അമ്മ ഇപ്പോൾ നാട്ടിലെ ഒരു കൊച്ചു സെലിബ്രിറ്റിയായി മാറി. അമ്മയ്ക്ക് ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് അങ്ങോട്ട് എടുത്തുകൂടെ? നല്ല ഫോളോവേഴ്‌സിനെ കിട്ടും,” ഞാൻ അമ്മയെ നോക്കി ഒന്നു കളിയാക്കുന്നത് പോലെ
പറഞ്ഞു. “ഉം… നല്ല കഥയായി! ഈ വയസ്സുകാലത്ത് എനിക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ടോ?
ഹഹഹ… ” അമ്മ തന്റെ നാണം മറയ്ക്കാൻ വേണ്ടി വെറുതെ ചിരിച്ചു. “ആ, പിന്നെ… കഴിഞ്ഞ മാസം നിന്റെ അച്ഛമ്മ ഇവിടെ വന്നിട്ടുണ്ടായിരുന്നു,” വിഷയം മാറ്റാനായി അമ്മ അച്ഛമ്മയുടെ കാര്യം എടുത്തു ഇട്ടു.
“ആഹാ… എന്നിട്ട് എപ്പോഴാ അവർ പോയത്? ” “കുറച്ചു മുൻപ് നിന്റെ ഇളയച്ചൻ വന്ന് കാറിൽ കൂട്ടിക്കൊണ്ടുപോയി. പതിവുപോലെ വന്ന അന്ന് തൊട്ട് തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റമായിരുന്നു ആ തള്ളയ്ക്ക്.
നിന്റെ അനിയൻ രാഹുലിനോട് എന്തൊക്കെയോ വേണ്ടാതീനങ്ങളും പറഞ്ഞു കൊടുത്തിട്ടുണ്ട്. രാത്രിയായാൽ നിന്റെ അച്ഛമ്മ എന്റെ കൂടെയാണ് കിടക്കാൻ വരിക. വന്നിട്ട് പഴയ ഓരോ കാര്യങ്ങൾ പറഞ്ഞ് എന്നെ കുത്തി നോവിക്കും. നിന്റെ അച്ഛൻ ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചത് ഞാൻ കാരണമാണെന്നാണ് ഇപ്പോൾ ആ തള്ള പറഞ്ഞു നടക്കുന്നത്,” അടുത്ത ദോശ കല്ലിലേക്ക് ഒഴിക്കുന്നതിനിടയിൽ വല്ലാത്തൊരു സങ്കടത്തോടെ അമ്മ പറഞ്ഞു.
“ഇനി അടുത്ത പ്രാവശ്യം ആ തള്ള വരുമ്പോൾ എന്നെ അപ്പോൾ തന്നെ ഫോണിൽ വിളിച്ചേക്കണം അമ്മേ. എന്റെ അമ്മ അതൊന്നും കേട്ടുനിൽക്കേണ്ട കാര്യമില്ല. അച്ഛന് വയ്യാതിരുന്നപ്പോൾ ഹോസ്പിറ്റലിൽ കിടന്ന് ഒരുപാട് കാലം നോക്കിയത് അമ്മയല്ലേ? സ്വന്തം മക്കൾക്കും ബന്ധുക്കൾക്കും ഇല്ലാത്ത എന്ത് കഴപ്പാ ആ തള്ളയ്ക്ക്!
“. ഞാൻ അമ്മയെ സപ്പോർട്ട് ചെയ്ത് പറഞ്ഞു. ഞാൻ അച്ഛമ്മയെ കട്ടയ്ക്ക് കുറ്റം പറഞ്ഞ് സംസാരിച്ചപ്പോൾ അമ്മയുടെ മുഖം വല്ലാതെ വിരിഞ്ഞു. അതീവമായ സ്നേഹത്തോടെയും ആശ്വാസത്തോടെയും ചൂടുദോശ എടുത്ത് അമ്മ എന്റെ പ്ലേറ്റിലേക്ക് വച്ചുതന്നു.
