അനിയത്തിമോഹം – 3 2അടിപൊളി  

ചെറുതായി ഒന്ന് ആലോചിച്ച ശേഷം ദേവു സമ്മതം മൂളി.

“എന്ന പിന്നെ വല്ലതും കഴിച്ച് നമുക്ക് ഇറങ്ങാം അല്ലേ “,അരുൺ അതീവ സന്തോഷത്തോടെ റൂമിന് പുറത്തേക്കിറങ്ങി.

അങ്ങനെ ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞ് അവർ വീട് അടച്ചു

പുറത്തിറങ്ങി. പുറത്ത് നല്ല വെയിലായിരുന്നു. മഴയുടെ ഒരു ലക്ഷണം പോലും ഇല്ലായിരുന്നു. അരുൺ അവന്റെ ബൈക്ക് എടുത്ത് ദേവുവിന്റെ മുന്നിൽ നിർത്തി. ദേവു പുറകിൽ കയറി.”എങ്ങോട്ടേക്കാ പ്ലാൻ “, ദേവു ചോദിച്ചു. “ഷോപ്പിംഗിന് പോവാം, മാളിലേക് വിടാം ല്ലേ “, അരുൺ പറഞ്ഞു. ദേവു അതിന് തലയാട്ടി. അരുൺ വണ്ടി എടുത്ത് മാൾ ലക്ഷ്യം വെച് ഇറങ്ങി.

ഒരു മണിക്കൂർ ഓട്ടത്തിന് ശേഷം അവർ മാളിൽ എത്തി.

വണ്ടി പാർക്ക് ചെയ്ത് മാളിൽ കേറി. ഫസ്റ്റ് ഫ്ലോറിൽ ഉള്ളൊരു ഷോപ്പിൽ കേറി. അരുണിന്റെ കയ്യിൽ അധികം പൈസ ഉണ്ടാവില്ല എന്ന് അറിയുന്നത് കൊണ്ട് ദേവു അധികം വിലയുള്ള ഡ്രെസ്സുകൾ ഒന്നും നോക്കാൻ പോയില്ല.അങ്ങനെ കുറച്ചു ഡ്രെസ്സുകൾ നോക്കിയ ദേവുവിന് ഒന്നും ഇഷ്ടപ്പെട്ടില്ല. അങ്ങനെ ചുറ്റിതിരിഞ്ഞ അവളുടെ മുന്നിൽ ഒരു ഡ്രെസ്സുമായി അരുൺ വന്നു.

അവൾ കൗതുകത്തോടെ അവന്റെ അടുത്ത് പോയി ഡ്രസ്സ് നോക്കി. ഒരു സ്ലീവലസ് ഫ്രോക്ക് ആയിരുന്നു അത്. നെക്ക് ഏരിയ കുറച്ചു ഇറങ്ങിയ ഡ്രസ്സ് നോക്കി ദേവു ചോദിച്ചു,”ഇത് റേറ്റ് ഇത്തിരി കൂടുതൽ അല്ലേ, വേണ്ട ഏട്ടാ, വേറെ നോക്കാം ”

“നിനക്ക് ഇഷ്ടം ആയല്ലോ, അത് മതി, ഫിറ്റ് ചെയ്യണമെങ്കിൽ ചെയ്യ് “, അരുൺ പറഞ്ഞു.

ദേവു ഡ്രസ്സ് വാങ്ങി ഫിറ്റിങ് റൂമിൽ പോയി. 5 മിനിറ്റ് ശേഷം അവൾ തിരിച്ചു ഇറങ്ങി.

“ഇതെന്താ, ഇട്ടു നോക്കിയില്ലേ “, അരുൺ ചോദിച്ചു.

“ഇട്ട് നോക്കി, ഫിറ്റാ “, ദേവു മറുപടി പറഞ്ഞു.

“ഞാനും കൂടെ കാണേണ്ടേ പിന്നെ, അതെന്ത് പരിപാടിയ “, അരുൺ പരിഭവത്തോടെ പറഞ്ഞു.

“ഇത്രേം ആളുകളുടെ മുന്നിൽ അതിട്ട് വരാൻ ഒരു മടിയായിട്ട “, ദേവു കാരണം പറഞ്ഞു.

“എന്തായാലും ഇതൊക്കെ വാങ്ങുന്നത് ആളുകൾ കാണാൻ അല്ലേ… ആ എന്തേലും ആവട്ടെ, നിനക്ക് ഇഷ്ടപെട്ടല്ലോ, ഞാൻ വാങ്ങുവാ “, ചെറിയ വിഷമത്തോടെ അരുൺ പറഞ്ഞു.

