് മുകളിൽ എന്തോ ഒന്ന് കണ്ടു… ഒരു ഡയറി … ഞാൻ താഴെക്കൂടെ ഒന്ന് കുനിഞ്ഞ് അതെടുത്തു നോക്കി…ഒന്നും എഴുതിയിട്ടില്ല …നല്ല ഭംഗിയുള്ള ഒരു ചിത്രം ഉണ്ട് … ആരോ വരച്ചതാണ്… അതിനടിയിൽ ഭംഗിയുള്ള ഒരൊപ്പും … ഞാൻ ഉള്ളിലേക്ക് ഒന്നൂടെ മറിച്ചു ഒരു ആധാർ കാർഡ് …ഹൈ എന്റെ മീനുവിന്റെ ആണല്ലോ … അവൾ എന്നെക്കാളും 2 വയസ്സ് കുറവാണല്ലേ …ഞാൻ വിചാരിച്ചത് എന്റെ പ്രായം തന്നെയാണെന്ന…അപ്പൊ ഇതവള് വരച്ച ചിത്രമാണോ …അപ്പൊ എന്റെ പെണ്ണ് ചിത്രകാരിയാണോ ..കൊള്ളാലോ … ഞാൻ അതുമായി മുറിയിലേക്ക് നടന്ന് അത് മേശയിൽ വെച്ച് കുളിക്കാൻ കയറി …