“അങ്ങനെയൊന്നും പറയല്ലേ മോനേ… എന്തൊക്കെയായാലും അച്ഛമ്മയല്ലേ? ” അമ്മ എന്നെ ചെറുതായി വിലക്കിയെങ്കിലും, ഞാൻ അമ്മയെ പൂർണ്ണമായി സപ്പോർട്ട് ചെയ്തത് അമ്മയ്ക്ക് ഒത്തിരി ഇഷ്ടപ്പെട്ടു എന്ന് എനിക്ക് മനസ്സിലായി. “അപ്പോൾ രാഹുൽ ഇതൊക്കെ കേട്ടുനിൽക്കുകയായിരുന്നോ അമ്മേ?
സ്വന്തം അമ്മയെപ്പറ്റി അനാവശ്യം പറയുമ്പോൾ അവൻ ഒരു മന്ദബുദ്ധിയെപ്പോലെ നോക്കിനിന്നത് ഒട്ടും ശരിയായില്ല. ഞാനെങ്ങാനും അവിടെ ഉണ്ടായിരുന്നെങ്കിൽ…! ” എന്റെ ഉള്ളിൽ ഒരു ജ്യേഷ്ഠന്റെ ആവേശം കയറി വന്നു. “ആ പാവം കൊച്ചുചെറുക്കൻ എന്തു പറയാനാ മോനേ…
നിങ്ങളുടെ അച്ഛമ്മ കുളിക്കാൻ കയറുന്ന സമയത്ത് അവൻ ഓടി എന്റെ അടുത്ത് വന്ന് കെട്ടിപ്പിടിച്ച് ഒരുപാട് നേരം കരയും. നിന്റെ അത്രയും മനക്കട്ടിയൊന്നും അവനില്ലല്ലോ,” അമ്മ രാഹുലിനെ ന്യായീകരിച്ചു സംസാരിച്ചു. “അവൻ ഇങ്ങനെ ആയാൽ ശരിയാകില്ലല്ലോ അമ്മേ. നാളെ യുകെയിലൊക്കെ പോയി ജോലി ചെയ്യേണ്ടവനല്ലേ?
” ഞാൻ അമ്മയോട് പറഞ്ഞു നിർത്തിയപ്പോഴേക്കും ഉമ്മറത്തെ കോളിംഗ് ബെൽ വീണ്ടും മുഴങ്ങി. ആരാണ് ഈ അസമയത്ത് ????. എൻ്റെ മനസ്സിൽ കുറേ ചിന്തകൾ പായാൻ തുടങ്ങി. “ഞാൻ പോയി തുറക്കാം അമ്മേ…
” രാത്രി ഇത്ര വൈകിയതുകൊണ്ട് അമ്മയെക്കൊണ്ട് വാതിൽ തുറപ്പിക്കുന്നത് ശരിയല്ലെന്ന് കരുതി ഞാൻ എഴുന്നേറ്റ് ലിവിങ് റൂമിലേക്ക് നടന്നു. കതക് തുറന്നപ്പോൾ മുന്നിൽ നിൽക്കുന്നത് അനിയൻ രാഹുലാണ്. അവന്റെ കയ്യിൽ ഒരു വലിയ പൊതിയുണ്ടായിരുന്നു. ആ പൊതിയുടെ വിടവിലൂടെ പുറത്തേക്ക് നീണ്ടുനിൽക്കുന്ന വെളുത്ത പൂക്കൾ അത് കുറേ മുല്ലപ്പൂ മാലകളായിരുന്നു.
പക്ഷേ, എന്നെ കണ്ടതും രാഹുലിന്റെ മുഖം പെട്ടെന്ന്
വല്ലാതെ വാടിപ്പോയി. കുറച്ചു മുൻപ് ഫോണിൽ വിളിച്ചപ്പോൾ ‘എപ്പോഴാ ചേട്ടാ വരുന്നത്’ എന്ന് ചോദിച്ച് വല്ലാത്ത സ്നേഹം കാണിച്ച എന്റെ അനിയന് ഇപ്പോൾ എന്തുപറ്റി എന്ന് മനസ്സിലാകാതെ ഞാൻ അവനെത്തൂടെ നോക്കി നിന്നു. “എന്താടാ രാഹുലേ… നിന്റെ മുഖം ഇങ്ങനെ വാടി നിൽക്കുന്നത്?