രണ്ടുപേരും ഡ്രസ്സ് ബില്ല് ആക്കി പൈസയും കൊടുത്ത് പുറത്തിറങ്ങി. സമയം oru മണിയായി. എങ്കിൽ പിന്നെ ഫുഡ്‌ കഴിക്കാം എന്ന് പറഞ് അവർ ഫുഡ്‌ കോർട്ടിൽ പോയി നല്ലൊരു ബിരിയാണിയും കഴിച്ചു. സമയം പോകാൻ വേണ്ടി തീയേറ്ററിൽ പോയി ഒരു നൂൺ ഷോക്കും കയറി.

പടം 5 മണിക്ക് കഴിഞ്ഞു. അവർ പുറത്ത് പാർക്കിങ്ങിലേക്ക് ഇറങ്ങി.”ഇനിപ്പോ വീട്ടിൽ പോവാം അല്ലേ “, അരുൺ ചോദിച്ചു.

“നമുക്ക് സൺസറ്റ് കാണാൻ പോയാലോ “, ദേവു അവളുടെ ആഗ്രഹം പ്രകടിപ്പിച്ചു.

“മഴ പെയ്യാൻ ചാൻസ് ഉണ്ട്, വെറുതെ ബീച്ചിൽ പോയി നനയണോ “, അരുൺ ചോദ്യം ഉന്നയിച്ചു.

“മഴ ഒന്നും പെയ്യില്ല, പെയ്യും എന്ന് പറഞ്ഞിട്, ഇത്രേം ദിവസവും പെയ്തിട്ടുണ്ടോ, ഇന്നും പെയ്യില്ല.” ദേവുവിന്റെ ആഗ്രഹം നടത്താൻ അവൾ വാശി പിടിച്ചു. കാലങ്ങൾക്ക് ശേഷം ദേവു തന്നോട് പറഞ്ഞൊരു ആഗ്രഹം ആണ്, അത് നടത്തികൊടുക്കേണ്ടത് തന്റെ കടമയാണ് എന്ന് അരുൺ മനസിലാക്കി കൊണ്ട് അതിന് സമ്മതം മൂളി.

അവർ രണ്ടുപേരും വണ്ടിയിൽ കേറി ബീച്ച് ലക്ഷ്യമാക്കി ഇറങ്ങി.

വഴിയിൽ നല്ല ബ്ലോക്ക് ആയത് കൊണ്ട് അവർ വൈകിയാണ് ബീച്ചിൽ എത്തിയത്. പക്ഷെ സൂര്യൻ അസ്‌തമിക്കാൻ തുടങ്ങുന്നതേ ഉള്ളായിരുന്നു.ബീച്ചിൽ എത്തി രണ്ടു ഫോട്ടോയും എടുത്ത് ബീച്ചിലിറങ്ങി കാല് നനച്ച് അവർ നടന്നു. നടത്തത്തിനിടയിൽ അരുൺ ദേവുവിനെ നോക്കിയപ്പോൾ അവളുടെ പോയ പുഞ്ചിരി തിരിച്ചെത്തിയതായി അരുൺ കണ്ടു.

അത് കണ്ടപ്പോൾ അരുണിലും ഒരു പുഞ്ചിരി ജനിച്ചു. അവർ നടന്ന് കൊണ്ടിരിന്നുപ്പോ അതാ അരുണിന് ഒരു കാൾ വന്നു. നോക്കിയപ്പോൾ അമ്മ ആയിരുന്നു. ഇപ്പോൾ വരാം എന്ന് പറഞ് അരുൺ മാറിയിരുന്നു ഫോൺ എടുത്തു.

“അരുണേ, നിങ്ങൾ ഭക്ഷണം കഴിച്ചോ?എല്ലാം ഓക്കേ അല്ലേ ”

“എല്ലാം ഓകെ ആണെമ്മേ ”

“അവൾ എന്ത് ചെയ്യുന്നു?”

“ഞങ്ങൾ ഒന്ന് മൂഡ് ഫ്രഷ് ആവാൻ ബീച്ചിലേക്ക് ഇറങ്ങി, അവൾ ഇപ്പൊ ഹാപ്പിയാ “

Leave a Reply

Your email address will not be published. Required fields are marked *